ആളുകൾ എന്‍റെ ശരീരത്തെ കൂടുതൽ ശ്രദ്ധിക്കുന്നു..! ഇരുപതാം വയസിലെ ദുരനുഭവത്തക്കുറിച്ച് വിദ്യാ ബാലന്‍

ഇ​രു​പ​താം വ​യ​സി​ൽ ത​നി​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന ദു​ര​നു​ഭ​വ​ത്തക്കു​റി​ച്ച് വി​ദ്യാ ബാ​ല​ൻ ഈ ​അ​ടു​ത്ത് പ്ര​തി​ക​രി​ക്കു​കയുണ്ടാ​യി. അ​ച്ഛ​നോ​ടൊ​പ്പം ടി​വി ഷോ​യു​ടെ ഓ​ഡി​ഷ​ന് പോ​യ​പ്പോ​ൾ ഉ​ണ്ടാ​യ അ​നു​ഭ​വ​മാ​ണ് വി​ദ്യ തു​റ​ന്നു പ​റ​ഞ്ഞ​ത്.

ഓ​ഡി​ഷ​ന് ചെ​ന്ന​പ്പോ​ൾ പ​രി​പാ​ടി​യു​ടെ കാ​സ്റ്റിം​ഗ് ഡ​യ​റ​ക്ട​ര്‍ എ​ന്‍റെ ശരീരത്തിൽ ത​ന്നെ നോ​ക്കി​യി​രി​ക്കു​ന്നു. നി​ങ്ങ​ള്‍ എ​ന്താ​ണ് നോ​ക്കു​ന്ന​തെ​ന്ന് ഞാ​ന്‍ അ​യാ​ളോ​ട് ചോ​ദി​ച്ചു. അ​യാ​ള്‍ വ​ല്ലാ​താ​യി. ഓ​ഡി​ഷ​ൻ പാ​സാ​യെ​ങ്കി​ലും ഞാ​ൻ പി​ന്നെ ആ ​വ​ഴി​ക്ക് പോ​യി​ല്ല. എ​വി​ടെ​പ്പോ​യാ​ലും ഇ​ന്ന് ആ​ളു​ക​ള്‍ ശ​രീ​ര​ത്തി​ലാ​ണ് ശ്ര​ദ്ധി​ക്കു​ന്ന​ത്. പ​ക്ഷേ എ​ന്‍റെ ശ​രീ​ര​ത്തക്കു​റി​ച്ച് അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത് ഞാ​ന്‍ ഇ​ഷ്ട​പ്പെ​ടു​ന്നി​ല്ല.​മ​റ്റു​ള്ള​വ​രു​ടെ ബാ​ഹ്യ​രൂ​പ​ത്തക്കു​റി​ച്ച് അ​ഭി​പ്രാ​യം പ​റ​യാ​ന്‍ ന​മു​ക്കാ​ര്‍​ക്കും അ​വ​കാ​ശ​മി​ല്ല. എ​ന്നാ​ല്‍ ത​നി​ക്ക് പ​ല​പ്പോ​ഴും അ​നു​ഭ​വി​ക്കേ​ണ്ടി വ​ന്നി​ട്ടു​ണ്ടെ​ന്ന് വി​ദ്യാ ബാ​ല​ന്‍ പ​റ​യു​ന്നു.

തു​മാ​രി സു​ലു​വി​ന്‍റെ വി​ജ​യാ​ഘോ​ഷ​ത്തി​നി​ടെ ഒ​രു മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം തു​റ​ന്നു പ​റ​ഞ്ഞ​ത്.

Related posts