സൈബര്‍ പോരാളികള്‍ക്ക് ജനം മറുപടി നല്‍കും ! തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ടെന്ന് വിബിത ബാബു…

സോഷ്യല്‍ മീഡിയ വഴി തനിക്കെതിരേ നടക്കുന്ന അപവാദ പ്രചരണങ്ങള്‍ക്കെതിരേ പ്രതികരണവുമായി പത്തനംതിട്ട മല്ലപ്പള്ളി ഡിവിഷനില്‍ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. വിബിത ബാബു.

തന്നെ അപകീര്‍ത്തി പെടുത്തുന്നവര്‍ക്ക് മറുപടി ജനം നല്‍കുമെന്നും വിബിത പറഞ്ഞു. വാട്സാപ്പ്, ഫേസ്ബുക്ക് എന്നിങ്ങനെ പല സാമൂഹിക മാധ്യമങ്ങളിലും വിബിത ബാബുവിന്റെ നിരവധി ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു.

ഇത്തരത്തില്‍ വൈറലായ സാഹചര്യത്തില്‍, വളരെ പോസിറ്റീവ് ആയിട്ട് കണ്ടുകൊണ്ട് വിജയിക്കണം എന്നുള്ള ഒരു ആത്മവിശ്വാസം ഇപ്പോള്‍ ഉണ്ടായിട്ടുണ്ടെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് വിബിത പ്രതികരിച്ചു.

വിബിതയുടെ വാക്കുകള്‍ ഇങ്ങനെ…എല്ലാവരും പറയുന്നു, മാറ്റം വേണം, യുവത്വം വരട്ടെ എന്ന് പറയുന്നു, പക്ഷേ ഇങ്ങനെ പറയുമ്പോഴും യുവതലമുറ പൊളിറ്റിക്സിലേക്ക് ഇറങ്ങി തിരിക്കുമ്പോള്‍ കുറെയേറെ പോരാളികളെ നേരിടേണ്ടി വരുന്നു.

സൈബര്‍ പോരാളികള്‍ എന്ന് തന്നെ പറയാം, അവരതിനെ വളരെ മോശമായ രീതിയിലാണ് കാണുന്നത്, ഇവളൊന്നും നിന്നാല്‍ ജയിക്കില്ല, തോറ്റ് തുന്നം പാടും. അപകീര്‍ത്തിപ്പെടുത്താനുളള ശ്രമം നടക്കുന്നുണ്ട്. ആ ശ്രമത്തിനോട് എനിക്ക് ഒട്ടും യോജിപ്പില്ല.

ആ സുഹൃത്തുക്കള്‍ എല്ലാവരും കൂടി ഒരുപാട് സഹായമാണ് എനിക്ക് ചെയ്ത് തന്നത്. എന്നാല്‍ കഴിയാവുന്ന വിധം പരമാവധി ആളുകളിലേക്ക് നേരിട്ട് ചെന്ന് വോട്ട് അഭ്യര്‍ത്ഥിക്കുക എന്നത് തന്നെയാണ് എന്റെ ലക്ഷ്യം.

സോഷ്യല്‍ മീഡിയയുടെ തുടക്കം കാലം തൊട്ടെ ഞാന്‍ അതില്‍ സജീവ മെംബറായിരുന്നു. അതുവഴി എനിക്ക് ധാരാളം സുഹൃത്തുക്കളെയും ലഭിച്ചിരുന്നു.

Related posts

Leave a Comment