തെ​ര​ഞ്ഞെ​ടു​പ്പ് ആവേശം  ക​ഴി​ഞ്ഞു; ആവേശത്തിലെ രം​ഗ​ണ്ണ​നെ കാ​ണാ​നെ​ത്തി ചാ​ണ്ടി ഉ​മ്മ​നും ടീമും

കോ​​ട്ട​​യം: തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ചാ​​ര​​ണാ​​വാ​​ശേ​​വും വോ​​ട്ടെ​​ടു​​പ്പും ക​​ഴി​​ഞ്ഞ് ആ​​വേ​​ശം സി​​നി​​മ കാ​​ണ​​നെ​​ത്തി ചാ​​ണ്ടി ഉ​​മ്മ​​ൻ എം​​എ​​ൽ​​എ​​യും കോ​​ൺ​​ഗ്ര​​സ് പ്ര​​വ​​ർ​​ത്ത​​ക​​രും. ഇ​​ന്ന​​ലെ പാ​​ലാ​​യി​​ലെ പു​​ത്തേ​​ട്ട് തി​​യ​​റ്റ​​റി​​ലെ​​ത്തി​​യാ​​ണു തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ മു​​ൻ​​നി​​ര​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ച സ​​ഹ​​പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്കൊ​​പ്പം ഫ​​ഹ​​ദ് ഫാ​​സി​​ലി​​ന്‍റെ സി​​നി​​മ​​യാ​​യ ആ​​വേ​​ശം കാ​​ണാ​​ൻ എ​​ത്തി​​യ​​ത്. ഒ​​രു മാ​​സം നീ​​ണ്ടു​​നി​​ന്ന പ്ര​​ചാ​​ര​​ണ​​ത്തി​​ൽ യു​​ഡിഎ​​ഫ് സ്ഥാ​​നാ​​ർ​​ഥി​​യാ​​യ ഫ്രാ​​ൻ​​സി​​സ് ജോ​​ർ​​ജി​​നു പു​​തു​പ്പ​ള്ളി മ​​ണ്ഡ​​ല​​ത്തി​​ൽ ഇ​​ള​​ക്കി മ​​റി​​ച്ച പ്ര​​ചാ​​ര​​ണ​​മാ​​ണു ചാ​​ണ്ടി ഉ​​മ്മ​​നും കോ​​ൺ​​ഗ്ര​​സ് പ്ര​​വ​​ർ​​ത്ത​​ക​​രും ന​​ട​​ത്തി​​യ​​ത്. തി​​യ​​റ്റ​​റു​​ക​​ളെ ഇ​​ള​​ക്കി മ​​റി​​ച്ച സി​​നി​​മ​​യാ​​ണ് ആ​​വേ​​ശം. ജി​​ത്തു മാ​​ധ​​വ​​ൻ സം​​വി​​ധാ​​നം ചെ​​യ്ത ചി​​ത്രം ഫ​​ഹ​​ദ് ഫാ​​സി​​ലും അ​​ൻ​​വ​​ർ റ​​ഷീ​​ദു​​മാ​​ണ് നി​​ർ​​മി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

Read More

സി​പി​എ​മ്മി​ന് ഉ​മ്മ​ൻ​ചാ​ണ്ടി മ​രി​ച്ചി​ട്ടും പ​ക​തീ​രു​ന്നി​ല്ല; ബി​ജെ​പി​യി​ല്‍ ചേ​രു​മെ​ന്ന സി​പി​എം പ്ര​ചാ​ര​ണ​ത്തി​നെ​തി​രെ ചാ​ണ്ടി ഉ​മ്മ​ന്‍

കോ​ട്ട​യം: ബി​ജെ​പി​യി​ല്‍ ചേ​രു​മെ​ന്ന സി​പി​എം പ്ര​ചാ​ര​ണ​ത്തി​നെ​തി​രെ ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ല്‍​എ. പി​താ​വി​ന്‍റെ ക​ല്ല​റ​യി​ല്‍ നി​ന്ന് ജ​യ്ശ്രീ​റാം വി​ളി കേ​ള്‍​ക്കു​ന്ന​താ​യി സി​പി​എം പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്നും ക​ല്ല​റ​യെ പോ​ലും അ​പ​മാ​നി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും ചാ​ണ്ടി ഉ​മ്മ​ന്‍. ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത് ചാ​ണ്ടി ഉ​മ്മ​നെ​തി​രെ​യു​ള്ള ആ​ക്ര​മ​ണ​മ​ല്ല. പി​താ​വി​നോ​ടു​ള്ള സി​പി​എ​മ്മി​ന്‍റെ പ​ക​യാ​ണ്. പി​താ​വി​നെ വെ​റു​തെ​വി​ട​ണ​മെ​ന്നും ത​ന്നെ ആ​ക്ര​മി​ച്ചോ​ളു​വെ​ന്നും ചാ​ണ്ടി ഉ​മ്മ​ന്‍ പ​റ​ഞ്ഞു. ജീ​വി​ച്ചി​രു​ന്ന​പ്പോ​ള്‍ അ​പ​വാ​ദം പ​റ​ഞ്ഞ് കൊ​ല്ലാ​തെ കൊ​ന്നെ​ന്നും മ​രി​ച്ചി​ട്ടും അ​ദ്ദേ​ഹ​ത്തെ ആ​ക്ഷേ​പി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന സി​പി​എം കേ​ര​ള​ത്തോ​ട് മാ​പ്പ് പ​റ​യ​ണ​മെ​ന്നും ചാ​ണ്ടി ഉ​മ്മ​ന്‍ പ​റ​ഞ്ഞു. മ​ക്ക​ള്‍ ബി​ജെ​പി​യി​ല്‍ പോ​യ​പ്പോ​ള്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി​മാ​രാ​യ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളെ അ​പ​മാ​നി​ക്കാ​നാ​ണ് സി​പി​എം ശ്ര​മി​ച്ച​തെ​ന്നും കോ​ണ്‍​ഗ്ര​സ് അ​ങ്ങ​നെ ചെ​യ്യി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ത​നി​ക്ക് വി​ദൂ​ര ചി​ന്ത​യി​ല്‍ പോ​ലും ബി​ജെ​പി എ​ന്ന വി​ചാ​രം ഒ​രി​ക്ക​ല്‍​പോ​ലും ഉ​ണ്ടാ​യി​ട്ടി​ല്ല​ല്ലെ​ന്നും ചാ​ണ്ടി ഉ​മ്മ​ന്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

അമ്മ സാക്ഷിയായി… ദൈവനാമത്തിൽ പു​തു​പ്പ​ള്ളി എം​എ​ൽ​എ​യാ​യി ചാ​ണ്ടി ഉ​മ്മ​ൻ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു; ഇരിപ്പിടം ഉമാ തോമസിന് സമീപം

തി​രു​വ​ന​ന്ത​പു​രം: പു​തു​പ്പ​ള്ളി എം​എ​ൽ​എ​യാ​യി ചാ​ണ്ടി ഉ​മ്മ​ൻ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് നി​യ​മ​സ​ഭ​യി​ൽ സ്പീ​ക്ക​ർ എ.​എ​ൻ.​ഷം​സീ​ർ മു​ൻ​പാ​കെ​യാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. ദൈ​വ​നാ​മ​ത്തി​ലാ​യി​രു​ന്നു സ​ത്യ​പ്ര​തി​ജ്ഞ. പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ക​ര​ഘോ​ഷം മു​ഴ​ക്കി ചാ​ണ്ടി ഉ​മ്മ​നെ വ​ര​വേ​റ്റു. സ​ത്യ​പ്ര​തി​ജ്ഞ​ക്ക് ശേ​ഷം ചാ​ണ്ടി ഉ​മ്മ​ൻ സ്പീ​ക്ക​റു​ടെ ഡ​യ​സി​ലെ​ത്തി സ്പീ​ക്ക​റെ ക​ണ്ടു. ട്ര​ഷ​റി ബ​ഞ്ചി​ലെ​ത്തി മു​ഖ്യ​മ​ന്ത്രി​യെ​യും മ​ന്ത്രി​മാ​രെ​യും വി​വി​ധ ക​ക്ഷി നേ​താ​ക്ക​ളെ​യും ക​ണ്ട് ഹ​സ്ത​ദാ​നം ന​ട​ത്തി.  പി​ന്നീ​ട് ചാ​ണ്ടി ഉ​മ്മ​നാ​യി അ​നു​വ​ദി​ച്ച സീ​റ്റി​ലേ​ക്ക് മ​ട​ങ്ങി. രാ​വി​ലെ പ​ള്ളി​യി​ലും ക്ഷേ​ത്ര​ത്തി​ലും ദ​ർ​ശ​നം ന​ട​ത്തി​യ ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം സ​ത്യ​പ്ര​തി​ജ്ഞ​ക്കാ​യി നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്. നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ നി​ര​യു​ടെ പി​ന്‍​ഭാ​ഗ​ത്ത് തൃ​ക്കാ​ക്ക​ര എം​എ​ല്‍​എ ഉ​മാ തോ​മ​സി​ന് സ​മീ​പ​മാ​ണ് ചാ​ണ്ടി ഉ​മ്മ​ന്‍റെ ഇ​രി​പ്പ​ടം. ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ നി​യ​മ​സ​ഭ​യി​ലെ ഇ​രി​പ്പി​ടം നേ​ര​ത്തെ എ​ല്‍​ജെ​ഡി എം​എ​ല്‍​എ കെ ​പി മോ​ഹ​ന​ന് ന​ല്‍​കി​യി​രു​ന്നു. സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് കാ​ണാ​ൻ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് വി ​എം സു​ധീ​ര​ൻ എ​ത്തി​യി​രു​ന്നു.…

