വെ​റ്റ​റി​ന​റി കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യു​ടെ ആ​ത്മ​ഹ​ത്യ; കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്

ക​ൽ​പ്പ​റ്റ: കേ​ര​ള വെ​റ്റ​റി​ന​റി ആ​ൻ​ഡ് അ​നി​മ​ൽ സ​യ​ൻ​സ​സ് സ​ർ​വ​ക​ലാ​ശാ​ല പൂ​ക്കോ​ട് കാ​ന്പ​സി​ലെ ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി സി​ദ്ധാ​ർ​ഥന്‍ ആ​ത്മ​ഹ​ത്യ​ചെ​യ്ത​സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത്. സി​ദ്ധാ​ർ​ഥനെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​കാ​ര്യം പു​റ​ത്ത​റി​യാ​തി​രി​ക്കാ​ൻ പ്ര​തി​ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് വി​വ​രം. വി​വ​രം പു​റ​ത്തു​പ​റ​ഞ്ഞാ​ൽ ത​ല​യ​മു​ണ്ടാ​കി​ല്ലെ​ന്നായിരുന്നു ഒ​ളി​വി​ലു​ള്ള പ്ര​തി സി​ൻ​ജോ ജോ​ൺ​സ​ന്‍റെ മു​ന്ന​റി​യി​പ്പ് എന്നു പോലീസ് പറഞ്ഞു.

ഹോ​സ്റ്റ​ലി​ന്‍റെ ന​ടു​മു​റ്റ​ത്ത് വ​ച്ചാ​ണ് സി​ദ്ധാ​ർ​ഥനെ ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ ചെ​യ്ത​ത്. 130 ഓ​ളം വി​ദ്യാ​ര്‍​ഥി​ക​ളു​ള്ള ഹോ​സ്റ്റ​ലി​ലെ എ​ല്ലാ​വ​രും നോ​ക്കി നി​ന്നു. ഒ​രാ​ൾ പോ​ലും അ​ക്ര​മം ത​ട​യാ​ൻ ചെ​ന്നി​ല്ല, ഇ​ത് സി​ദ്ധാ​ർ​ഥനെ ത​ള​ർ​ത്തി.​ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ൾപോ​ലും സി​ദ്ധാ​ർ​ഥനെ ര​ക്ഷി​ക്കാ​ൻ നോ​ക്കി​യി​ല്ല. സി​ദ്ധാ​ർ​ഥനെ മ​ർ​ദി​ക്കു​ന്ന​തി​ന് മു​ൻ​പ് കൃ​ത്യ​മാ​യ ഗൂ​ഡാ​ലോ​ച​ന ന​ട​ന്നെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നി​ഗ​മ​നം. കേ​സി​ല്‍ 12 പേ​രെ കോ​ള​ജി​ല്‍നി​ന്നും സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. ഇ​തി​ല്‍ ആ​റു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​ എ​സ്എ​ഫ്‌​ഐ യൂ​ണി​യ​ന്‍ നേ​താ​ക്ക​ള്‍ ഉ​ള്‍​പ്പെ​ടെ കേ​സി​ല്‍ പ്ര​തി​ക​ളാ​യ​തി​നാ​ല്‍ ശ​ക്ത​മാ​യ രാ​ഷ്ട്രീ​യ സ​മ്മ​ര്‍​ദം കേ​സി​ലു​ണ്ട്. 

