വർഷങ്ങൾ പഴക്കമുള്ള വ്യക്തിവൈരാഗ്യക്കാർവീണ്ടും കണ്ടുമുട്ടിയപ്പോൾ; വഴയിലയിലും കാവടിത്തലയ്ക്കലും ചേരിതിരിഞ്ഞ് സംഘര്‍ഷം; 15 ഓളം പേര് കസ്റ്റഡിയില്‍
പേരൂര്‍ക്കട: വഴയിലയിലും കാവടിത്തലയ്ക്കലും ചേരിതിരിഞ്ഞുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 15 ഓളം പേരെ പേരൂര്‍ക്കട പോലീസും വട്ടിയൂര്‍ക്കാവ് പോലീസും ചേര്‍ന്നു കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം.
വര്‍ഷങ്ങള്‍ക്കുമുമ്പുണ്ടായ ഒരു വ്യക്തിവിരോധത്തിന്റെ ചുവടുപിടിച്ചാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. കാവടിത്തലയ്ക്കല്‍ സ്വദേശികളായ മജു, സിബി, വിനോദ് എന്നിവര്‍ കാറിലെത്തുമ്പോള്‍ വഴയില ഭാഗത്തുവച്ച് എതിര്‍സംഘം ആക്രമിച്ചു. പഴയ സംഭവത്തിന്റെ ചുവടുപിടിച്ചായിരുന്നു ആക്രമണം. ആക്രമണത്തിനിരയായ ഒരാള്‍ മിനിറ്റുകള്‍ക്കകം ക്രൈസ്റ്റ്നഗര്‍ ഭാഗത്തുള്ള ചിലരെയും കൂട്ടി തിരികെ ആക്രമണം നടത്തി.
ആക്രമണം നടത്തിയവരില്‍ ബി.ജെ.പി, സി.പി.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഇതിനു രാഷ്ട്രീയപശ്ചാത്തലമൊന്നുമില്ലെന്ന് പേരൂര്‍ക്കട എസ്.ഐ സമ്പത്ത് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ പേര് പിടിയിലാകാനുണ്ടെന്നു പോലീസ് അറിയിച്ചു.