സാമ്പത്തിക തട്ടിപ്പ്; കോടതിയലക്ഷ്യത്തിന് വിജയ് മല്യക്ക്  നാലുമാസം തടവും 2000 രൂപ പിഴയും വിധിച്ച്  സുപ്രീംകോടതി


രാ​ഹു​ൽ ഗോ​പി​നാ​ഥ്
ന്യൂ​ഡ​ൽ​ഹി: സാ​ന്പ​ത്തി​ക​ത്ത​ട്ടി​പ്പ് കേ​സി​ൽ വി​വാ​ദ വ്യ​വ​സാ​യി വി​ജ​യ് മ​ല്യ ബാ​ങ്കു​ക​ളു​ടെ ക​ണ്‍സോ​ർ​ഷ്യ​ത്തി​ന് ന​ൽ​കാ​നു​ള്ള നാ​ലു കോ​ടി യു​എ​സ് ഡോ​ള​ർ നാ​ലാ​ഴ്ച​യ്ക്കു​ള്ളി​ൽ തി​രി​കെ ന​ൽ​ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി.

കോ​ട​തി ഉ​ത്ത​ര​വ് ലം​ഘി​ച്ച് 2017ൽ ​മ​ക്ക​ളു​ടെ പേ​രി​ലേ​ക്കു പ​ണം കൈ​മാ​റി​യ​തി​ന് കോ​ട​തി​യ​ല​ക്ഷ്യ​ത്തി​നു നാ​ലു​മാ​സം ത​ട​വും 2000 രൂ​പ പി​ഴ​യും ജ​സ്റ്റീസ് യു.​യു. ല​ളി​ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വി​ധി​ച്ചു.

സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബാ​ങ്കു​ക​ളു​ടെ ക​ണ്‍സോ​ർ​ഷ്യം ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി വി​ധി.

വി​വി​ധ ബാ​ങ്കു​ക​ൾ​ക്ക് മ​ല്യ ന​ൽ​കാ​നു​ണ്ടാ​യി​രു​ന്ന തു​ക കൈ​മാ​റു​ന്ന​തി​നും കോ​ട​തി​യി​ൽ നേ​രി​ട്ടു ഹാ​ജ​രാ​കു​ന്ന​തി​നും 2017ൽ ​സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

എ​ന്നാ​ൽ, കോ​ട​തി ഉ​ത്ത​ര​വ് ലം​ഘി​ച്ച വി​ജ​യ് മ​ല്യ മ​ക്ക​ളു​ടെ പേ​രി​ലേ​ക്ക് പ​ണം കൈ​മാ​റു​ക​യും യു​കെ​യി​ലേ​ക്ക് ക​ട​ക്കു​ക​യു​മാ​യി​രു​ന്നു.

വി​ജ​യ് മ​ല്യ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലാ​യി​രു​ന്ന കിം​ഗ്ഫി​ഷ​ർ എ​യ​ർ​ലൈ​ൻ​സി​ന്‍റെ പേ​രി​ലു​ള്ള 9,000 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ ബാ​ങ്ക് വാ​യ്പ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തി​നെത്തു​ട​ർ​ന്നു നി​യ​മ​ന​ട​പ​ടി​ക​ൾ നേ​രി​ടു​ന്പോ​ഴാ​ണ് മ​ല്യ രാ​ജ്യം വി​ട്ടത്

യു​കെ​യി​ൽനി​ന്ന് മ​ല്യ​യെ കൈ​മാ​റാ​ൻ അ​നു​മ​തി​യു​ണ്ടെ​ങ്കി​ലും മ​ല്യ​ക്കെ​തി​രേ ബ്രി​ട്ട​നി​ലു​ള്ള ര​ഹ​സ്യ നി​യ​മ​ന​ട​പ​ടി​ക​ൾ കാ​ര​ണ​മാ​ണ് അ​തി​നു സാ​ധി​ക്കാ​ത്ത​തെ​ന്നു കേ​ന്ദ്ര​സ​ർ​ക്കാ​ർ ​കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

Related posts

Leave a Comment