ഫെ​ബ്രു​വ​രി 15ന് ​വീ​ട്ടി​ലേ​ക്ക് പോ​യ സി​ദ്ധാ​ർ​ഥനെ വി​ളി​ച്ചു വ​രു​ത്തി​യ സ​ഹ​പാ​ഠി​യും സി​ദ്ധാ​ർ​ഥന്‍റെ സു​ഹൃ​ത്തു​മാ​യ ര​ഹ​ൻ ബി​നോ​യ്‌ ഉ​ൾ​പ്പെ​ടെ ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യി​രു​ന്നു. ര​ഹ​നെ വി​ശ്വ​സി​ച്ച് കാ​മ്പ​സി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ വി​ദ്യാ​ർ​ഥി​യെ എ​സ്എ​ഫ് ഐ നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ സം​ഘം ചേ​ർ​ന്ന് മ​ര്‍​ദി​ച്ചു. വ​ള​രെ ക്രൂ​ര​മാ​യി ര​ണ്ടു ബെ​ൽ​റ്റു​കൊ​ണ്ട് രാ​ഹു​ലി​നെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വ​ത്രേ. ഹോസ്റ്റ ലിലെ വിദ്യാർഥി കളെ എല്ലാം വിളി ച്ചുവരുത്തി അവരുടെ മുന്നി ലിട്ടായിരുന്നു മർദനം. തുടർന്ന് ഈ വിവരം പുറത്തറിഞ്ഞാൽ കൊന്നു കളയുമെന്ന് വിദ്യാർഥികളെ ഭീഷണിപ്പെ ടുത്തി.

കഴി​ഞ്ഞ 18ന് ​ഹോ​സ്റ്റ​ലി​ലെ കു​ളി​മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​ണ് സി​ദ്ധാ​ർ​ഥ​നെ ക​ണ്ടെ​ത്തി​യ​ത്. സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​തും മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ച​തു​മാ​ണ് സി​ദ്ധാ​ർ​ഥ​നെ ആ​ത്മ​ഹ​ത്യ​ക്കു പ്രേ​രി​പ്പി​ച്ച​തെ​ന്നു ര​ക്ഷി​താ​ക്ക​ൾ ആ​രോ​പി​ച്ചി​രു​ന്നു. ലോ​ക പ്ര​ണ​യ​ദി​ന​ത്തി​ൽ കാ​ന്പ​സി​ലു​ണ്ടാ​യ ചി​ല വി​ഷ​യ​ങ്ങ​ളാ​ണ് സി​ദ്ധാ​ർ​ഥനോ​ടു​ള്ള സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​രോ​ധ​ത്തി​നു കാ​ര​ണ​മാ​യ​ത്.

കേ​സി​ൽ സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​റു പേ​രാ​ണ് ഇ​തു​വ​രെ അ​റ​സ്റ്റി​ലാ​യ​ത്.​ തി​രു​വ​ന​ന്ത​പു​രം പാ​ല​ക്ക​ണ്ടി​യി​ൽ രെ​ഹാ​ൻ ബി​നോ​യ്(20), കൊ​ഞ്ചി​റ​വി​ള വി​ജ​യ​മ്മ നി​വാ​സി​ൽ എ​സ്.​ഡി. ആ​കാ​ശ് (22), ന​ന്ദി​യോ​ട് ശ്രീ​നി​ല​യം ആ​ർ.​ഡി. ശ്രീ​ഹ​രി(23), ഇ​ടു​ക്കി രാ​മ​ക്ക​ൽ മേ​ട് പ​ഴ​യ​ട​ത്ത് വീ​ട്ടി​ൽ എ​സ്. അ​ഭി​ഷേ​ക്(23), തൊ​ടു​പു​ഴ മു​ത​ല​ക്കോ​ടം തു​റ​ക്ക​ൽ പു​ത്ത​ൻ​പു​ര​യി​ൽ ഡോ​ണ്‍​സ് ഡാ​യ് (23), ബ​ത്തേ​രി ചു​ങ്കം തെ​ന്നി​ക്കോ​ട് ബി​ൽ​ഗേ​റ്റ്സ് ജോ​ഷ്വ (23) എ​ന്നി​വ​രെ​യാ​ണ് ഡി​വൈ​എ​സ്പി ടി.​എ​ൻ. സ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റു​ചെ​യ​ത്. റാം​ഗിം​ഗ്, ത​ട​ഞ്ഞു​വ​യ്ക്ക​ൽ, സം​ഘം​ചേ​ർ​ന്നു മ​ർ​ദ​നം, ആ​ത്മ​ഹ​ത്യ പ്രേ​ര​ണ എ​ന്നീ കു​റ്റ​ങ്ങ​ൾ​ക്കാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ കേ​സ്.

Related posts

Leave a Comment