Read More

പച്ചതൊടാനാകെ ജെയ്ക്ക് ! ചാണ്ടി ഉമ്മന്‍റെ ലീഡ് സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ലേ​ക്ക്

പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യം ഉ​റ​പ്പി​ച്ച് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ചാ​ണ്ടി ഉ​മ്മ​ന്റെ കു​തി​പ്പ്. 2021ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഉ​മ്മ​ന്‍​ചാ​ണ്ടി നേ​ടി​യ 9044 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷം ഇ​തി​നോ​ട​കം മ​റി​ക​ട​ന്ന ചാ​ണ്ടി ഉ​മ്മ​ന്‍, ഉ​മ്മ​ന്‍ ചാ​ണ്ടി 2011ല്‍ ​നേ​ടി​യ മ​ണ്ഡ​ല​ത്തി​ലെ സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡ് മ​റി​ക​ട​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 2011ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 33,255 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​മാ​ണ് ഉ​മ്മ​ന്‍​ചാ​ണ്ടി നേ​ടി​യ​ത്. സി​പി​എ​മ്മി​ന്റെ സു​ജ സൂ​സ​ന്‍ ജോ​ര്‍​ജാ​യി​രു​ന്നു അ​ന്ന​ത്തെ എ​തി​രാ​ളി. പി​ന്നീ​ടി​ങ്ങോ​ട്ട് ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ എ​തി​രാ​ളി​യാ​യി മാ​റി ശ​ക്ത​മാ​യ മ​ത്സ​രം കാ​ഴ്ച​വ​ച്ച ജെ​യ്ക് സി ​തോ​മ​സി​ന് പ​ക്ഷെ ഇ​ക്കു​റി പ​ച്ച തൊ​ടാ​നാ​യി​ല്ല. 6000ന​ടു​ത്ത് ഭൂ​രി​പ​ക്ഷ​ത്തോ​ടെ അ​യ​ര്‍​ക്കു​ന്നം വി​ജ​യി​ച്ചു തു​ട​ങ്ങി​യ ചാ​ണ്ടി ഉ​മ്മ​ന്റെ ലീ​ഡ് ഇ​തി​നോ​ട​കം 25000 പിന്നിട്ടിരിക്കുകയാണ്. അകലക്കുന്നത്തും കൂരോപ്പടയിലും സ്ഥിതി വ്യത്യസ്ഥമായിരുന്നില്ല. ക​ഴി​ഞ്ഞ ത​വ​ണ ജെ​യ്ക്ക് ലീ​ഡ് ചെ​യ്ത ബൂ​ത്തു​ക​ളി​ലെ​ല്ലാം ഇ​ത്ത​വ​ണ അ​ദ്ദേ​ഹ​ത്തി​ന് വ​ലി​യ തി​രി​ച്ച​ടി​യാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. അദ്ദേഹത്തിന്‍റെ വീടിരിക്കുന്ന മണർകാട്ട് പോലും ജെയ്ക്ക് പിന്നിൽ പോകുന്ന…

