ഷാനവാസ് കെ. ബാവക്കുട്ടിയുടെ ചിത്രത്തിൽ വിനായകൻ നായകനാകുന്നു

ഷാനവാസ് കെ. ബാവക്കുട്ടിയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിൽ വിനായകൻ നായകനാകുന്നു. പേരു പ്രഖ്യാപിച്ചിട്ടില്ലാത്ത ചിത്രത്തിന്‍റെ പോസ്റ്റർ അണിയറപ്രവർത്തകർ ഉടൻ തന്നെ പുറത്തുവിടുമെന്നാണ് അറിയുവാൻ സാധിക്കുന്നത്.

പുതുമുഖം പ്രിയംവദയാണ് ചിത്രത്തിലെ നായിക. റോ​ഷ​ൻ മാ​ത്യു, ലാ​ൽ, മ​നോ​ജ് കെ. ​ജ​യ​ൻ, ദി​ലീ​ഷ് പോ​ത്ത​ൻ, ര​ഘു​നാ​ഥ് പ​ലേ​രി, സു​നി​ൽ സു​ഖ​ദ, ബി​നോ​യ് ന​മ്പാ​ല തു​ട​ങ്ങിയ താരങ്ങളും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ​ട്ടം സി​നി​മാ ക​മ്പ​നി​യു​ടെ ബാ​ന​റി​ൽ ദേ​വ​ദാ​സ് കാ​ട​ഞ്ചേ​രി​യും ശൈ​ല​ജ മ​ണി​ക​ണ്ഠ​നും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Related posts