ഒരുവിധ നടപടിയും വിനായകന് എതിരെ ഉണ്ടാകരുത്; ഉമ്മൻ ചാണ്ടിക്ക് നൽകിയ സ്നേഹത്തിന് കേരളത്തോട് നന്ദി പറഞ്ഞ് ചാണ്ടി ഉമ്മൻ


കോട്ടയം:ആര് എന്തുതന്നെ പറഞ്ഞാലും ജനങ്ങൾക്ക് ഉമ്മൻ ചാണ്ടിയെ അറിയാം. ഒരുവിധ നടപടിയും വിനായകന് എതിരെ ഉണ്ടാകരുത് എന്നാഗ്രഹിക്കുന്നു. വിനായകൻ പറഞ്ഞത് എന്തെന്ന് കേട്ടില്ല.

ഉമ്മൻ ചാണ്ടിയെ ഫേസ്ബുക്ക് ലൈവിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ നടൻ വിനായകനെതിരേ കേസെടുക്കേ ണ്ടതില്ലെന്ന് ചാണ്ടി ഉമ്മൻ.

“എന്‍റെ പിതാവ് ഇന്ന് ഉണ്ടെങ്കിൽ എന്ത് പറയും അതേ എനിക്ക് ഇന്ന് പറയാനുള്ളു. വിനായകൻ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമായാണ് ഉമ്മൻ ചാണ്ടിയും കാണുക’- ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു.

ഉമ്മൻ ചാണ്ടിക്ക് നൽകിയ സ്നേഹത്തിന് കേരളത്തോട് നന്ദി പറയുന്നതായും ചാണ്ടി പറഞ്ഞു. ജനങ്ങൾക്ക് അദ്ദേഹം നൽകിയ സ്നേഹം പലിശ സഹിതം മടക്കികിട്ടി.

മകൻ എന്ന നിലയിൽ പിതാവിന് നൽകാവുന്ന എല്ലാ ചികിത്സയും നൽകിയിട്ടുണ്ട്. സംസാരിക്കാൻ ബുദ്ധിമുട്ട് വന്നപ്പോൾ എഴുത്തിലൂടെയാണ് അദ്ദേഹം സംസാരിച്ചതെന്നും ചാണ്ടി പറഞ്ഞു.

Related posts

Leave a Comment