നി​ലം​പൊ​ത്താ​റാ​യ കൂ​ര​യ്ക്കുകീ​ഴി​ൽ പ്ലാ​സ്റ്റി​ക് ഷീ​റ്റ് മ​റ​യാ​ക്കിയ വി​നോ​ദി​നി ദാ​രി​ദ്യ്ര​രേ​ഖ​യ്ക്ക് മു​ക​ളി​ൽ; സ്വ​ന്ത​മാ​യൊ​രു വീ​ടി​നാ​യി കാ​ത്തി​രി​ക്ക​വേയാണ് ഇരുട്ടടിപോലെ ദാരിദ്രരേഖയ്ക്ക് മുകളിലെത്തിയത്

കൊയിലാണ്ടി: നി​ലം​പൊ​ത്താ​റാ​യ കൂ​ര​യ്ക്കുകീ​ഴി​ൽ പ്ലാ​സ്റ്റി​ക് ഷീ​റ്റ് മ​റ​യാ​ക്കി ഏ​ക മ​ക​ളോ​ടൊ​പ്പം ദു​രി​ത​ജീ​വി​തം ന​യി​ക്കു​ന്ന വി​നോ​ദി​നി അധികൃതരുടെ കണ്ണിൽ “ദാ​രി​ദ്യ്ര​രേ​ഖ​യ്ക്ക് മു​ക​ളി​ൽ’. കൊ​യി​ലാ​ണ്ടി ചെ​റി​യ​മ​ങ്ങാ​ട് തോ​ട്ടുപ​റ​ന്പി​ൽ വി​നോ​ദി​നി​യും മ​ക​ൾ പ്രി​യ​ങ്ക​യും ഉ​ൾ​പ്പെ​ടു​ന്ന ര​ണ്ടം​ഗ കു​ടും​ബ​മാ​ണ് റേ​ഷ​ൻ മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യി​ൽനി​ന്നും പു​റ​ത്താ​യ​ത്.

ചെ​റി​യ​മ​ങ്ങാ​ട് 35-ാം ഡി​വി​ഷ​നി​ലെ നാ​ല് സെ​ന്‍റ് ഭൂ​മി​യി​ൽ ഇ​പ്പോ​ഴും ചെ​റുകൂ​ര​യി​ൽ താ​മ​സി​ക്കു​ന്ന വി​നോ​ദി​നി​യു​ടെ ദു​രി​ത​ക​ഥ​യ​റി​ഞ്ഞ് മാ​സ​ങ്ങ​ൾ​ക്കുമു​ന്പ് സേ​വാ​ഭാ​ര​തി പ്ര​വ​ർ​ത്ത​ക​രാ​ണ് ഇ​വ​ർ​ക്ക് വീ​ടുപ​ണി​യാ​ൻ സ​ഹാ​യ​മെ​ത്തി​ച്ച​ത്.​
വീ​ടി​ന്‍റെ ത​റ​ക്ക​ല്ലി​ട​ൽ കൊ​ള​ത്തൂ​ർ അ​ദ്വൈ​താ​ശ്ര​മം മ​ഠാ​ധി​പ​തി ചി​താ​ന​ന്ദ​പു​രി സ്വാ​മി​ക​ളാ​ണ് നി​ർ​വഹി​ച്ച​ത്.​

വീ​ടി​ന് ത​റ​ക്ക​ല്ലി​ട്ട​തി​നുശേ​ഷം തു​ട​ർപ്ര​വൃ​ത്തി​ക്കാ​യി വീ​ടി​ല്ലാ​ത്ത​വ​ർ​ക്കു​ള്ള സ​ർ​ക്കാ​രി​ന്‍റെ ധ​ന​സ​ഹാ​യ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു ഈ ​കു​ടും​ബം. ഇ​തി​നി​ടെ​യാ​ണ് ദാ​രി​ദ്ര്യരേ​ഖ​യ്ക്ക് മു​ക​ളി​ലേ​ക്കു​യ​ർ​ത്തി സർക്കാർ “സ​ഹാ​യം’ ന​ൽ​കി​യ​ത്.

Related posts