രാ​ഷ്ട്രീ​യ​ത്തി​ൽ വാനരന് ​എന്താ കാ​ര്യം..! വേദിയിൽ കുരങ്ങൻ; തരംഗമായി വീഡിയോ

ശി​വ​സേ​ന താ​ക്ക​റെ ഗ്രൂ​പ്പ് നേ​താ​വ് സു​ഷ​മ അ​ന്ധാ​രെ​യു​ടെ പ്ര​സം​ഗ​ത്തി​നി​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യി എ​ത്തി​യ “അ​തി​ഥി’ ആ​ശ​ങ്ക സൃ​ഷ്ടി​ച്ചു. ഭീ​വ​ണ്ടി​ക്കു സ​മീ​പ​മു​ള്ള ഖാ​ർ​ദി​യി​ൽ പ്ര​സം​ഗി​ക്ക​വേ ഒ​രു കു​ര​ങ്ങ് വേ​ദി​യി​ലേ​ക്കെ​ത്തു​ക​യാ​യി​രു​ന്നു.

ഷി​ൻ​ഡെ സേ​ന​യ്‌​ക്കെ​തി​രേ സു​ഷ​മ ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്പോ​ഴാ​ണു വാ​ന​ര​ൻ വേ​ദി​യി​ലേ​ക്കു ചാ​ടി​ക്ക​യ​റി​യ​ത്. ആ​ദ്യം അ​ന്പ​ര​ന്നെ​ങ്കി​ലും അ​ക്ര​മ​കാ​രി​യെ​ല്ലെ​ന്നു ബോ​ധ്യ​മാ​യ​തോ​ടെ സു​ഷ​മ ത​ന്‍റെ പ്ര​സം​ഗം തു​ട​ർ​ന്നു.

ഒ​രു​വേ​ള കു​ര​ങ്ങ​ൻ സു​ഷ​മ അ​ന്ധാ​രെ​യു​ടെ അ​രി​കി​ൽ​വ​രെ എ​ത്തി​യി​രു​ന്നു. കു​ര​ങ്ങ​നെ അ​വി​ടെ​നി​ന്നു തു​ര​ത്താ​ൻ സു​ഷ​മ​യു​ടെ അ​നു​യാ​യി​ക​ൾ പ​ഴം കാ​ണി​ച്ചു വ​ശീ​ക​രി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​ത് വ​ഴ​ങ്ങി​യി​ല്ല.

പ്ര​സം​ഗം ക​ഴി​ഞ്ഞു പു​റ​ത്തി​റ​ങ്ങി​യ സു​ഷ​മ​യു​ടെ പി​ന്നാ​ലെ കു​റ​ച്ചു​നേ​രം ന​ട​ന്ന​ശേ​ഷം വാ​ന​ര​ൻ ഓ​ടി​മ​റ​ഞ്ഞു. എ​ക്സി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ഇ​തി​ന്‍റെ വീ​ഡി​യോ മ​ഹാ​രാ​ഷ്ട്ര​യി​ൽ വ​ൻ ത​രം​ഗ​മാ​യി മാ​റി.

Related posts

Leave a Comment