ചവച്ച് തുപ്പിയില്ലെങ്കിൽ ഇവർ തോറ്റുപോകും;  വെ​റ്റി​ല​ക​ര്‍​ഷ​ക​ര്‍​ക്ക് ദു​രി​ത​കാ​ലം; 160 രൂപയിൽ നിന്ന് വിലയിടിഞ്ഞ് വീണത് 10 രൂപയിലേക്ക്


നെ​ടു​മ​ങ്ങാ​ട് : കോ​വി​ഡ് മ​ഹാ​മാ​രി​യെ തു​ട​ർ​ന്ന് വി​പ​ണി​യി​ല്‍ വെ​റ്റി​ല​യ്ക്ക് വി​ല​യി​ടി​ഞ്ഞ​തോ​ടെ വെ​റ്റി​ല​ക​ര്‍​ഷ​ക​ര്‍​ദു​രി​ത​ത്തി​ൽ.​നൂ​റ് വെ​റ്റി​ല​യു​ള്ള ഒ​രു​കെ​ട്ടി​ന് അ​ഞ്ചു​മു​ത​ല്‍ 10രൂ​പ വ​രെ മാ​ത്ര​മാ​ണ് ക​ര്‍​ഷ​ക​ര്‍​ക്ക് ഇ​പ്പോ​ള്‍ ല​ഭി​ക്കു​ന്ന​ത്.

ആ​റു​മാ​സം മു​മ്പ് വ​രെ കെ​ട്ടി​ന് 160 രൂ​പ ല​ഭി​ച്ചി​രു​ന്ന സ്ഥാ​ന​ത്താ​ണ് ഇ​പ്പോ​ള്‍ അ​ഞ്ച് രൂ​പ​യ്ക്ക് വി​ല്‍​ക്കേ​ണ്ടി വ​രു​ന്ന​ത്. വി​വാ​ഹ​ത്തി​നും ഉ​ത്സ​വ​ങ്ങ​ള്‍​ക്കും പൂ​ജ​യ്ക്കും ചി​കി​ത്സ​ക്കും ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത വെ​റ്റി​ല​യ്ക്ക് വി​ല​യി​ടി​ഞ്ഞ​തോ​ടെ​യാ​ണ് ക​ര്‍​ഷ​ക​ര്‍ വി​ഷ​മ​വൃ​ത്ത​ത്തി​ലാ​യ​ത്.

കോ​വി​ഡ് വ​ന്ന​തോ​ടെ വി​വാ​ഹ​ങ്ങ​ളും ഉ​ത്സ​വ​ങ്ങ​ളും നി​ല​ച്ചു. ഇ​തോ​ടെ വെ​റ്റി​ല​യു​ടെ ആ​വ​ശ്യ​ക​ത​യും ചെ​ല​വും കു​റ​ഞ്ഞു. പ​ന​വൂ​ര്‍, ആ​നാ​ട്, വി​തു​ര, വെ​ള്ള​നാ​ട്, അ​രു​വി​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളാ​ണ് വെ​റ്റി​ല​ക്കൊ​ടി​യി​ലൂ​ടെ ജീ​വി​തം ക​ണ്ടെ​ത്തു​ന്ന​ത്.

നെ​ടു​മ​ങ്ങാ​ട് ച​ന്ത​യാ​ണ് ഇ​വ​രു​ടെ​യെ​ല്ലാം ആ​ശ്ര​യം.ആ​ഴ്ച്ച​യി​ല്‍ ര​ണ്ടു​ദി​വ​സം ച​ന്ത​യി​ല്‍ വെ​റ്റി​ല​യു​മാ​യെ​ത്തി​യാ​ല്‍ നി​രാ​ശ​രാ​യി മ​ട​ങ്ങാ​നാ​ണ് വി​ധി​യെ​ന്ന് ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു. 3000മു​ത​ല്‍ 4000രൂ​പ വ​രെ കി​ട്ടി​യി​രു​ന്ന സ്ഥാ​ന​ത്ത് ഇ​പ്പോ​ള്‍ 300രൂ​പ പോ​ലും തി​ക​ച്ചു കി​ട്ടു​ന്നി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

ആ​റു​മു​ത​ല്‍, ഏ​ഴു​മാ​സം വ​രെ ന​ല്ല പ​രി​ച​ര​ണം ന​ല്‍​കി​യാ​ല്‍ മാ​ത്ര​മേ വെ​റ്റി​ല​ക്കൊ​ടി​യി​ല്‍ നി​ന്നും വി​ള​വെ​ടു​ക്കാ​നാ​കു. ഇ​ക്കാ​ല​മ​ത്ര​യും സ്വ​ന്തം പോ​ക്ക​റ്റി​ല്‍ നി​ന്നാ​ണ് പ​ണം ചെ​ല​വി​ടേ​ണ്ട​ത്.10000മു​ത​ല്‍ 15000രൂ​പ​വ​രെ ചെ​ല​വി​ട്ടാ​ണ് വി​ള​വി​റ​ക്കു​ന്ന​ത്. വി​പ​ണി​യി​ല്‍ വി​ല​യി​ല്ലെ​ങ്കി​ലും വെ​റ്റി​ല​നു​ള്ളി​യെ​ടു​ത്തേ മ​തി​യാ​കു.

ഇ​ല്ലെ​ങ്കി​ല്‍ കൊ​ടി​മു​റ്റി​പ്പൊ​കും. പി​ന്നീ​ട് വ​ള്ളി​യി​ല്‍ നി​ന്നും ന​ല്ല വി​ള ല​ഭി​ക്കി​ല്ല. നി​ല​വി​ല്‍ വെ​റ്റി​ല​യു​മാ​യി ച​ന്ത​യി​ലെ​ത്തി​യാ​ല്‍ വാ​ങ്ങാ​ന്‍ ആ​ളി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്.ഇ​ക്ക​ഴി​ഞ്ഞ മാ​സം പ​ല​ദി​വ​സ​ങ്ങ​ളി​ലും ച​ന്ത​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ വെ​റ്റി​ല തി​രി​ച്ചു​കൊ​ണ്ടു​വ​ന്ന് കൊ​ടി​യു​ടെ ചു​വ​ട്ടി​ല്‍ ത​ന്നെ വ​ള​മാ​യി ത​ള്ളി​യ ക​ര്‍​ഷ​ക​രു​മു​ണ്ട്.

Related posts

Leave a Comment