അ​രി​ക്കൊ​മ്പ​ൻ ജ​ന​വാ​സ മേ​ഖ​ല​യി​ൽ; ത​മി​ഴ്‌​നാ​ടി​ന്‍റെ പ്ര​ത്യേ​ക സ്വ്കാ​ഡ് എ​ത്തും; കേ​ര​ള​ത്തി​ലേ​ക്ക് വ​രാ​ൻ സാ​ധ്യ​ത ഇ​ല്ലെ​ന്ന് ത​മി​ഴ്‌​നാ​ട് വ​നം വ​കു​പ്പ്


കാ​ട്ടാ​ക്ക​ട: അ​രി​ക്കൊ​മ്പ​ൻ വീ​ണ്ടും ജ​ന​വാ​സ മേ​ഖ​ല​യി​ലെ​ത്തി. രാ​വി​ലെ അ​തി​ർ​ത്തി​ക്കു സ​മീ​പം മാ​ഞ്ചോ​ല​യി​ലെ എ​സ്റ്റേ​റ്റി​ൽ അ​രി​ക്കൊ​മ്പ​ൻ എ​ത്തി​യി​രു​ന്നു.

ര​ണ്ടാ​യി​ര​ത്തോ​ളം തൊ​ഴി​ലാ​ളി​ക​ൾ ഉ​ള്ള പ്ര​ദേ​ശ​മാ​ണി​ത്. ആ​ന​യെ തു​റ​ന്നു വി​ട്ട സ്ഥ​ല​ത്തു നി​ന്ന് 25 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ചു​വെ​ന്നാ​ണ് ത​മി​ഴ്‌​നാ​ട് വ​നം​വ​കു​പ്പ് അ​റി​യി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ഒ​രാ​ഴ്ച കൊ​ണ്ടാ​ണ് ഇ​ത്ര​യും ദൂ​രം സ​ഞ്ച​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി മാ​ത്രം അ​രി​ക്കൊ​മ്പ​ൻ 10 കി​ലോ​മീ​റ്റ​ർ ന​ട​ന്നു. എ​ന്നാ​ൽ അ​രി​ക്കൊ​മ്പ​ൻ തി​രി​ച്ച് കേ​ര​ള​ത്തി​ലേ​ക്ക് വ​രാ​ൻ സാ​ധ്യ​ത ഇ​ല്ലെ​ന്നും ത​മി​ഴ്‌​നാ​ട് വ​നം വ​കു​പ്പ് പ​റ​യു​ന്നു.

കേ​ര​ള​ത്തി​ലേ​ക്കു​ള്ള വ​ഴി ചെ​ങ്കു​ത്താ​യ പ്ര​ദേ​ശ​മാ​യ​ത് കൊ​ണ്ട് കേ​ര​ള​ത്തി​ലേ​ക്കെ​ത്താ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് ത​മി​ഴ്നാ​ട് വ​നം വ​കു​പ്പ് പ​റ​യു​ന്ന​ത്.

എ​ന്നാ​ൽ ആ​ന ഇ​പ്പോ​ൾ മാ​ഞ്ചോ​ല എ​സ്റ്റേ​റ്റി​ലെ ജ​ന​ങ്ങ​ൾ താ​മ​സി​ക്കു​ന്ന നാ​ലു മു​ക്ക് ഉ​ത്തു എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ലാ​ണ്.​അ​രി​ക്കൊ​മ്പ​ൻ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ക​ട​ന്ന് വാ​ഴ​കൃ​ഷി ന​ശി​പ്പി​ച്ച​താ​യും സൂ​ച​ന​യു​ണ്ട്.

തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ ആ​ശ​ങ്ക​യി​ലാ​യി​ട്ടു​ണ്ട്. മാ​ഞ്ചോ​ല തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ താ​മ​സി​ക്കു​ന്ന ഇ​ട​മാ​ണ്. തേ​യി​ല ഉ​ൾ​പ്പ​ടെ​യു​ള്ള തോ​ട്ട​മാ​ണി​ത്. ഇ​വി​ടെ പ്ര​ശ്‌​ന​മു​ണ്ടാ​ക്കു​മോ എ​ന്ന ഭീ​തി​യി​ലാ​ണ് ജ​ന​ങ്ങ​ൾ.

മ​ഞ്ചോ​ല നി​ന്നും 25 കി.​മീ അ​ക​ലെ​യാ​ണ് കേ​ര​ള വ​ന അ​തി​ർ​ത്തി. ഈ ​വ​ഴി ആ​നത്താര​യാ​ണ്. ഈ ​ആ​ന​ത്താ​ര​വ​ഴി ആ​ന​ക​ൾ സ്ഥി​ര​മാ​യി കേ​ര​ള വ​ന​ത്തി​ൽ എ​ത്താ​റു​ണ്ട്.

ഇ​വി​ടെ നി​ന്നും ര​ണ്ടു വ​ഴി​ക​ളാ​ണ് ഉ​ള്ള​ത്. ഒ​ന്ന് നെ​യ്യാ​ർ വ​ന​ത്തി​ലേ​ക്കും പി​ന്നെ പേ​പ്പാ​റ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലും. ഇ​വി​ടെ നി​ന്നും 6 മ​ണി​ക്കൂ​ർ ന​ട​ന്നാ​ൽ അ​ഗ​സ്ത്യ​മ​ല​യി​ൽ എ​ത്താം.

നെ​യ്യാ​ർ അ​മ്പൂ​രി, ബോ​ണ​ക്കാ​ട്, അ​ഗ​സ്ത്യ​വ​നം എ​ന്നി​വ​യി​ലൂ​ടെ ആ​ന എ​ത്തു​മോ എ​ന്ന് നി​രീ​ക്ഷി​ക്കാ​ൻ സം​സ്ഥാ​ന വ​നം വ​കു​പ്പും സ​ജ്ജീ​ക​ര​ണ​മൊ​രു​ക്കി. ഇ​ട​യ്ക്ക് പി​ൻ​വ​ലി​ച്ച പ്ര​ത്യേ​ക സം​ഘ​ത്തെ പു​ന​ർ​വി​ന്യ​സി​ക്കാ​നും ന​ട​പ​ടി​ക​ളാ​യി.

Related posts

Leave a Comment