ഒരു സിനിമയ്ക്കു പോലും ഈ ഗതി വരുത്തരുത് ! നിരാശ പങ്കുവെച്ച് വിന്‍സി അലോഷ്യസ്…

vincy-aloshiousകാസര്‍ഗോഡിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ത്രില്ലറാണ് രേഖ. വിന്‍സി അലോഷ്യസും ഉണ്ണി ലാലും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമ മികച്ച അഭിപ്രായമാണ് നേടുന്നത്. എന്നാല്‍ ഈ അവസരത്തിലും സിനിമയ്ക്ക് വേണ്ടത്ര ഷോകള്‍ തീയറ്ററുകളില്‍ ലഭിക്കാത്തതിന്റെ നിരാശ പങ്കുവെയ്ക്കുകയാണ് നടി വിന്‍സി. ”ഒരു പോസ്റ്റര്‍ പോലും ഇല്ലാത്ത സിനിമ, അത് ഒരുപക്ഷേ ഞങ്ങളുടെ ആയിരിക്കും. കളിക്കുന്ന തിയറ്ററില്‍ പോലും പോസ്റ്റര്‍ ഇല്ല, ഒരു സിനിമയ്ക്കും ഈ ഗതി വരരുത്.”സമൂഹമാധ്യമങ്ങളിലൂടെയാണ് വിന്‍സിയുടെ വേദനാജനകമായ ഈ പ്രതികരണം. വിന്‍സിയുടെ കുറിപ്പ് ഇങ്ങനെ…”ഞങ്ങളുടെ സിനിമ രേഖ, വലിയ തിയറ്ററുകളോ ഷോസോ ഒന്നും ഇല്ല. ഒരുപാട് കഷ്ടപ്പെട്ട് ചെയ്ത സിനിമയാണ്. ആളുകള്‍ ചോദിക്കുന്നു ഷോകള്‍ കുറവാണല്ലോ, ഞങ്ങളുടെ നാട്ടില്‍ ഇല്ലല്ലോ, പോസ്റ്റര്‍ ഇല്ലല്ലോ എന്നൊക്കെ. സത്യം പറഞ്ഞാല്‍ നല്ല വിഷമം ഉണ്ട്. ഇങ്ങനെ ആവും എന്ന് വിചാരിച്ചില്ല. ആകെയുള്ളത് ഞങ്ങളുടെ സിനിമയിലുള്ള വിശ്വാസം മാത്രം.…

Read More

കുട്ടിക്കാലം മുതല്‍ തന്നെ അവര്‍ എന്റെ പ്രേമഭാജനമായിരുന്നു; താന്‍ വിവാഹം കഴിക്കാത്തിന്റെ കാരണം വെളിപ്പെടുത്തി സല്ലു…

ഇന്ത്യന്‍ സിനിമയിലെ മോസ്റ്റ് എലിജിബിള്‍ ബാച്ച്‌ലറാണ് സൂപ്പര്‍താരം സല്‍മാന്‍ഖാന്‍. ബോളിവുഡിന് നിരവധി വമ്പന്‍ ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള സല്‍മാന് ഇന്ത്യയില്‍ മാത്രമല്ല ലോകം മുഴുവന്‍ ആരാധകരുണ്ട്. അതേ സമയം വയസ് 55 ആയെങ്കിലും ഇപ്പോഴും അവിവാഹിതനായി തുടരുകയാണ് താരം. സല്ലുവിന്റെ വിവാഹത്തെക്കുറിച്ച് അറിയാന്‍ ആരാധകര്‍ കാത്തിരിക്കുകയാണെങ്കിലും സമയമായില്ലെന്നാണ് താരം പറയുന്നത്. അതിനിടെ താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ പഴയൊരു വീഡിയോ ആണ് ശ്രദ്ധേയമാകുന്നത്. താന്‍ അവിവാഹിതനായി തുടരുന്നതിന് കാരണം ഒരു സൂപ്പര്‍നായികയാണെന്ന് താരം പറയുന്നത് വീഡിയോയില്‍ കാണാം. ഒരു സൂപ്പര്‍ നടി ചെറുപ്പത്തിലേ തന്റെ മനം കവര്‍ന്നു എന്നാണ് സല്‍മാന്‍ പറയുന്നത്. ബോളിവുഡ് സുന്ദരി രേഖയായിരുന്നു സല്‍മാന്റെ ഹൃദയം കീഴടക്കിയ സുന്ദരി. ബിഗ് ബോസ് ഷോയില്‍ അതിഥിയായി രേഖ എത്തിയപ്പോഴാണ് സല്ലു തന്റെ പഴയ പ്രണയത്തെക്കുറിച്ച് മനസു തുറന്നത്. കൗമാരക്കാലത്ത് രേഖ പ്രഭാത സവാരിക്കുപോകുന്നത് കാണാന്‍ താന്‍ 5.30 എഴുന്നേല്‍ക്കുമായിരുന്നു…

