വിജയ് ദേവരുകൊണ്ടയും രശ്മിക മന്ദാനയും തമ്മിലുള്ള വിവാഹം ഈ മാസം 26-ന്: ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ വൈറൽ

വി​ജ​യ് ദേവ​രു​കൊ​ണ്ട​യും ര​ശ്മി​ക മ​ന്ദാ​ന​യും ഈ ​മാ​സം 26-ന് ​വി​വാ​ഹി​ത​രാ​കു​ന്നു. ഇ​രു​വ​രു​ട​യും വി​വാ​ഹ ക്ഷ​ണ​ക്ക​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി. അ​ടു​ത്ത ബ​ന്ധു​ക്ക​ൾ മാ​ത്രം പ​ങ്കെ​ടു​ക്കു​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങാ​കു​മെ​ന്ന് ക്ഷ​ണ​ക്ക​ത്തി​ൽ പ​റ‍​യു​ന്നു. വി​വാ​ഹം ഫെ​ബ്രു​വ​രി 26നും ​വി​വാ​ഹ സ​ത്കാ​രം മാ​ർ​ച്ച് 3 ന് ​ബ​ഞ്ചാ​ര ഹി​ൽ​സി​ലെ താ​ജ് കൃ​ഷ്ണ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​ൽ ന​ട​ത്തു​മെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു.

“ഞ​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ലെ ഒ​രു വ​ലി​യ നി​മി​ഷ​ത്തെ​ക്കു​റി​ച്ച് പ​ങ്കു​വെ​ക്കാ​നും നി​ങ്ങ​ളെ അ​തി​ൽ പ​ങ്കാ​ളി​യാ​ക്കാ​നും ഞാ​ൻ എ​ഴു​തു​ന്നു. ഞ​ങ്ങ​ളു​ടെ കു​ടും​ബ​ങ്ങ​ളു​ടെ സ്നേ​ഹ​ത്തി​ന്‍റേ​യും അ​നു​ഗ്ര​ഹ​ങ്ങ​ളു​ടെ​യും പി​ന്തു​ണ​യോ​ടെ, ര​ശ്മി​ക​യും ഞാ​നും 26.02.26 ന് ​ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ വി​വാ​ഹി​ത​രാ​കും.

ഞ​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ലെ ഈ ​പു​തി​യ അ​ധ്യാ​യം ആ​രം​ഭി​ക്കു​മ്പോ​ൾ ഞ​ങ്ങ​ളു​ടെ യാ​ത്ര​യി​ൽ ഇ​ന്നു​വ​രെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രു​ടെ സാ​നി​ധ്യം ഞ​ങ്ങ​ൾ​ക്ക് വ​ലി​യ അ​ർ​ഥ​മു​ള്ള​താ​ണ്. നി​ങ്ങ​ളു​ടെ സാ​നി​ധ്യ​വും അ​നു​ഗ്ര​ഹ​വും ഈ ​അ​വ​സ​ര​ത്തെ ഞ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ സ​വി​ശേ​ഷ​മാ​ക്കും. ഞ​ങ്ങ​ളു​ടെ വി​വാ​ഹ വി​രു​ന്നി​ൽ പ​ങ്കു​ചേ​രാ​നും ഞ​ങ്ങ​ളെ അ​നു​ഗ്ര​ഹി​ക്കാ​നും നി​ങ്ങ​ളെ സ്നേ​ഹ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്നു.

ക്കത്തിൽ പറയുന്നതിങ്ങനെ.

Related posts

Leave a Comment