യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ബസുകളിലെ സംവരണ സീറ്റ് കൈയടക്കിയാല്‍ പിഴ; പുരുഷന്‍മാരെ എഴുന്നേല്‍പ്പിക്കാന്‍ പാടില്ലെന്നത് വ്യാജ സന്ദേശം

കോ​ഴി​ക്കോ​ട്: ബ​സു​ക​ളി​ലെ സം​വ​ര​ണ സീ​റ്റു​ക​ള്‍ കൈ​യ​ട​ക്കു​ന്ന​വ​ര്‍ സൂ​ക്ഷി​ക്കു​ക… ക്രി​മി​ന​ല്‍ കു​റ്റം ചാ​ര്‍​ത്തി അ​റ​സ്റ്റ് ചെ​യ്യാ​നും പി​ഴ ഈ​ടാ​ക്കാ​നും പോ​ലീ​സി​നും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​നും അ​ധി​കാ​ര​മു​ണ്ട്.

ദീ​ര്‍​ഘ​ദൂ​ര ബ​സു​ക​ളി​ലെ സ്ത്രീ​ക​ള്‍​ക്ക് മു​ന്‍​ഗ​ണ​ന​യു​ള്ള സീ​റ്റി​ല്‍ ഇ​രി​ക്കു​ന്ന പു​രു​ഷ​ന്‍​മാ​രെ എഴു​ന്നേ​ല്‍​പ്പി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന് നി​യ​മ​മു​ള്ള​താ​യി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടെ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​യ​മം​ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ​യു​ള്ള ന​ട​പ​ടി​ക​ള്‍ സം​ബ​ന്ധി​ച്ച് മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പും പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​ത് .

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ന്‍ പ്ര​ചാ​രം ല​ഭി​ച്ച​തോ​ടെ ചി​ല ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​ങ്ങ​ളും ഈ ​വ്യാ​ജ വാ​ര്‍​ത്ത ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഈ ​വാ​ര്‍​ത്ത നി​യ​മ​പ​ര​മ​ല്ലെ​ന്ന് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു.

ദീ​ര്‍​ഘ​ദൂ​ര ബ​സു​ക​ളി​ല്‍ സ്ത്രീ​ക​ളു​ടെ സീ​റ്റി​ല്‍ ആ​ളി​ല്ലെ​ങ്കി​ല്‍ പു​രു​ഷ​ന്‍​മാ​ര്‍​ക്ക് യാ​ത്ര​ചെ​യ്യാം. പി​ന്നി​ട് സ്ത്രീ​ക​ള്‍ ക​യ​റി​യാ​ല്‍ സീ​റ്റി​ല്‍ നി​ന്ന് പു​രു​ഷ​ന്‍​മാ​ര്‍ എ​ഴു​ന്നേ​റ്റ് ന​ല്‍​ക​ണ​മെ​ന്നാ​ണ് നി​യ​മം. കെ​എ​സ്ആ​ര്‍​ടി​സി ഉ​ള്‍​പെ​ടെ എ​ല്ലാ ബ​സു​ക​ളി​ലും 25 ശ​ത​മാ​നം സീ​റ്റു​ക​ള്‍ സ്ത്രീ​ക​ള്‍​ക്കാ​യി സം​വ​ര​ണം ചെ​യ്തി​ട്ടു​ണ്ട്.