Read More

കോവിഡ് ടെസ്റ്റ് നടത്താന്‍ സമ്മതമല്ലെന്ന് ബോളിവുഡ് നടി രേഖ ! അണുനശീകരണം നടത്താന്‍ വന്ന അധികൃതരെ വീട്ടിനകത്തേക്ക് കടക്കാന്‍ അനുവദിച്ചില്ല; താരത്തിന്റെ വിചിത്ര വാദങ്ങള്‍ ഇങ്ങനെ…

രാജ്യത്ത് ഏറ്റവുമധികം കോവിഡ് രോഗികളുള്ള സംസ്ഥാനമാണ് മുംബൈ. നിരവധി സിനിമ താരങ്ങള്‍ക്ക് കോവിഡ് ബാധിച്ചെന്നിരിക്കേ കോവിഡ് ടെസ്റ്റ് നടത്താന്‍ വിസമ്മതിച്ച് നടി രേഖയുടെ പിടിവാശി. രേഖയുടെ സെക്യൂരിറ്റി ഉദ്യോഗസ്ഥനും മറ്റ് രണ്ട് ജോലിക്കാര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചത് വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന് കോവിഡ് ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെട്ടത്. തനിക്ക് കോവിഡ് പോസിറ്റീവായവരുമായി ബന്ധമില്ലാത്തതിനാല്‍ ടെസ്റ്റിന്റെ ആവശ്യമില്ലെന്ന് രേഖ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. കോര്‍പ്പറേഷന്‍ അധികൃതരെ വീട്ടില്‍ കയറ്റാനും അണുനശീകരണം നടത്താനും താരം സമ്മതിക്കുന്നില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രേഖയുടെ വീട്ടിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥനും മറ്റ് രണ്ട് ജോലിക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ രേഖയുടെ ബംഗ്ലാവ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സീല്‍ ചെയ്തിരുന്നു. അധികൃതര്‍ രേഖയോട് ഹോം ക്വാറന്റീനില്‍ പോകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അണുനശീകരണം നടത്താന്‍ താരത്തിന്റെ വീട്ടിലെത്തിയ അധികൃതരെ ഉള്ളിലേക്ക് പ്രവേശിക്കാന്‍ രേഖ സമ്മതിച്ചില്ല. അധികൃതര്‍ക്ക്…

Read More

ഒരാളെ കൊന്നിട്ട് നിങ്ങള്‍ക്ക് എന്തുകിട്ടും ! നിങ്ങള്‍ക്ക് കാശുണ്ടാക്കാന്‍ വേറെ എന്തൊക്കെ വഴികളുണ്ട്; വ്യാജമരണ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരേ നടി രേഖ

പ്രമുഖരുടെ വ്യാജ മരണവാര്‍ത്ത പടച്ചുവിടുന്നത് പലര്‍ക്കും ഒരു ഹരമാണ്. ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നടി രേഖയാണ് ഇപ്പോള്‍ ഇത്തരക്കാരുടെ ഇരയായിരിക്കുന്നത്. ജി.വി. പ്രകാശ് നായകനായെത്തുന്ന 100% കാതല്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു നടി താന്‍ നേരിട്ട ദുരനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ‘നടി രേഖയുടെ മൃതദേഹമാണോ ഇത്?’ എന്നൊരു തലക്കെട്ട് നല്‍കി വെള്ളത്തുണിയില്‍ പൊതിഞ്ഞൊരു മൃതദേഹത്തിനൊപ്പം രജനീകാന്തിന്റെയും കമല്‍ഹാസന്റെയും ചിത്രങ്ങള്‍ നല്‍കി ഒരു വ്യാജ വാര്‍ത്ത ‘മീശ മച്ചാന്‍’ എന്നൊരു യുട്യൂബ് ചാനല്‍ നല്‍കിയിരുന്നു. ഓഗസ്റ്റ് 17ന് അപ് ലോഡ് ചെയ്ത വീഡിയോ 10 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ‘എത്രയോ കലാകാരന്മാരെ വളര്‍ത്തി വലുതിയാക്കിയവരാണ് തമിഴകത്തെ മാധ്യമപ്രവര്‍ത്തകര്‍. ഉത്തരേന്ത്യയില്‍ നിന്നോ തെലുങ്കില്‍ നിന്നോ വന്നവരാണെങ്കിലും അവരെയെല്ലാം നിങ്ങള്‍ പിന്തുണച്ചിട്ടുണ്ട്. മലയാളത്തില്‍ നിന്നു വന്ന നയന്‍താരയെപ്പോലും വാഴ്ത്തി എഴുതിയവരാണ് നിങ്ങള്‍! എന്നിട്ട് ഇതുപോലെ വ്യാജവാര്‍ത്തകള്‍ നല്‍കുന്നത് ശരിയാണോ?…

