എ​ന്‍റെ നെ​ഗ​റ്റീ​വും പോ​സി​റ്റീ​വും മ​ന​സി​ലാ​ക്കുന്നയാളാകണം; ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​ന്‍റെ ബി​ല്ല് കൊ​ടു​ക്കണം;വി​ൻ​സി അ​ലോ​ഷ്യ​സിന്‍റെ ജീ​വി​തപ​ങ്കാ​ളി​ക്കു വേണ്ട ഗുണങ്ങൾ


ജീ​വി​തപ​ങ്കാ​ളി​ക്കു വേ​ണ്ട മൂ​ന്ന് ക്വാ​ളി​റ്റി​യെക്കുറി​ച്ച് ചോ​ദി​ച്ചാ​ല്‍ എ​ന്‍റെ ക​രി​യ​റി​നെ മ​ന​സി​ലാ​ക്ക​ണ​മെ​ന്നു​ണ്ട്. ട്രി​പ്പ് ഒ​ക്കെ പോ​കണം എ​ന്ന് പ​റ​യു​മ്പോ​ള്‍ എ​നി​ക്ക​തി​നൊ​ന്നും പ​റ്റി​ല്ലെ​ന്ന് പ​റ​യ​രു​ത്.

എ​വി​ടെ​യാ​ണെ​ങ്കി​ലും പോ​കണം, ഭ​ക്ഷ​ണ​പ്രി​യ​നോ, അ​ല്ലെ​ങ്കി​ല്‍ ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​ന്‍റെ ബി​ല്ല് കൊ​ടു​ക്കാ​നോ ക​ഴി​യ​ണം.

പി​ന്നെ ഭ​ക്ഷ​ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ മാ​ത്ര​മ​ല്ല, പ​ല കാ​ര്യ​ങ്ങ​ളി​ലും ക​ണ്‍​ട്രോ​ള്‍ ചെ​യ്യാ​ന്‍ പ​റ്റാ​ത്ത കു​റ​ച്ച് കാ​ര്യ​ങ്ങ​ളു​ണ്ട്. എ​നി​ക്ക് സ്വ​ന്ത​മാ​യി തീ​രു​മാ​നം എ​ടു​ക്കാ​ന്‍ പ​റ്റാ​ത്ത കാ​ര്യ​ങ്ങ​ളു​മു​ണ്ട്.

അ​തി​ല്‍ സ​ഹാ​യി​ക്കു​ന്ന ആ​ളാ​യി​രി​ക്ക​ണം. എ​ന്‍റെ നെ​ഗ​റ്റീ​വും പോ​സി​റ്റീ​വും മ​ന​സി​ലാ​ക്കു​കയും എ​ല്ലാ കാ​ര്യ​ത്തി​നും ഒ​പ്പമുണ്ടായി രിക്കുകയും വേ​ണം. -വി​ൻ​സി അ​ലോ​ഷ്യ​സ്

Related posts

Leave a Comment