Read More

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്;പ്ര​ചാ​ര​ണം തു​ട​ങ്ങി ചാ​ണ്ടി ഉ​മ്മ​ന്‍; പ​ത്രി​ക സ​മ​ര്‍​പ്പ​ണം അ​ടു​ത്ത​യാ​ഴ്ച

കോ​ട്ട​യം: പു​തു​പ്പ​ള്ളി​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ചാ​ണ്ടി ഉ​മ്മ​ന്‍ പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു തു​ട​ക്കം കു​റി​ച്ചു. ഇ​ന്നു രാ​വി​ലെ മ​ണ്ഡ​ല​ത്തി​ലെ പ്ര​മു​ഖ​വ്യ​ക്തി​ക​ളെ നേ​രി​ല്‍ ക​ണ്ട​ശേ​ഷം സം​വി​ധാ​യ​ക​ന്‍ സി​ദ്ദീ​ഖി​ന് അ​ന്തി​മോ​പ​ചാ​രം അ​ര്‍​പ്പി​ക്കു​ന്ന​തി​നാ​യി എ​റ​ണാ​കു​ള​ത്തേ​ക്കു പോ​യി. ഉ​ച്ച​ക​ഴി​ഞ്ഞ് മ​ണ്ഡ​ല​ത്തി​ല്‍ തി​രി​ച്ചെ​ത്തി പ്ര​മു​ഖ വ്യ​ക്തി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യും ബൂ​ത്തു​ത​ല യോ​ഗ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ക​യം ചെ​യ്യും. സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​നം വ​ന്ന​യു​ട​ന്‍​ത​ന്നെ മ​ണ്ഡ​ല​ത്തി​ല്‍ കോ​ണ്‍​ഗ്ര​സും യു​ഡി​എ​ഫും പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ആ​രം​ഭി​ച്ചു. പു​തു​പ്പ​ള്ളി​യി​ലും പാ​മ്പാ​ടി​യി​ലും വാ​ക​ത്താ​ന​ത്തും സ്ഥാ​നാ​ര്‍​ഥി​ക്കാ​യി വോ​ട്ട​ഭ്യ​ര്‍​ഥി​ച്ച് ചു​വ​രെ​ഴു​തി ക​ഴി​ഞ്ഞു. പു​തു​പ്പ​ള്ളി ജം​ഗ്ഷ​ന്‍ ഉ​ള്‍​പ്പെ​ടെ മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ല്‍ സ്ഥാ​നാ​ര്‍​ഥി​യു​ടെ കൂ​റ്റ​ന്‍ ഫ്‌​ള​ക്സ് ബോ​ര്‍​ഡു​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന ചു​മ​ത​ല​ക്കാ​ര​നാ​യ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ ഇ​ന്നു വൈ​കി​ട്ട് മ​ണ്ഡ​ല​ത്തി​ലെ​ത്തും. മ​റ്റൊ​രു ചു​മ​ത​ല​ക്കാ​ര​നാ​യ കെ.​സി. ജോ​സ​ഫ് മ​ണ്ഡ​ല​ത്തി​ല്‍ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ല്‍ ഏ​കോ​പി​പ്പി​ക്കു​ന്നു​ണ്ട്. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​നും അ​ടു​ത്ത​യാ​ഴ്ച മ​ണ്ഡ​ല​ത്തി​ലെ​ത്തും. 14ന് ​പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നാ​യി​ട്ടാ​ണ്…

Read More

അ​തേ, ഉ​മ്മ​ന്‍ ചാ​ണ്ടി​യെ​പ്പോ​ലെ… ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വന്നു; അപ്പയുടെപാത പിൻതുടർന്ന്  ആദ്യം പോയത് പുതുപ്പള്ളി പള്ളിയിലേക്ക്; പിന്നീട് മണ്ഡലത്തിലേക്കും…

