ഇരുപത് കൊ​ല്ല​മെ​ടു​ത്തു ഞാ​ൻ ഒ​ന്ന് ഇ​രി​ക്കാ​ൻ; ചിലർക്ക് പ്രശ്നം എന്‍റെ ജാതിയെന്ന് വിനായകൻ

ജ​യിലർ സിനിമ ഇ​ത്ര​യൊ​രു സ്പേ​സി​ലെ​ത്തു​മെ​ന്ന് ക​രു​തി​യി​ല്ല. എ​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യൊ​രു ഹി​റ്റാ​ണ്. ഇ​തൊ​ക്കെ ഒ​രു ഭാ​ഗ്യം ആ​ണ്.

സം​വി​ധാ​യ​ക​ൻ നെ​ൽ​സ​ണും പ​ടം ക​ണ്ട ജ​ന​വും ഹാ​പ്പി​യാ​ണ്. 20 കൊ​ല്ല​മെ​ടു​ത്തു ഞാ​ൻ ഒ​ന്ന് ഇ​രി​ക്കാ​ൻ. രാ​ജീ​വി​ന്‍റെ ക​മ്മ​ട്ടി​പ്പാ​ട​ത്തോ​ട് കൂ​ടി​യാ​ണ് ഞാ​ൻ ഒ​ന്ന് ഇ​രു​ന്ന​ത്.

ഇ​ല്ലെ​ങ്കി​ൽ ഇ​പ്പോ​ഴും ഞാ​ൻ ജൂ​ണി​യ​ർ ആ​ർ​ട്ടി​സ്റ്റ് ആ​യി നി​ൽ​ക്കേ​ണ്ടി വ​ന്നേ​നെ. ജ​യി​ല​റി​ലെ വ​ര്‍​മ​ന്‍ എ​ന്ന ക​ഥാ​പാ​ത്രം ഒ​രു വ​ര്‍​ഷക്കാ​ല​ത്തോ​ളം ഹോ​ള്‍​ഡ് ചെ​യ്തു.

ഇ​ത്ര​യും കാ​ലം താ​ന്‍ മു​ഴു​കി​യ മ​റ്റൊ​രു ക​ഥാ​പാ​ത്രം ഇ​ല്ല. എ​നി​ക്ക് സീ​റ്റ് കി​ട്ടു​ന്ന​തി​ൽ അ​തൃ​പ്തി​യു​ള്ള ചി​ല​ർ കാ​ണും. അ​വ​ർ​ക്ക് ചി​ല​പ്പോ​ൾ എ​ന്‍റെ നി​റ​മാ​കും പ്ര​ശ്നം, ചി​ല​പ്പോ​ൾ ജാ​തി​യാ​യി​രി​ക്കാം. എ​നി​ക്ക് കാ​ശ് ഇ​ത്ര​യും കി​ട്ടി​യി​ട്ടും അ​ത് ചി​ല​ർ​ക്ക് അം​ഗീ​ക​രി​ക്കാ​ൻ പ​റ്റി​യി​ട്ടി​ല്ല.

ജ​യ​ല​റി​ലെ എ​ന്‍റെ പ്ര​തി​ഫ​ലം 35 ല​ക്ഷം രൂ​പ​യൊ​ന്നു​മ​ല്ല. പ്രൊ​ഡ്യൂ​സ​ര്‍ കേ​ള്‍​ക്കേ​ണ്ട, അ​തൊ​ക്കെ നു​ണ​യാ​ണ്. ഇ​ര​ട്ടി​യു​ടെ ഇ​ര​ട്ടി​യു​ടെ ഇ​ര​ട്ടി കി​ട്ടി​യി​ട്ടു​ണ്ട്.

എ​നി​ക്കി​ത്ര​യൊ​ക്കെ പൈ​സ കി​ട്ടി എ​ന്ന് സ​ഹി​ക്കാ​ന്‍ പ​റ്റാ​ത്ത​വ​രാ​ണ് അ​ങ്ങ​നെ പ​റ​ഞ്ഞ​ത്. നാ​ട്ടി​ലു​ള്ള വി​ഷ​ങ്ങ​ൾ എ​ഴു​തി വി​ടു​ന്ന​താ​ണ്.

ഇ​ത്ര​യൊ​ക്കെ​യെ വി​നാ​യ​ക​ന് കി​ട്ടേ​ണ്ടു എ​ന്ന് ക​രു​തു​ന്ന​വ​രാ​ണ് അ​വ​രൊ​ക്കെ. എ​ന്നെ പൊ​ന്നുപോ​ലെ​യാ​ണ് അ​വ​ർ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നു​ക​ളി​ലൊ​ക്കെ കൊ​ണ്ടു​ന​ട​ന്ന​ത്.

എ​നി​ക്ക് അ​ത്ര​യൊ​ക്കെ മ​തി. ഞാ​ൻ ചെ​യ്ത ജോ​ലി​ക്ക് കൃ​ത്യ​മാ​യ ശ​മ്പ​ളം കി​ട്ടു​ന്നു​ണ്ടെ​ങ്കി​ൽ അ​ത് മ​തി. ആ​ളു​ക​ൾ എ​ന്തെ​ങ്കി​ലു​മൊ​ക്കെ പ​റ​യ​ട്ടെ.

Related posts

Leave a Comment