സം​വ​ര​ണം ചെ​യ്തി​ട്ടു​ള്ള സീ​റ്റു​ക​ളി​ല്‍ സ​ര്‍​വി​സ് തു​ട​ങ്ങു​ന്ന സ്ഥ​ല​ത്ത് വ​നി​ത​ക​ള്‍ ഇ​ല്ലെ​ങ്കി​ല്‍ മാ​ത്രം പു​രു​ഷ​ന്മാ​ര്‍​ക്ക് അ​നു​വ​ദി​ക്കാ​വു​ന്ന​താ​ണ്. യാ​ത്ര​യ്ക്കി​ട​യി​ല്‍ സ്ത്രീ​ക​ള്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണെ​ങ്കി​ല്‍ മു​ന്‍​ഗ​ണ​നാ ക്ര​മ​ത്തി​ലു​ള്ള സീ​റ്റു​ക​ള്‍ ഒ​ഴി​ഞ്ഞു കൊ​ടു​ക്കു​വാ​ന്‍ പു​രു​ഷ​ന്മാ​രോ​ട് ക​ണ്ട​ക്ട​ര്‍ ആ​വ​ശ്യ​പ്പെ​ടേ​ണ്ട​താ​ണെ​ന്നും അ​ത് വ​നി​ത​ക​ള്‍​ക്ക് ല​ഭ്യ​മാ​ക്കേ​ണ്ട​താ​ണെ​ന്നു​മാ​ണ് കെ​എ​സ്ആ​ര്‍​ടി​സി ഉ​ത്ത​ര​വ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ബ​സു​ക​ളി​ലെ സം​വ​ര​ണ സീ​റ്റി​ല്‍ നി​യ​മം​ല​ഘി​ച്ച് യാ​ത്ര​ചെ​യ്താ​ല്‍ പി​ഴ​യു​ള്‍​പ്പെ​ടെ​യു​ള്ള ശി​ക്ഷ​യു​ണ്ടാ​കു​മെ​ന്ന് മോ​ട്ടോ​ര്‍​വാ​ഹ​ന​വ​കു​പ്പ് അ​റി​യി​ച്ചു. നി​യ​മം ല​ഘി​ച്ചാ​ല്‍ മോ​ട്ടോ​ര്‍​വാ​ഹ​ന​വ​കു​പ്പ് 100 പി​ഴ ഈ​ടാ​ക്കും. എ​ന്നി​ട്ടും സീ​റ്റി​ല്‍​നി​ന്ന് മാ​റാ​ന്‍ ത​യാ​റാ​കാ​തെ ക​ണ്ട​ക്ട​റോ​ട് ത​ര്‍​ക്കി​ക്കു​ന്ന യാ​ത്ര​ക്കാ​ര​നെ​തി​രേ കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​ന് ക്രി​മി​ന​ല്‍ ന​ട​പ​ടി പ്ര​കാ​രം കേ​സെ​ടു​ത്ത് അ​റ​സ്റ്റ് ചെ​യ്യാ​ന്‍ പോ​ലീസി​ന് സാ​ധി​ക്കും.

ബ​സി​ലെ സം​വ​ര​ണ സീ​റ്റു​ക​ള്‍ ഇ​ങ്ങ​നെ​യാ​ണ്:

* ബ​സു​ക​ളി​ല്‍ അ​ഞ്ച് ശ​ത​മാ​നം സീ​റ്റ് അം​ഗ​പ​രി​മി​ത​ര്‍​ക്ക് (ആ​കെ സീ​റ്റി​ല്‍ ര​ണ്ടെ​ണ്ണം)

* 20 ശ​ത​മാ​നം സീ​റ്റ് മു​തി​ര്‍​ന്ന പൗ​ര​ന്‍​മാ​ര്‍​ക്ക് (10ശ​ത​മാ​നം സ്ത്രീ​ക​ള്‍​ക്ക്, 10 ശ​ത​മാ​നം സീ​റ്റ് പു​രു​ഷ​ന്‍​മാ​ര്‍​ക്ക് -ലി​മി​റ്റ​ഡ് സ്റ്റോ​പ് ,ലി​മി​റ്റ​ഡ് സ്റ്റോ​പ് ഓ​ര്‍​ഡി​ന​റി എ​ന്നി​വ​യ്ക്ക് മു​ക​ളി​ലു​ള്ള മ​റ്റു ക്ലാ​സു​ക​ളി​ല്‍ ഇ​വ​ര്‍​ക്ക് അ​ഞ്ച് ശ​ത​മാ​നം മാ​ത്ര​മാ​ണ് റി​സ​ര്‍​വേ​ഷ​ന്‍ – ഓ​ണ്‍​ലൈ​ന്‍ റി​സ​ര്‍​വേ​ഷ​ന്‍ ഉ​ള്ള വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഇ​തും ബാ​ധ​ക​മ​ല്ല.

* 25 ശ​ത​മാ​നം സീ​റ്റു​ക​ള്‍ സ്ത്രീ​ക​ള്‍​ക്ക് (ഇ​തി​ല്‍ അ​ഞ്ച്ശ​ത​മാ​നം സീ​റ്റ് ഗ​ര്‍​ഭി​ണി​ക​ള്‍)

*അ​ഞ്ച് ശ​ത​മാ​നം സീ​റ്റ് അ​മ്മ​യും കു​ഞ്ഞും

* ഒ​രു സീ​റ്റ് ഗ​ര്‍​ഭി​ണി​ക്ക് (സ്വ​കാ​ര്യ, കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളി​ല്‍ ഗ​ര്‍​ഭി​ണി​ക​ള്‍​ക്കു സീ​റ്റ് സം​വ​ര​ണം ചെ​യ്തി​ട്ടു​ണ്ട്. എ​ല്ലാ ബ​സു​ക​ളി​ലും ഒ​രു സീ​റ്റെ​ങ്കി​ലും ഗ​ര്‍​ഭി​ണി​ക​ള്‍​ക്കു നീ​ക്കി​വ​യ്ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​മു​ള്‍​പ്പെ​ടു​ത്തി കേ​ര​ള മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മം മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ന്‍റെ ഉ​ത്ത​ര​വു​പ്ര​കാ​രം ഭേ​ദ​ഗ​തി ചെ​യ്തി​രു​ന്നു)

Related posts