വസ്തു വിറ്റുകിട്ടിയ പണത്തില്‍ ഒരു ലക്ഷം രൂപ യുവാവ് പെട്രോള്‍ പമ്പിലേല്‍പ്പിച്ചു ! ഓട്ടോക്കാര്‍ക്കെല്ലാം അഞ്ചു ലിറ്റര്‍ വീതം പെട്രോള്‍ ഫ്രീയായി നല്‍കുകയും ചെയ്തു; ഒടുവില്‍ സംഭവിച്ചതോ…

വസ്തു വിറ്റുകിട്ടിയ പണത്തില്‍ ഒരു ലക്ഷം രൂപ പമ്പില്‍ നല്‍കി യുവാവ്. ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കെല്ലാം അഞ്ചു ലിറ്റര്‍ വീതം പെട്രോള്‍ ഫ്രീയായി നല്‍കുകയും ചെയ്തു.

ലോക്ക്ഡൗണ്‍ കാലത്ത് ഓട്ടോ തൊഴിലാളികള്‍ ബുദ്ധിമുട്ടുമ്പോഴായിരുന്നു പെരിന്തല്‍മണ്ണയിലെ പമ്പിലെത്തി ഓട്ടോ ഡ്രൈവര്‍ കൂടിയായ യുവാവ് ഓട്ടോകള്‍ക്ക് സൗജന്യമായി പെട്രോള്‍ നല്‍കാന്‍ പമ്പ് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയത്.

കഴിഞ്ഞ ദിവസം വൈകിട്ട് പെരിന്തല്‍മണ്ണ – കോഴിക്കോട് റൂട്ടിലെ പമ്പിലായിരുന്നു സംഭവം. സംഭവമറിഞ്ഞ് ഓടിയെത്തിയ ബന്ധുക്കള്‍ ഒടുവില്‍ ഇത് തടയുകയായിരുന്നു.

നിരവധി ഓട്ടോക്കാര്‍ ഈ സൗജന്യത്തിന്റെ ഗുണഭോക്താക്കളായതിനു ശേഷം മാത്രമാണ് വീട്ടുകാര്‍ സംഭവം അറിഞ്ഞത്.

അങ്ങനെയാണ് സംഭവത്തിനു പിന്നിലെ യാഥാര്‍ഥ്യം പുറത്തുവന്നത്. വീട്ടില്‍ സൂക്ഷിച്ചിരുന്നു ഭൂമിവിറ്റു കിട്ടിയ പണം യുവാവ് എടുത്തുകൊണ്ടു വന്നാണ് പമ്പില്‍ കൊടുക്കുകയായിരുന്നു. യുവാവിനൊപ്പം ഉണ്ടായിരുന്ന മകന്‍ പറഞ്ഞപ്പോഴാണ് വീട്ടുകാര്‍ വിവരമറിഞ്ഞത്.

സൗജന്യ പെട്രോള്‍ കിട്ടിയ ഒരു ബന്ധു വീട്ടില്‍ വന്നു വിവരം പറഞ്ഞതോടെയാണ് യുവാവ് തന്റെ സന്മനസ് വീട്ടുകാര്‍ക്കു മുമ്പില്‍ വെളിപ്പെടുത്തിയത്.

ഓടിപ്പിടഞ്ഞ് ബന്ധുക്കള്‍ പമ്പിലെത്തി വിവരം പറയുമ്പോള്‍ ഒരു ലക്ഷം രൂപയില്‍ ബാക്കിയുണ്ടായിരുന്നത് 63,000 രൂപയായിരുന്നു.

ഇതിനകം നൂറുകണക്കിന് ഓട്ടോക്കാര്‍ സൗജന്യ അഞ്ചുലിറ്റര്‍ പെട്രോളുമടിച്ച് പോയിരുന്നെങ്കിലും ഇന്ധനമടിച്ച വണ്ടികളുടെ നമ്പറുകള്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ പേരുവിവരങ്ങളും സൂക്ഷിച്ചത് ഗുണമായി.

ഇവരെ ബന്ധുക്കള്‍ ബന്ധപ്പെടുകയും പലരും പണം നല്‍കാന്‍ തയ്യാറാകുകയും ചെയ്തു. കോവിഡ് കാലത്ത് പ്രതിസന്ധിയിലായ ഡ്രൈവര്‍മാരെ സഹായിക്കാനാണ് ഇങ്ങിനെ ചെയ്യുന്നതെന്നാണ് യുവാവ് പറഞ്ഞത്.

പതിവായി ഇവിടെ പെട്രോള്‍ അടിക്കുന്ന ആളായതിനാലാണ് പമ്പ് ജീവനക്കാര്‍ സംശയിക്കാതിരുന്നത്. പിന്നാലെ വന്ന ഓട്ടോക്കാരന് ജോലിക്കാര്‍ സൗജന്യമായി അഞ്ചു ലിറ്റര്‍ പെട്രോള്‍ അടിക്കുകയും പണം വേണ്ടെന്ന് പറയുകയും ചെയ്തതോടെ വാര്‍ത്ത പടര്‍ന്നുപിടിക്കുകയായിരുന്നു.

വാര്‍ത്ത പെട്ടെന്ന് പ്രചരിക്കുകയും സാമൂഹ്യമാധ്യമങ്ങള്‍ വഴിയും വാട്സ്ആപ്പ് കൂട്ടായ്മകള്‍ വഴിയും ആയിരുന്നു വിവരം പലരിലേക്കും എത്തിയത്. ഇയാള്‍ക്കെന്തെങ്കിലും മാനസിക പ്രശ്‌നമുണ്ടോയെന്ന കാര്യം അറിവായിട്ടില്ല.

Related posts

Leave a Comment