ജോ​മി കു​ര്യാ​ക്കോ​സ് പു​തു​പ്പ​ള്ളി: അ​ല​സ​മാ​യ ത​ല​മു​ടി​യും പ​ള്ളി​ക​ളി​ലെ പ്രാ​ര്‍​ഥ​ന​യും പ​ക്വ​ത​യോ​ടെ​യു​ള്ള പ്ര​തി​ക​ര​ണ​വു​മൊ​ക്കെ​യാ​യി ഉ​മ്മ​ന്‍ ചാ​ണ്ടി​യെ​ന്ന അ​തി​കാ​യ​ക​നെ അ​നു​സ്മ​രി​ക്കും​വി​ധ​മാ​യി​രു​ന്നു ചാ​ണ്ടി ഉ​മ്മ​ന്‍ ഇ​ന്ന​ലെ. ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വ​രും​വ​രെ ഒ​ന്നും പ്ര​തി​ക​രി​ക്കാ​തെ, നേ​രി​ട്ട് അ​റി​യി​പ്പു ല​ഭി​ച്ച​തി​നു​ശേ​ഷം മാ​ത്രം നി​ല​പാ​ടു​ക​ള്‍ തു​റ​ന്നു​പ​റ​ഞ്ഞും ചാ​ണ്ടി ഉ​മ്മ​നെ​ന്ന രാ​ഷ്ട്രീ​യ​ക്കാ​ര​ന്‍ ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ പി​ന്‍​ഗാ​മി​യാ​വാ​ന്‍ ഇ​റ​ങ്ങി. നി​മി​ഷ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ പോ​സ്റ്റ​ര്‍ പ്ര​ച​രി​പ്പി​ച്ച് യു​ഡി​എ​ഫ് ഒ​പ്പം​നി​ന്ന​പ്പോ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നു​ള്ള തു​ട​ക്ക​മാ​യി. ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ വി​യോ​ഗ​ത്തി​നു​ശേ​ഷം പു​തു​പ്പ​ള്ളി​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ചാ​ണ്ടി ഉ​മ്മ​നാ​കു​മെ​ന്ന അ​ഭ്യൂ​ഹം പ​ര​ന്നി​രു​ന്നു. മ​ണ്ഡ​ല​ത്തി​നു പു​റ​ത്ത് ഉ​മ്മ​ന്‍ ചാ​ണ്ടി അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ങ്ങ​ളി​ലാ​യി​രു​ന്നു ഇ​ന്ന​ലെ മു​ഴു​വ​ന്‍ ചാ​ണ്ടി. തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പ​നം വ​ന്ന​തോ​ടെ വൈ​കി​ട്ട് ആ​റ​ര​യോ​ടെ പു​തു​പ്പ​ള്ളി പ​ള്ളി​യി​ല്‍ എ​ത്തി. സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തെ​ക്കു​റി​ച്ചു​ള്ള ആ​വ​ര്‍​ത്തി​ച്ച ചോ​ദ്യ​ങ്ങ​ള്‍​ക്ക് കൂ​പ്പു​കൈ​ക​ളോ​ടെ മാ​ത്രം നി​ന്നു. പി​ന്നെ പ്രി​യ​പ്പെ​ട്ട അ​പ്പാ​യു​ടെ ക​ല്ല​റ​യി​ല്‍ കു​മ്പി​ട്ട് പ്രാ​ര്‍​ഥി​ച്ചു. മെ​ഴു​കു​തി​രി തെ​ളി​ച്ചു. പു​ണ്യാ​ള​നെ തൊ​ഴു​ത് പു​റ​ത്തി​റ​ങ്ങു​മ്പോ​ഴേ​ക്കും എ​ഐ​സി​സി ആ​സ്ഥാ​ന​ത്ത് സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​ന​ത്തി​നു​ള്ള…

Read More

പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്; പെൺമക്കൾ വഴിമാറി, ചാണ്ടി ഉമ്മന് സാധ്യത; തോൽവിയുടെ  കാഠിന്യം കുറയ്ക്കാൻ സ്വതന്ത്രനെ തേടി സിപിഎം; ബിജെപി സ്ഥാനാർഥിത്വം ഏതാണ്ട് ഉറപ്പിച്ച് എൻ ഹരി

കോ​ട്ട​യം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി ചാ​ണ്ടി ഉ​മ്മ​നു​ള്ള സാ​ധ്യ​ത തെ​ളി​ഞ്ഞെ​ങ്കി​ലും എ​ല്‍​ഡി​എ​ഫ്, എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ സം​ബ​ന്ധി​ച്ചു ച​ര്‍​ച്ച​ക​ള്‍ മു​റു​കു​ന്നു. കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി സം​ബ​ന്ധി​ച്ച് ഉ​മ്മ​ന്‍ ചാ​ണ്ടി കു​ടും​ബ​ത്തി​ലേ​ക്ക് ച​ര്‍​ച്ച​ക​ള്‍ നീ​ണ്ടെ​ങ്കി​ലും മ​റി​യം, അ​ച്ചു ഉ​മ്മ​ന്‍ എ​ന്നി​വ​ര്‍ സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ഇ​ല്ലെ​ന്ന നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​തോ​ടെ ചാ​ണ്ടി ഉ​മ്മ​നി​ലേ​ക്ക് മാ​ത്ര​മാ​യി ചു​രു​ങ്ങി. ഇ​തി​ന് കോ​ണ്‍​ഗ്ര​സ്, യു​ഡി​എ​ഫ് നേ​തൃ​ത്വം പി​ന്തു​ണ ന​ല്‍​കി​യ​തോ​ടെ ചാ​ണ്ടി ഉ​മ്മ​ന്‍ സ്ഥാ​നാ​ര്‍​ഥി​യാ​കു​മെ​ന്ന് ഏ​റെ​ക്കു​റെ തീ​രു​മാ​ന​മാ​യി. ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ പ്ര​തി​ച്ഛാ​യ​യി​ല്‍ മ​ണ്ഡ​ലം നി​ല​നി​ര്‍​ത്താ​മെ​ന്ന മോ​ഹ​മാ​ണ് ചാ​ണ്ടി ഉ​മ്മ​നി​ലേ​ക്ക് യു​ഡി​എ​ഫി​നെ എ​ത്തി​ച്ച​ത്. എ​ല്‍​ഡി​എ​ഫി​ല്‍ സി​പി​എ​മ്മി​നാ​ണ് പു​തു​പ്പ​ള്ളി മ​ണ്ഡ​ലം. ക​ഴി​ഞ്ഞ ത​വ​ണ മ​ത്സ​രി​ച്ച ജ​യ്ക് സി. ​തോ​മ​സ്, റെ​ജി സ​ഖ​റി​യ എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് ഉ​യ​ർ​ന്നു​കേ​ൾ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു ത​വ​ണ മ​ത്സ​രി​ച്ച ജ​യ്ക് സി. ​തോ​മ​സ് ക​ഴി​ഞ്ഞ ത​വ​ണ നേ​ടി​യ വോ​ട്ട് വ​ലി​യ നേ​ട്ട​മാ​യി ക​ണ്ട് വീ​ണ്ടും രം​ഗ​ത്തി​റ​ക്കാ​നു​ള്ള സാ​ധ്യ​ത​യും ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ല.…

Read More

“ജീ​വി​ച്ചി​രു​ന്ന​പ്പോ​ള്‍ ഉ​മ്മ​ന്‍​ചാ​ണ്ടി പി​ന്‍​ഗാ​മി​യെപ്പറ്റി പ​റ​ഞ്ഞി​ട്ടി​ല്ല”; ത​ന്‍റെ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പാ​ർ​ട്ടി പ​റ​യു​ന്ന​ത​നു​സ​രി​ച്ച് മാ​ത്ര​മാ​യി​രി​ക്കുമെന്ന് ചാണ്ടി ഉമ്മൻ

