വീട്ടിൽ അതിക്രമിച്ച് യുവതിയുടെ വീ​ഡി​യോ എ​ടു​ത്തു; ചോ​ദ്യം ചെ​യ്ത ഭർത്താവിന് ക്രുര മ​ര്‍​ദനം


പ​യ്യ​ന്നൂ​ര്‍: താ​മ​സ സ്ഥ​ല​ത്ത് അ​തി​ക്ര​മി​ച്ച് ക​യ​റി ചീ​ത്ത വി​ളി​ക്കു​ക​യും ഭാ​ര്യ​യു​ടെ വീ​ഡി​യോ എ​ടു​ക്കു​ക​യും ചോ​ദ്യം ചെ​യ്ത​തി​ന് മ​ര്‍​ദ്ദി​ച്ചു​വെ​ന്ന പ​രാ​തി​യി​ല്‍ ര​ണ്ടു​പേ​ര്‍​ക്കെ​തി​രേ കേ​സ്.

പു​ഞ്ച​ക്കാ​ട് സ്വ​ദേ​ശി ത​ളി​യി​ല്‍ ഹൗ​സി​ല്‍ സ​നു ടോ​മി​ന്‍റെ പ​രാ​തി​യി​ലാ​ണ് മാ​ട​ക്കാ​ലി​ലെ അ​ഖി​ല്‍, ക​വ്വാ​യി​യി​ലെ സം​ജി​ത്ത് എ​ന്നി​വ​ര്‍​ക്കെ​തി​രേ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ട​ര​യോ​ടെ ഇ​വ​ര്‍ താ​മ​സി​ക്കു​ന്ന കൊ​റ്റി​യി​ലെ വാ​ട​ക വീ​ട്ടി​ലാ​ണ് സം​ഭ​വം. വീ​ട്ടു​മു​റ്റ​ത്തെ​ത്തി​യ പ്ര​തി​ക​ള്‍ അ​ശ്ലീ​ല ഭാ​ഷ​യി​ല്‍ ചീ​ത്ത​വി​ളി​ച്ച് ഭാ​ര്യ​യു​ടെ വീ​ഡി​യോ എ​ടു​ക്കു​ന്ന​തു ക​ണ്ട​പ്പോ​ള്‍ ചോ​ദ്യം ചെ​യ്ത വി​രോ​ധ​ത്തി​ല്‍ ക​ല്ല് കൊ​ണ്ട് ത​ല​യി​ല്‍ കു​ത്തി പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യും മ​ര്‍​ദ്ദി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

Related posts

Leave a Comment