മഹത്തായ പ്രവർത്തനം..! ടൗ​ണി​ൽ അ​ല​ഞ്ഞു ന​ട​ന്ന അ​ഞ്ച് പു​രു​ഷന്മാരെ പിടികൂടി കു​ളി​പ്പി​ച്ച് വൃ​ത്തി​യാ​ക്കിയശേഷം വിവരങ്ങൾ ചോദിച്ചറിഞ്ഞു; ഇവരിൽ 2 പേരുടെ ബന്ധുക്കളെ കണ്ടെത്തി വിട്ടയച്ചു; മൂന്നു പേരെ മ​നോ​രോ​ഗ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ചു

ആ​ല​ത്തൂ​ർ: ടൗ​ണി​ലും പ​രി​സ​ര പ്ര​ദേശ​ങ്ങ​ളി​ലും മാ​ന​സി​കാ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ച് അ​ല​ഞ്ഞു ന​ട​ന്നി​രു​ന്ന അ​ഞ്ച് പു​രു​ഷന്മാരെ പോ​ലീ​സ് പി​ടി​കൂ​ടി. അ​തി​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച ര​ണ്ടു പേ​രെ ബ​ന്ധു​ക്ക​ളെ വ​രു​ത്തി ഏ​ൽപ്പി​ച്ചു. മ​റ്റു​മൂ​ന്ന് പേ​രെ പാ​ല​ക്കാ​ട് ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ശേ​ഷം കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​രം തൃ​ശൂ​രി​ലെ മ​നോ​രോ​ഗ ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലേ​ക്ക​യ​ച്ചു.

സ​ന്ന​ദ്ധ സേ​വ​ന പ്ര​വ​ർത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. വൃ​ത്തി​ഹീ​ന​മാ​യ അ​വ​സ്ഥ​യി​ലാ​യി​രു​ന്ന ഇ​വ​രെ കു​ളി​പ്പി​ച്ച് വൃ​ത്തി​യാ​ക്കി വ​സ്ത്ര​ങ്ങ​ൾ ധ​രി​പ്പി​ച്ച്, ഭ​ക്ഷ​ണ​വും ന​ൽ​കി​യ ശേ​ഷ​മാ​ണ് കോ​ട​തി​യി​ൽ എ​ത്തി​ച്ച​തും ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി​യ​തും.

തൃ​ശൂ​ർ അ​രി​ന്പൂ​ർ സ്വ​ദേ​ശി രാ​ജു, ഒ​റ്റ​പ്പാ​ലം അ​ന്പ​ല​പ്പാ​റ വേ​ങ്ങ​ശ്ശേ​രി സ്വ​ദേ​ശി ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​രെ​യാ​ണ് ബ​ന്ധു​ക്ക​ളെ ക​ണ്ടെ​ത്തി ഏ​ൽ​പ്പി​ച്ച​ത്.

മ​റ്റു​മൂ​ന്ന് പേ​ർ​ക്ക് സ്വ​ന്തം പേ​രോ, വി​വ​ര​ങ്ങ​ളോ പ​റ​യാ​ൻ ക​ഴി​യാ​ത്ത​വ​രാ​യി​രു​ന്ന​തി​നാ​ൽ അ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി ചി​കി​ത്സ​ക്ക​യ​ച്ച​ത്.​എ​സ്ഐ എ​സ് അ​നീ​ഷ്, സി​പി​ഒ മാ​രാ​യ പ്ര​ജീ​ഷ്, റ​ഷീ​ദ്, ഷം​സു​ദ്ദീ​ൻ എ​ന്നി​വ​ർ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രാ​യ ഫി​റോ​സ് കു​ന്നം​പ​റ​ന്പ് ,ഷി​ഹാ​ബ്, ആ​ഷി​ഖ് ,പ​ള്ളി​ക്ക​ൽ സു​ഹൈ​ൽ, അ​മീ​ർ അ​ബൂ​ബ​ക്ക​ർ ,നൂ​ർ​മു​ഹ​മ്മ​ദ്, സു​ഹൈ​ബ്, ഷ​മീ​ർ തു​ട​ങ്ങി​യ 15 ഓ​ളം പേ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​വ​രെ​യെ​ല്ലാം പി​ടി​കൂ​ടി കു​ളി​പ്പി​ച്ച് വൃ​ത്തി​യാ ക്കി​യ​ത്.

Related posts