വി​ജ​യ് ബാ​ബു​വി​നെ​തി​രാ​യ യുവനടിയുടെ പീ​ഡ​ന​പ​രാ​തി; യു​എ​ഇ എം​ബ​സി​ക്ക് അ​പേ​ക്ഷ ന​ല്‍​കി


കൊ​ച്ചി: പു​തു​മു​ഖ​ന​ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ദു​ബാ​യി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന ന​ട​നും നി​ര്‍​മാ​താ​വു​മാ​യ വി​ജ​യ് ബാ​ബു​വി​നെ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കൊ​ച്ചി സി​റ്റി പോ​ലീ​സ് ഇ​ന്ത്യ​യി​ലെ യു​എ​ഇ എം​ബ​സി​ക്ക് അ​പേ​ക്ഷ ന​ല്‍​കി.

വി​ജ​യ് ബാ​ബു​വി​ന്‍റെ നാ​ടു​ക​ട​ത്ത​ല്‍ ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സ് ഇ​ഇ​യാ​ള്‍​ക്കാ​യി നേ​ര​ത്തെ ഇ​ന്‍റ​ര്‍​പോ​ള്‍ ബ്ലൂ ​കോ​ര്‍​ണ​ര്‍ നോ​ട്ടീ​സ് ഇ​റ​ക്കി​യെ​ങ്കി​ലും കാ​ര്യ​മാ​യ ഫ​ല​മു​ണ്ടാ​യി​രു​ന്നി​ല്ല.

ഇ​തോ​ടെ​യാ​ണ് അ​ന്വേ​ഷ​സം​ഘ​ത്തി​ന്‍റെ പു​തി​യ​നീ​ക്കം. എം​ബ​സി നി​ര്‍​ദേ​ശം ഇ​ന്‍റ​ര്‍​പോ​ളി​ന് ല​ഭി​ച്ചാ​ല്‍ പ്ര​തി​ക്കെ​തി​രേ റെ​ഡ് കോ​ര്‍​ണ​ര്‍ നോ​ട്ടീ​സ് ഇ​റ​ക്കാ​നാ​കും.

ക​ഴി​ഞ്ഞ ആ​ഴ്ച ത​ന്നെ വി​ജ​യ് ബാ​ബു​വി​നെ അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള കോ​ടി വാ​റ​ണ്ട് ദു​ബാ​യ് പോ​ലീ​സി​ന് ന​ല്‍​കി​യി​രു​ന്നു.
അ​തി​നി​ടെ ഹാ​ജ​രാ​കാ​ന്‍ കൂ​ടു​ത​ല്‍ സ​മ​യം വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ലു​റ​ച്ച് നി​ല്‍​ക്കു​ക​യാ​ണ് വി​ജ​യ് ബാ​ബു.

18ന് ​ആ​ണ് ഇ​യാ​ളു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്. അ​തു​വ​രെ ഒ​ളി​വി​ല്‍ തു​ട​രു​ക​യാ​ണ് ഇ​യാ​ളു​ടെ ല​ക്ഷ്യം. ക​ഴി​ഞ്ഞ 22ന് ​ആ​ണ് വി​ജ​യ് ബാ​ബു​വി​നെ​തി​രേ പ​രാ​തി​യു​മാ​യി യു​വ​ന​ടി രം​ഗ​ത്തെ​ത്തി​യ​ത്.

പോ​ലീ​സി​ല്‍ ഇ​തു​സം​ബ​ന്ധി​ച്ച് ന​ടി പ​രാ​തി ന​ല്‍​കി​യ​തി​ന് പി​ന്നാ​ലെ ഗോ​വ​യി​ലേ​ക്ക് ക​ട​ന്ന ഇ​യാ​ള്‍ അ​വി​ടെ​നി​ന്നും ബം​ഗ​ളൂ​രു​വി​ലെ​ത്തി ദു​ബാ​യി​ലേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment