സ്വന്തം മക്കളോടൊപ്പം കളിച്ചുകൊണ്ടിരുന്ന പ​തി​നൊ​ന്നു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മം; മ​ധ്യ​വ​യ​സ്ക്ക​ൻ അ​റ​സ്റ്റി​ൽ

പ​യ്യ​ന്നൂ​ര്‍: സ്വ​ന്തം മ​ക്ക​ളോ​ടൊ​പ്പം ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന പ​തി​നൊ​ന്നു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​യാ​ള്‍ അ​റ​സ്റ്റി​ല്‍. കു​ഞ്ഞി​മം​ഗ​ല​ത്തെ ര​മേ​ശ​നെ​യാ​ണ്(49) പ​യ്യ​ന്നൂ​ര്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​വി​നോ​ദ്കു​മാ​ര്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​നാ​ണ് പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം.

വ​യ​ലി​ല്‍ പ​ണി​യെ​ടു​ക്കു​ന്ന​വ​ര്‍​ക്ക് കൂ​ലി​കൊ​ടു​ക്കാ​നാ​യി അ​മ്മ​യോ​ടൊ​പ്പം എ​ത്തി​യ​താ​യി​രു​ന്നു പെ​ണ്‍​കു​ട്ടി. കു​ട്ടി​യെ ര​മേ​ശ​ന്‍റെ വീ​ട്ടി​ലി​രു​ത്തി​യാ​ണ് അ​മ്മ വ​യ​ലി​ലേ​ക്കു പോ​യ​ത്. ര​മേ​ശ​ന്‍റെ മ​ക്ക​ളോ​ടൊ​പ്പം ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ട​യി​ല്‍ പെ​ണ്‍​കു​ട്ടി​യെ വീ​ടി​ന​ക​ത്തേ​ക്ക് വി​ളി​ച്ചു​കൊ​ണ്ടു​പോ​യാ​ണ് ഇ​യാ​ള്‍ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

കു​ത​റി​മാ​റി​യ പെ​ണ്‍​കു​ട്ടി ക​ര​ഞ്ഞു​വി​ളി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. മ​ക​ളി​ല്‍​നി​ന്നും വി​വ​ര​മ​റി​ഞ്ഞ അ​മ്മ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts