കോവിഡ് നട്ടെല്ലിന്റെ ഡിസ്‌ക് തകര്‍ക്കും ! കോവിഡ് മുക്തരില്‍ കാണുന്ന പുതിയ ഫംഗസ് സൃഷ്ടിക്കുന്നത് വന്‍ ആശങ്ക…

കോവിഡ് മുക്തരായാല്‍ പോലും ആശ്വസിക്കാന്‍ വകയില്ലാത്ത സാഹചര്യമാണിപ്പോഴുള്ളത്. നിരവധി ആരോഗ്യപ്രശ്‌നങ്ങളാണ് കോവിഡ് മുക്തരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

കോവിഡ് ന്യുമോണിയയും ബ്ലാക്ക്് ഫംഗസ് അഥവ മ്യൂകോര്‍മൈകോസിസുമാണ് ഇതില്‍ ഏറ്റവും ഭീതിപ്പെടുത്തിയിരുന്നത്. എന്നാല്‍ മറ്റൊരു ഫംഗസ് രോഗം കൂടി പുതുതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

നട്ടെല്ലിന്റെ ഡിസ്‌കിനെ തകരാറിലാക്കുന്ന ഫംഗസ് ബാധയാണിത്. പൂനെയില്‍ കഴിഞ്ഞ മൂന്നു മാസത്തിനിടെ കോവിഡ് മുക്തരായ നാല് പേരിലാണ് ഈ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

കോവിഡ് മുക്തനായി ഒരു മാസം കഴിഞ്ഞിട്ടും നേരിയ പനിയും കടുത്ത നടുവേദനയുമായി ആശുപത്രിയിലെത്തിയ 66കാരനിലാണ് ആദ്യം ഈ അവസ്ഥ പകണ്ടെത്തിയത്.

നടുവേദനയ്ക്ക് നിരവധി മരുന്ന് കഴിച്ചിട്ടും മാറാതെ വന്നതോടെയാണ് ഇദ്ദേഹം ആശുപത്രിയിലെത്തിയത്. എം.ആര്‍.ഐ സ്‌കാന്‍ റിപ്പോര്‍ട്ട് പരിശോധനയിലാണ് ഇദ്ദേഹത്തിന്റെ എല്ലുകളില്‍ ഗുരുതരമായി അണുബാധയുള്ളതായി കണ്ടെത്തുന്നത്.

നട്ടെല്ലിന്റെ ഡിസ്‌കിനെ തകര്‍ക്കുന്ന spondylodiscitis എന്ന അവസ്ഥയിലായിരുന്നു. തുടര്‍ന്ന് നടത്തിയ ബയോപ്സിയിലും മറ്റ് പരിശോധനകളിലുമാണ് ഇത് ഒരുതരം ഫംഗസ് ബാധയാണെന്ന് വ്യക്തമാകുന്നത്.

സ്പൈല്‍ ക്യുബര്‍കുലോസിസിന് സമാനമായ ലക്ഷണങ്ങള്‍ കാണിച്ച് വളരെ വേഗം പടര്‍ന്നുപിടിക്കുന്നതിനാല്‍ ഇതിനെ തിരിച്ചറിയുകയും ബുദ്ധിമുട്ടാണ്.

വൈദ്യശാസ്ത്രം ഈ അവസ്ഥയെ aspergillus osteomyelitis എന്നാണ് വിളിക്കുക. ഇത്തരം ഫംഗസ് ബാധകള്‍ ചില കോവിഡ മുക്ത രോഗികളുടെ വായുടെ ഉള്‍ഭാഗത്തും കണ്ടെത്തിയിട്ടുണ്ട്. വളരെ വിരളമായി ശ്വാസകോശത്തിലും.

കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ നാല് രോഗികളിലാണ് ഈ ഫംഗസ് ബാധ കണ്ടെത്തിയത്. അതിനു മുന്‍പ് സമാനമായ അവസ്ഥ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ദീനാനാഥ് മങ്കേഷ്‌കര്‍ ആശുപത്രിയിലെ സാംക്രമിക രോഗ വിഭാഗം വിദഗ്ധനുമായ പരിഷിക്ത് പ്രയാഗ് പറഞ്ഞു.

കടുത്ത കോവിഡ് ബാധ സ്ഥിരീകരിച്ചവരാണ് ഈ നാല് രോഗികളും. സ്റ്റിറോയിഡ് മരുന്നുകള്‍ നല്‍കിയാണ് ഇവരെ കോവിഡാനന്തര ന്യൂമോണിയയില്‍ നിന്നും മറ്റും രക്ഷിച്ചത്.

സ്റ്റിറോയിഡ് മരുന്നുകളുടെ ദീര്‍ഘകാല ഉപയോഗം ചിലതരം അണുബാധകള്‍ക്ക് കാണമാകാം. രോഗബാധയേയും ഉപയോഗിക്കുന്ന മറ്റു മരുന്നുകളെയും അനുസരിച്ചായിരിക്കും അതെന്ന് വിദഗ്ധര്‍ പറയുന്നു.

Related posts

Leave a Comment