അ​രി വേ​ണ്ട…​സെ​ൽ​ഫി മു​ഖ്യം; വൈ​റ​ലാ​യി വി​ജ​യ് ആ​രാ​ധി​ക​യു​ടെ വീ​ഡി​യോ

ത​ന്‍റെ സി​നി​മ​ക​ളി​ൽ ര​ക്ഷ​ക​നാ​യാ​ണ് ഇ​ള​യ​ദ‍​ള​പ​തി വി​ജ​യ് എ​പ്പോ​ഴും പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​തെ​ന്ന വി​മ​ർ​ശ​നം ഇ​ട​യ്ക്കി​ട​യ്ക്ക് കേ​ൾ​ക്കാ​റു​ള്ള​താ​ണ്. വി​ജ​യ് ചി​ത്ര​ങ്ങ​ളി​ലെ​ല്ലാം അ​ദ്ദേ​ഹ​ത്തി​ന്‍റെ നാ​യ​ക ക​ഥാ​പാ​ത്ര​ങ്ങ​ൾ സ​മാ​ന സ്വ​ഭാ​വ​മു​ള്ള​വ​രാ​ണെ​ന്നാ​ണ് വി​മ​ർ​ശ​ക​രു​ടെ വാ​ദം.

എ​ന്നാ​ൽ ബി​ഗ് സ്ക്രീ​നി​ൽ മാ​ത്ര​മ​ല്ല അ​ദ്ദേ​ഹം ര​ക്ഷ​ക​നാ​യി എ​ത്തു​ന്ന​ത്. സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യും താ​രം ഇ​ട​യ്ക്കി​ട​യ്ക്ക് വാ​ർ​ത്ത​ക​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

വെ​ള്ള​പ്പൊ​ക്ക ദു​രി​ത​ബാ​ധി​ത​ർ​ക്ക് സ​ഹാ​യ വി​ത​ര​ണ​വു​മാ​യി വി​ജ​യ് എ​ത്തി​യി​രു​ന്നു.​ തൂ​ത്തു​ക്കു​ടി, തി​രു​നെ​ല്‍​വേ​ലി ജി​ല്ല​ക്കാ​ര്‍​ക്കാ​ണ് അ​വ​ശ്യസാ​ധ​ന​ങ്ങ​ളു​മാ​യി വി​ജ​യ് എ​ത്തി​യ​ത്. ഈ ​കി​റ്റു​ക​ൾ അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ആ​ളു​ക​ൾ​ക്ക് ന​ൽ​കി​യ​തും.

കി​റ്റ് വി​ത​ര​ണ​ത്തി​നി​ടെ വേ​ദി​യി​ൽ ര​സ​ക​ര​മാ​യ സം​ഭ​വ​ങ്ങ​ളാ​ണ് അ​ര​ങ്ങേ​റി​യ​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള പ​ല വീ​ഡി​യോ​ക​ളും പ്ര​ച​രി​ക്കു​ന്നു​ണ്ട്. കി​റ്റ് വി​ത​ര​ണം ന​ട​ക്കു​ന്ന വേ​ദി​യി​ൽ താ​ര​ത്തി​ന​ടു​ത്തി​യ ഒ​രു പെ​ൺ​കു​ട്ടി സെ​ൽ​ഫി​യെ​ടു​ക്കു​ന്ന ഒ​രു വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രു​ന്നു.

മാ​സ്ക് ധ​രി​ച്ചെ​ത്തി​യ പെ​ൺ​കു​ട്ടി സെ​ൽ​ഫി എ​ടു​ത്ത​തി​ന് പി​ന്നാ​ലെ കി​റ്റ് വാ​ങ്ങാ​തെ പോ​കാ​ൻ തുടങ്ങുകയാണ്. വി​ജ​യ്‍ കി​റ്റ് വേ​ണ്ടേ എ​ന്ന് പെൺകുട്ടിയോട് ചോ​ദി​ക്കു​ന്നു​മു​ണ്ട്. വേണ്ടെന്ന് പറഞ്ഞ് സെൽഫിയെടുത്ത ശേഷം പെൺകുട്ടി സ്ഥലംവിട്ടു. അതേസമയംം, വേ​ദി​യി​ലെ​ത്തി​യ യു​വാ​ക്ക​ളി​ല്‍ പ​ല​രും അ​ദ്ദേ​ഹ​ത്തി​നൊ​പ്പം സെ​ല്‍​ഫി​യെ​ടു​ത്തെ​ങ്കി​ലും കി​റ്റ് വാ​ങ്ങാ​തെ പോ​യ​ത് ഈ ​പെ​ണ്‍​കു​ട്ടി മാ​ത്ര​മാ​ണ്.

Related posts

Leave a Comment