തി​രു​വ​ന​ന്ത​പു​രം: ത​ന്‍റെ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പാ​ർ​ട്ടി പ​റ​യു​ന്ന​ത​നു​സ​രി​ച്ച് മാ​ത്ര​മാ​യി​രി​ക്കുമെന്ന് ചാണ്ടി ഉമ്മൻ. നിലവിൽ സാ​മൂ​ഹി​ക, രാ​ഷ്ട്രീ​യ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ച്ചുകൊ​ണ്ടി​രി​ക്കു​ക​യാ​ണ്, ആ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​മെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ പറയുന്നു. ജീ​വി​ച്ചി​രു​ന്ന​പ്പോ​ള്‍ ഉ​മ്മ​ന്‍​ചാ​ണ്ടി മ​ക​നെ പി​ന്‍​ഗാ​മി​യാ​യി പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​തു​കൊ​ണ്ടു ത​ന്നെ ഇ​പ്പോ​ള്‍ പി​ന്‍​ഗാ​മി എ​ന്നു പ​റ​യു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും ചാ​ണ്ടി ഉ​മ്മ​ന്‍ കൂട്ടിച്ചേർത്തു. ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ പി​ന്‍​ഗാ​മി ചാ​ണ്ടി ഉ​മ്മ​നാ​ണെ​ന്ന വി.​എം.​ സു​ധീ​ര​ന്‍റെ അ​ഭി​പ്രാ​യ​ത്തോ​ടാ​യി​രു​ന്നു ചാ​ണ്ടി ഉ​മ്മ​ന്‍റെ പ്ര​തി​ക​ര​ണം. വി.​എം. ​സു​ധീ​ര​ൻ പ​റ​ഞ്ഞ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യം മാ​ത്ര​മാ​ണ്. ത​ന്‍റെ പി​ൻ​ഗാ​മി ആ​രെ​ന്ന് ജി​വി​ച്ചി​രു​ന്ന​പ്പോ​ൾ ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞി​ട്ടി​ല്ല. ഇ​രു​പ​തു വ​ർ​ഷ​മാ​യി താ​ൻ രാ​ഷ്ട്രീ​യ​രം​ഗ​ത്തു​ണ്ട്. ത​ന്‍റെ പേ​ര് പ​ല​ത​വ​ണ ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് പ​രാ​മ​ർ​ശി​ക്കാ​യി​രു​ന്നു​വെ​ങ്കി​ലും അ​ദ്ദേ​ഹം അ​തു ചെ​യ്തി​ല്ലെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ പ​റ​ഞ്ഞു. പു​തു​പ്പ​ള്ളി​യി​ലെ പാ​തി​വ​ഴി​യി​ല്‍നി​ന്ന വീ​ടി​ന്‍റെ നി​ര്‍​മാ​ണ​പ്ര​വൃത്തിക​ള്‍ ഉ​ട​ന്‍ പു​ന​രാ​രം​ഭി​ക്കി​ല്ല. പെ​ട്ടെ​ന്ന് തു​ട​ങ്ങാ​ന്‍ പ​റ്റു​ന്ന സാ​ഹ​ച​ര്യ​മ​ല്ല അ​വി​ടെ​യു​ള്ള​തെ​ന്നും ചാ​ണ്ടി ഉ​മ്മ​ന്‍ പ​റ​ഞ്ഞു. എം​എ​ൽ​എ…

Read More

ഒരുവിധ നടപടിയും വിനായകന് എതിരെ ഉണ്ടാകരുത്; ഉമ്മൻ ചാണ്ടിക്ക് നൽകിയ സ്നേഹത്തിന് കേരളത്തോട് നന്ദി പറഞ്ഞ് ചാണ്ടി ഉമ്മൻ

കോട്ടയം:ആര് എന്തുതന്നെ പറഞ്ഞാലും ജനങ്ങൾക്ക് ഉമ്മൻ ചാണ്ടിയെ അറിയാം. ഒരുവിധ നടപടിയും വിനായകന് എതിരെ ഉണ്ടാകരുത് എന്നാഗ്രഹിക്കുന്നു. വിനായകൻ പറഞ്ഞത് എന്തെന്ന് കേട്ടില്ല. ഉമ്മൻ ചാണ്ടിയെ ഫേസ്ബുക്ക് ലൈവിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ നടൻ വിനായകനെതിരേ കേസെടുക്കേ ണ്ടതില്ലെന്ന് ചാണ്ടി ഉമ്മൻ. “എന്‍റെ പിതാവ് ഇന്ന് ഉണ്ടെങ്കിൽ എന്ത് പറയും അതേ എനിക്ക് ഇന്ന് പറയാനുള്ളു. വിനായകൻ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമായാണ് ഉമ്മൻ ചാണ്ടിയും കാണുക’- ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മൻ ചാണ്ടിക്ക് നൽകിയ സ്നേഹത്തിന് കേരളത്തോട് നന്ദി പറയുന്നതായും ചാണ്ടി പറഞ്ഞു. ജനങ്ങൾക്ക് അദ്ദേഹം നൽകിയ സ്നേഹം പലിശ സഹിതം മടക്കികിട്ടി. മകൻ എന്ന നിലയിൽ പിതാവിന് നൽകാവുന്ന എല്ലാ ചികിത്സയും നൽകിയിട്ടുണ്ട്. സംസാരിക്കാൻ ബുദ്ധിമുട്ട് വന്നപ്പോൾ എഴുത്തിലൂടെയാണ് അദ്ദേഹം സംസാരിച്ചതെന്നും ചാണ്ടി പറഞ്ഞു.

Read More