മ​​​​ര​​​​ണ​​​​ത്തെ മു​​​​ഖാ​​​​മു​​​​ഖം ക​​​​ണ്ട​​​​ശേ​​​​ഷം ജീ​​​​വി​​​​ത​​​​ത്തി​​​​ലേ​​​​ക്ക്! മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട വീട്ടമ്മയെ സാഹസികമായി രക്ഷപ്പെടുത്തി

കോട്ടയം:​​​ മീ​​​ന​​​ച്ചി​​​ലാ​​​റ്റി​​​ൽ ഒ​​​ഴു​​​ക്കി​​​ൽ​​​പ്പെ​​​ട്ട വീ​​​ട്ട​​​മ്മ​​​യെ സാ​​​ഹ​​​സി​​​ക​​​മാ​​​യി ര​​​ക്ഷ​​​പെ​​​ടു​​​ത്തി.

തോ​​​​ട്ട​​​​യ്ക്കാ​​​​ട് ആ​​​​ല​​​​പ്പ​​​​ള്ളി​​​​കു​​​​ന്നേ​​​​ൽ രാ​​​​ജ​​​​മ്മ (82)യാ​​​​ണു മ​​​​ര​​​​ണ​​​​ത്തെ മു​​​​ഖാ​​​​മു​​​​ഖം ക​​​​ണ്ട​​​​ശേ​​​​ഷം ജീ​​​​വി​​​​ത​​​​ത്തി​​​​ലേ​​​​ക്കു മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ​​​ത്.

കു​​​ത്തൊ​​​ഴു​​​ക്കു​​​ള്ള മീ​​​ന​​​ച്ചി​​​ലാ​​​റ്റി​​​ൽ ര​​​​ണ്ട​​​​ര കീ​​​​ലോ​​​​മീറ്ററോളം ദൂ​​​​രം ഒ​​​​ഴു​​​​കി​​​​നീ​​​ങ്ങി​​​യ യെ​​​​ത്തി​​​​യ രാ​​​​ജ​​​​മ്മ​​​​യെ കോട്ടയം ചു​​​​ങ്കം പാ​​​​ല​​​​ത്തി​​​​നു​​​​സ​​​​മീ​​​​പം താ​​​​മ​​​​സി​​​​ക്കു​​​​ന്ന മി​​​​മി​​​​ക്രി ക​​​​ലാ​​​​കാ​​​​ര​​​​ൻ ഇ​​​​ട​​​​യാ​​​​ഞ്ഞി​​​​ലി​​​​മാ​​​​ലി​​​​ൽ ഷാ​​​​ൽ കോ​​​​ട്ട​​​​യ​​​​വും അ​​​​മ്മ ലാ​​​​ലി ഷാ​​​​ജി​​​​യും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രാ​​​ണ് ര​​​ക്ഷ​​​പെ​​​ടു​​​ത്തി​​​യ​​​ത്.

ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു 2.30നാ​​​​ണ് സം​​​​ഭ​​​​വം. മ​​​​ക​​​​ൾ​​​​ക്കൊ​​​​പ്പം താ​​​​മ​​​​സി​​​​ക്കു​​​​ന്ന രാ​​​​ജ​​​​മ്മ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്കു പോ​​​​കാ​​​​ൻ വീ​​​ട്ടി​​​ൽ നി​​​ന്നി​​​റ​​​ങ്ങി​​​യ യാ​​​ത്ര​​​ക്കി​​​ടെ നാ​​​​ഗ​​​​ന്പ​​​​ടം സെ​​​​ന്‍റ് ആ​​​​ന്‍റ​​​​ണീ​​​​സ് ദേ​​​​വാ​​​​ല​​​​യ​​​​ത്തി​​​​ൽ പ്രാ​​​​ർ​​​​ഥ​​​​ന​​​​യ്ക്കാ​​​​യി ക​​​​യ​​​​റി.

തു​​​​ട​​​​ർ​​​​ന്നു മു​​​​ഖം ക​​​​ഴു​​​​കു​​​​ന്ന​​​​തി​​​​നാ​​​​യി ആ​​​​റ്റി​​​​ൽ എ​​​​ത്തു​​​ന്ന​​​തി​​​നി​​​ടെ കാ​​​​ൽ​​​​വ​​​​ഴു​​​​തി വെ​​​​ള്ള​​​​ത്തി​​​​ൽ വീ​​​​ഴു​​​​ക​​​​യും തു​​​​ട​​​​ർ​​​​ന്നു ഒ​​​​ഴു​​​​കി പോ​​​​കു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു.

