ഒന്നിരുട്ടി വെളുത്തപ്പോള്‍ ഒരു ഗ്രാമത്തില്‍ ഉള്ളവരെല്ലാം കോടീശ്വരന്മാരായി മാറി; ഈ അദ്ഭുതത്തിനു പിന്നിലെ കാരണം കേട്ടാല്‍ അമ്പരക്കും…

ഒന്നിരുട്ടി വെളുത്തപ്പോള്‍ ഒരു ഗ്രാമത്തിലെ എല്ലാ ജനങ്ങളും കോടീശ്വരന്മാരായി മാറി. മാജിക്കല്‍ റിയലിസം അല്ലിത്. യഥാര്‍ഥത്തില്‍ സംഭവിച്ചതു തന്നെ. അരുണാചലിലെ ബോംജ ഗ്രാമവാസികളാണു സ്വപ്നം കണ്ട് ഉണര്‍ന്ന പോലെ കോടിശ്വരന്മാരായത്. ഈ ഗ്രാമത്തിലെ 31 വീടുകളിലായി 259 പേരാണ് ഉള്ളത്. ഓരോരുത്തര്‍ക്കും കിട്ടിയതു കുറഞ്ഞത് ഒരു കോടി പത്തു ലക്ഷം രൂപ. 6.73 കോടി രൂപ വരെ കിട്ടിയ കുടുംബവും ഇതിലുണ്ട്.ഒറ്റരാത്രി കൊണ്ട് ഈ ഗ്രാമത്തിലേയ്ക്ക് എത്തിയതു നാല്‍പ്പതു കോടി എണ്‍പതു ലക്ഷത്തി മുപ്പത്തിയെട്ടായിരത്തി നാനൂറു രൂപയാണ്. ഇവരുടെ 200.056 ഏക്കര്‍ ഭൂമി ഏറ്റെടുത്തതിനുള്ള പ്രതിഫലം പ്രതിരോധ മന്ത്രാലയം വിതരണം ചെയ്തതതോടെയാണു എല്ലാ കുടുംബവും കോടികളുടെ ഉടമകളായത്്. തവാങ്ങ് ഗാരിസോണിന്റെ യൂണിറ്റ് സ്ഥാപിക്കുന്നതിനാണു പ്രതിരോധമന്ത്രാലയം സ്ഥലം ഏറ്റെടുത്തത്.

ഇതോടെ ഏഷ്യയിലെ ഏറ്റവും സമ്പന്നരായ ഗ്രാമമായി മാറി ഇന്നു ബോംജ. ഇതിനു മുമ്പ് ഗുജറാത്ത് കച്ചിലെ മഥാപൂരായായിരുന്നു ഇന്ത്യയിലെ അതിസമ്പന്ന ഗ്രാമം. ഇതോടെ ഏറ്റവും അടുത്ത പട്ടണത്തില്‍ എത്താന്‍ പോലും 25 കിലോമീറ്റര്‍ കാല്‍നടയായോ സൈനിക വാഹനങ്ങളിലോ യാത്ര ചെയ്തിരുന്ന ഗ്രാമവാസികള്‍ ഇപ്പോള്‍ വാഹനത്തിലാണ് യാത്ര ചെയ്യുന്നത്. പണത്തിനു മീതെ പരുന്തും പറക്കില്ല എന്നു പറയുന്നത് എത്ര ശരി അല്ലേ…

Related posts