ഒരു സിനിമയ്ക്കു പോലും ഈ ഗതി വരുത്തരുത് ! നിരാശ പങ്കുവെച്ച് വിന്‍സി അലോഷ്യസ്…

vincy-aloshiousകാസര്‍ഗോഡിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ത്രില്ലറാണ് രേഖ. വിന്‍സി അലോഷ്യസും ഉണ്ണി ലാലും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമ മികച്ച അഭിപ്രായമാണ് നേടുന്നത്.

എന്നാല്‍ ഈ അവസരത്തിലും സിനിമയ്ക്ക് വേണ്ടത്ര ഷോകള്‍ തീയറ്ററുകളില്‍ ലഭിക്കാത്തതിന്റെ നിരാശ പങ്കുവെയ്ക്കുകയാണ് നടി വിന്‍സി.

”ഒരു പോസ്റ്റര്‍ പോലും ഇല്ലാത്ത സിനിമ, അത് ഒരുപക്ഷേ ഞങ്ങളുടെ ആയിരിക്കും. കളിക്കുന്ന തിയറ്ററില്‍ പോലും പോസ്റ്റര്‍ ഇല്ല, ഒരു സിനിമയ്ക്കും ഈ ഗതി വരരുത്.”സമൂഹമാധ്യമങ്ങളിലൂടെയാണ് വിന്‍സിയുടെ വേദനാജനകമായ ഈ പ്രതികരണം.

വിന്‍സിയുടെ കുറിപ്പ് ഇങ്ങനെ…”ഞങ്ങളുടെ സിനിമ രേഖ, വലിയ തിയറ്ററുകളോ ഷോസോ ഒന്നും ഇല്ല. ഒരുപാട് കഷ്ടപ്പെട്ട് ചെയ്ത സിനിമയാണ്. ആളുകള്‍ ചോദിക്കുന്നു ഷോകള്‍ കുറവാണല്ലോ, ഞങ്ങളുടെ നാട്ടില്‍ ഇല്ലല്ലോ, പോസ്റ്റര്‍ ഇല്ലല്ലോ എന്നൊക്കെ. സത്യം പറഞ്ഞാല്‍ നല്ല വിഷമം ഉണ്ട്. ഇങ്ങനെ ആവും എന്ന് വിചാരിച്ചില്ല. ആകെയുള്ളത് ഞങ്ങളുടെ സിനിമയിലുള്ള വിശ്വാസം മാത്രം. വലിയ സ്റ്റാര്‍ കാസ്റ്റ് ഒന്നും ഇല്ലാത്തതിനാല്‍ ഞങ്ങള്‍ ഇത്രയൊക്കെ പ്രതീക്ഷിച്ചാല്‍ മതി.” വിന്‍സി ഇന്‍സ്റ്റഗ്രാമിലാണ് ഈ കുറിപ്പ് പങ്കുവെച്ചത്.

ജിതിന്‍ ഐസക്ക് തോമസ് സംവിധാനം ചെയ്ത ചിത്രമാണ് രേഖ. തമിഴിലെ പ്രശസ്ത സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ ഉടമസ്ഥതയിലുള്ള സ്റ്റോണ്‍ ബെഞ്ചേഴ്‌സ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.

പ്രേമലത തൈനേരി, രാജേഷ് അഴിക്കോടന്‍, രഞ്ജി കാങ്കോല്‍, പ്രതാപന്‍ കെ എസ്, വിഷ്ണു ഗോവിന്ദന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

Related posts

Leave a Comment