ബ​സി​ല്‍ യു​വ​തി​യെ ശ​ല്യം ചെ​യ്ത മ​ധ്യ​വ​യ​സ്‌​ക​നെ സ​ഹ​യാ​ത്ര​ക്കാ​ര്‍ ക​യ്യോ​ടെ പി​ടി​കൂ​ടി ! പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ച്ചു…

ബ​സി​ല്‍ യു​വ​തി​യെ ശ​ല്യം ചെ​യ്ത​യാ​ളെ സ​ഹ​യാ​ത്ര​ക്കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സ് ഏ​ല്‍​പ്പി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട- തൃ​ശൂ​ര്‍ റൂ​ട്ടി​ലെ ബ​സ്സി​ല്‍ തൃ​ശ്ശൂ​രി​ലേ​ക്ക് യാ​ത്ര​ചെ​യ്തി​രു​ന്ന യു​വ​തി​യെ ഉ​പ​ദ്ര​വി​ച്ച​യാ​ളെ​യാ​ണ് നെ​ടു​പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

തൊ​ട്ടി​പ്പാ​ള്‍ പു​ളി​ക്ക​ല്‍ ഷാ​ജി (49) എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​ണ് ഇ​യാ​ള്‍.

രാ​വി​ലെ 6.30ഓ​ടെ​യാ​ണ് സം​ഭ​വം. ഇ​രി​ങ്ങാ​ല​ക്കു​ട നി​ന്നും തൃ​ശൂ​രി​ലേ​ക്കു​ള്ള സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി​ക്ക് വ​രി​ക​യാ​യി​രു​ന്നു യു​വ​തി.

യു​വ​തി ഇ​രു​ന്നി​രു​ന്ന സീ​റ്റി​ന് പി​റ​കി​ലാ​യാ​ണ് പ്ര​തി ഇ​രു​ന്നി​രു​ന്ന​ത്. വ​ലി​യാ​ലു​ക്ക​ല്‍ എ​ത്തി​യ​പ്പോ​ള്‍ പ്ര​തി സീ​റ്റി​നി​ട​യി​ലൂ​ടെ ക​യ്യി​ട്ടു യു​വ​തി​യെ ക​ട​ന്നു​പി​ടി​ക്കാ​ന്‍ ശ്ര​മി​ച്ചു.

യു​വ​തി ബ​ഹ​ളം​വെ​ച്ച​തോ​ടെ പ്ര​തി ബ​സി​ല്‍ നി​ന്നും ഇ​റ​ങ്ങി ഓ​ടാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ മ​റ്റു യാ​ത്ര​ക്കാ​രും ബ​സ് ജീ​വ​ന​ക്കാ​രും ചേ​ര്‍​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടി സ്റ്റേ​ഷ​നി​ല്‍ ഏ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Related posts

Leave a Comment