വീ​​​​ട്ട​​​​മ്മ വെ​​​​ള്ള​​​​ത്തി​​​​ലു​​​​ടെ ഒ​​​​ഴു​​​​കു​​​​ന്ന​​​​തു ക​​​​ണ്ട ഷാ​​​​ൽ കോ​​​​ട്ട​​​​യ​​​​വും ആ​​​​റ്റി​​​​ലേ​​​​ക്കു ചാ​​​​ടി വീ​​​​ട്ട​​​​മ്മ​​​​യു​​​​ടെ അ​​​​ടു​​​​ത്തെ​​​​ത്തി തൊ​​​​ട്ടു പി​​​​ന്നാ​​​​ലെ ഷാ​​​​ലി​​​​ന്‍റെ അ​​​​മ്മ ലാ​​​​ലി​​​​യും ആ​​​​റ്റി​​​​ലേ​​​​ക്കു ചാ​​​​ടി ഇ​​​​രു​​​​വ​​​​രും ചേ​​​​ർ​​​​ന്നു വീ​​​​ട്ട​​​​മ്മയെ ക​​​​ര​​​​ക്കെ​​​​ത്തി​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നി​​​​ട​​​​യി​​​​ൽ സ​​​​മീ​​​​പ​​​​വാ​​​​സി​​​​ക​​​​ളാ​​​​യ മാ​​​​ലി​​​​ക്കാ​​​​ട്ടു​​​​മാ​​​​ലി മ​​​​നോ​​​​ഹ​​​​ര​​​​ൻ, മാ​​​​ങ്ങാ​​​​പ്പ​​​​ള്ളി​​​​മാ​​​​ലി​​​​യി​​​​ൽ ബി​​​​ബി​​​​ൻ, എം.​​​​ആ​​​​ർ. ധ​​​​നേ​​​​ഷ് എ​​​​ന്നി​​​​വ​​​​രും ഒ​​​പ്പം​​​ചേ​​​ർ​​​ന്നു.

തു​​​ട​​​ർ​​​ന്ന് ഇ​​​വ​​​രെ ആം​​​​ബു​​​​ല​​​​ൻ​​​​സി​​​​ൽ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ എ​​​​ത്തി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ക​​​​ര​​​​ക്കെ​​​​ത്തി​​​​ച്ച​​​​ശേ​​​​ഷം വീ​​​​ട്ട​​​​മ്മ​​​​യി​​​​ൽ​​​​നി​​​​ന്നും വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ചോ​​​​ദി​​​​ച്ച​​​​റി​​​​യാ​​​​ൻ ശ്ര​​​​മി​​​​ച്ചെ​​​​ങ്കി​​​​ലും വെ​​​​ള്ള​​​​ത്തി​​​​ലൂ​​​​ടെ കി​​​​ലോ​​​​മീ​​​​റ്റ​​​​റു​​​​ക​​​​ൾ ഒ​​​​ഴു​​​​കി​​​​യെ​​​​ത്തി​​​​യ​​​​തി​​​​നാ​​​​ലും ത​​​​ണു​​​​ത്ത് വി​​​​റ​​​​ച്ചി​​​​രു​​​​ന്ന​​​​തി​​​​നാ​​​​ലും കൃ​​​​ത്യ​​​​മാ​​​​യി സം​​​​സാ​​​​രി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കു​​​​മാ​​​​യി​​​​രു​​​​ന്നി​​​​ല്ല.

ഇ​​​​തോ​​​​ടെ വീ​​​​ട്ട​​​​മ്മ​​​​യു​​​​ടെ ചി​​​​ത്ര​​​​മെ​​​​ടു​​​​ത്ത് ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ ഫേ​​​​സ്ബു​​​​ക്കി​​​​ൽ പോ​​​​സ്റ്റ് ചെ​​​​യ്ത്. ഏ​​​​താ​​​​നും മി​​​​നി​​​​റ്റു​​​​ക​​​​ൾ​​​​ക്കു​​​​ള്ളി​​​​ൽ വീ​​​​ട്ട​​​​മ്മ ക​​​​റു​​​​ക​​​​ച്ചാ​​​​ൽ സ്വ​​​​ദേ​​​​ശി​​​​യാ​​​​ണെ​​​​ന്നു ക​​​​ണ്ടെ​​​​ത്താ​​​​ൻ ക​​​​ഴി​​​​ഞ്ഞു. ര​​​​ക്ഷ​​​​പ്പെട്ട വീ​​​​ട്ട​​​​മ്മ അ​​​​പ​​​​ക​​​​ട​​​​നി​​​​ല ത​​​​ര​​​​ണം ചെ​​​​യ്ത​​​​താ​​​​യി ആ​​​​ശു​​​​പ​​​​ത്രി അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

Related posts

Leave a Comment