Read More

ഫോട്ടോയ്ക്ക് പോസ് ചെയ്ത് തിരിഞ്ഞപ്പോള്‍ പിന്നില്‍ അയാളുടെ ചിത്രം ! ഞെട്ടലോടെ തിരിഞ്ഞോടി നടി രേഖ; വീഡിയോ വൈറലാകുന്നു…

വയസ് അറുപത്തിയഞ്ച് ആയെങ്കിലും ബോളിവുഡിലെ നിത്യഹരിത നായിക രേഖയുടെ സൗന്ദര്യത്തിന് ഇപ്പോഴും മാറ്റ് കുറഞ്ഞിട്ടില്ല.ഫാഷന്‍ ഫോട്ടോഗ്രാഫര്‍ ദാബു രത്‌നാനിയുടെ കലണ്ടര്‍ ലോഞ്ചിന് പ്രധാന ആകര്‍ഷണവും ഇത്തവണ രേഖ തന്നെ ആയിരുന്നു. സ്ഥിരം പട്ടു പുടവ ചുറ്റി ആഘോഷങ്ങള്‍ക്ക് എത്താറുള്ള രേഖ ഇത്തവണ ഒരു കറുത്ത വേഷമാണ് അണിഞ്ഞിരുന്നത്. എന്നാല്‍ ചടങ്ങില്‍ പങ്കെടുക്കവേ രേഖയ്ക്ക് ഒരു അബദ്ധം പിണഞ്ഞു. ക്യാമറയ്ക്കു മുന്നില്‍ പുഞ്ചിരിയോടെ പോസ് ചെയ്യുകയായിരുന്നു രേഖ. പെട്ടെന്ന് പുറകിലെ സ്‌ക്രീനില്‍ ഒട്ടിച്ചിരിക്കുന്ന ചിത്രത്തിലേയ്ക്ക് വെറുതെ തിരിഞ്ഞു നോക്കിയപ്പോഴാണ് അബദ്ധം മനസ്സിലായത്. സ്‌ക്രീനില്‍ അമിതാഭിന്റെ ചിത്രം. ബച്ചന്റെ പടം കണ്ടതോടെ അനിഷ്ടത്തോടെ വേദിയില്‍ നിന്ന് രേഖ ഇറങ്ങി പോകുകയും ചെയ്തു. വളരെപ്പെട്ടെന്നു തന്നെ സമൂഹമാധ്യമങ്ങളില്‍ ഈ രംഗങ്ങള്‍ വൈറലാവുകയും ചെയ്തു. ബച്ചനും രേഖയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നുവെന്ന അഭ്യൂഹങ്ങള്‍ ഒരു കാലത്ത് ശക്തമായിരുന്നു.എന്നാല്‍ ജയ ബാധുരിയെ ബച്ചന്‍ ജീവിതസഖിയാക്കിയതോടെ സകല…

Read More

ആഴക്കടലില്‍ ചെറുവള്ളത്തില്‍ എത്തി കൊമ്പന്‍സ്രാവിനെ പിടിക്കാന്‍ നിങ്ങള്‍ക്കു ധൈര്യമുണ്ടോ ? പറയുകയല്ല ചെയ്തു കാണിക്കും ഈ പെണ്‍പുലി; ഇന്ത്യയിലെ ആദ്യ വനിത ഫിഷര്‍ വുമണ്‍ രേഖയുടെ അതിസാഹസിക കഥ വൈറലാകുന്നു…

