മ​രി​ക്കാ​ൻ പോ​കു​ന്നെ​ന്ന് ഭാ​ര്യ​യെ വീ​ഡി​യോ കോ​ളി​ൽ അ​റി​യി​ച്ച് യു​വാ​വ് ജീ​വ​നൊ​ടു​ക്കി! അ​യ​ൽ​വാ​സി​ക​ൾ എ​ത്തി വാ​തി​ൽ ച​വി​ട്ടി തു​റ​ന്ന​പ്പോ​ഴേ​ക്കും…

തൊ​ടു​പു​ഴ: ജീ​വ​നൊ​ടു​ക്കാ​ൻ പോ​കു​ക​യാ​ണെ​ന്ന് വി​ഡി​യോ കോ​ളി​ലൂ​ടെ ഭാ​ര്യ​യെ അ​റി​യി​ച്ച​ശേ​ഷം യു​വാ​വ് വീ​ട്ടി​ലെ മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ചു. കാ​പ്പി​ത്തോ​ട്ടം കോ​ലാ​നി​പ​റ​ന്പി​ൽ സ​നൂ​പ് (34) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി വീ​ട്ടി​ൽ വ​ഴ​ക്കു​ണ്ടാ​ക്കി​യ​ശേ​ഷം ര​ണ്ടാം നി​ല​യി​ലെ മു​റി​യി​ലേ​ക്കു പോ​യ സ​നൂ​പ് ഭാ​ര്യ​യെ ഫോ​ണി​ൽ വി​ളി​ച്ച് മ​രി​ക്കാ​ൻ പോ​കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഈ ​സ​മ​യം സ്ത്രീ​ക​ൾ മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.

ഇ​വ​ർ വാ​തി​ൽ തു​റ​ക്കാ​ൻ നോ​ക്കി​യെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. പി​ന്നീ​ട് അ​യ​ൽ​വാ​സി​ക​ൾ എ​ത്തി വാ​തി​ൽ ച​വി​ട്ടി തു​റ​ന്ന​പ്പോ​ഴേ​ക്കും തൂ​ങ്ങി​യ നി​ല​യി​ൽ ഇ​യാ​ളെ ക​ണ്ടെ​ത്തി.

തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: അ​ഞ്ചു. മ​ക​ൻ: യു​വി​ൻ.

Related posts

Leave a Comment