തൃശ്ശൂര്‍: പുരുഷന്‍ ആധിപത്യം പുലര്‍ത്തുന്ന തൊഴില്‍ മേഖലകളിലെല്ലാം സ്ത്രീകള്‍ കടന്നു വരുന്നതിനെയാണ് സ്ത്രീശാക്തീകരണം എന്നു പറയുന്നതെങ്കിലും നിങ്ങള്‍ക്ക് കടലില്‍ പോയി മീന്‍ പിടിക്കാന്‍ ധൈര്യമുണ്ടോ എന്ന ചോദ്യത്തിന് മുന്നില്‍ പെണ്‍കുട്ടികള്‍ ഒന്ന് പിന്നോട്ട് നില്‍ക്കും. എന്നാല്‍ ഈ ചോദ്യം ചാവക്കാട് സ്വദേശിയായ രേഖയോടാണെങ്കില്‍ വള്ളവും വലയുമായി അവര്‍ മുന്നോട്ട് വരും. കാരണം ഇന്ത്യയിലെ ആദ്യത്തെ ആഴക്കടല്‍ മത്സ്യബന്ധന വനിത തൊഴിലാളിയാണ് രേഖ കടല്‍ തിരമാലകളോട് പോരാടി നാല് മക്കളെ വളര്‍ത്താനുള്ള 45കാരിയായ രേഖയുടെ നെട്ടോട്ടം നേരം വെളുക്കുമ്പോള്‍ തന്നെ തുടങ്ങും. നേരം വെളുക്കുമ്പോള്‍ തന്നെ തന്റെ മത്സ്യബന്ധനത്തിനുള്ള വലയുമായി ചേറ്റുവ കടപ്പുറത്ത് അവര്‍ ഉണ്ടാകും ഭര്‍ത്താവ് കാര്‍ത്തികേയന് ഒപ്പമാണ് തങ്ങളുടെ പഴയ ബോട്ടില്‍ അവര്‍ ആഴക്കടലിലേക്ക് മീന്‍ പിടിക്കാന്‍ പോകുന്നത്. ഒരു ദിശാ സൂചികയുടെയും സഹായമില്ലാതെ 20 മുതല്‍ 30 നോട്ടിക്കല്‍ മൈല്‍ വരെ ഈ ദമ്പതികള്‍…

Read More

മിക്കതും പ്രണയവിവാഹം! ആദ്യ വിവാഹം 18-ാം വയസില്‍; പിന്നീട് തുടരെ തുടരെ അഞ്ചു വിവാഹങ്ങള്‍; സീരിയല്‍ ലോകത്തെ സൂപ്പര്‍ താരം രേഖ രതീഷിന്റെ ജീവിതത്തിലൂടെ…

രേഖ രതീഷ് എന്ന പേര് അത്ര സുപരിചിതയല്ല. എന്നാല്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന പരസ്പരം എന്ന സൂപ്പര്‍ഹിറ്റ് സീരിയലിലെ പത്മാവതിയെ അറിയാത്തവര്‍ ചുരുക്കമായിരിക്കും. പ്രത്യേകിച്ച് സ്ത്രീ പ്രേക്ഷകര്‍. മിന്നും താരമായ രേഖയ്ക്ക് കൈനിറയെ സീരിയലുകളാണ്. എപ്പോഴും ചുണ്ടിലൊരു പുഞ്ചിരി ഒളിപ്പിച്ച രേഖയുടെ ജീവിതത്തില്‍ സംഭവിച്ചത് പക്ഷേ സിനിമക്കഥയെ വെല്ലുന്ന സംഭവങ്ങളാണ്. ഒരു സമ്പന്ന കുടുംബത്തില്‍ ജനിച്ച രേഖയുടെ ദാമ്പത്യജീവിതം സീരിയലുകളെക്കാള്‍ വലിയ ശോകമാണ്. അഞ്ചു തവണ വിവാഹം കഴിച്ചെങ്കിലും ദാമ്പത്യജീവിതത്തില്‍ പരിതാപകരമായിരുന്നു. തിരുവനന്തപുരത്തായിരുന്നു രേഖയുടെ ജനനം. കോളജ് ജീവിതത്തിനിടെ കണ്ടുമുട്ടിയ യൂസഫ് എന്നയാളുമായി പ്രണയത്തിലായി. കൊടുംമ്പിരികൊണ്ട പ്രണയത്തിനൊടുവില്‍ ഇരുവരും ജീവിതത്തില്‍ ഒന്നിച്ചു. രണ്ടു മതത്തില്‍പ്പെട്ടവരായിരുന്നതിനാല്‍ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തായിരുന്നു ഇരുവരും ജീവിതത്തില്‍ ഒന്നിച്ചത്. എന്നാല്‍ ആ ദാമ്പത്യം അത്ര വിജയകരമായിരുന്നില്ല. ഒരു വിവാഹ മോചനത്തില്‍ അത് അവസാനിച്ചു. യൂസഫുമായി പിരിഞ്ഞതോടെ രേഖ സീരിയലില്‍ സജീവമായി. സഹോദരി,…

Read More