നൂ​റു​കോ​ടി ക്ല​ബ്ബി​ൽ ഇ​ടം​നേ​ടി ‘ഹ​നു​മാ​ൻ അം​ശ്’; പ​ര​മ്പ​രാ​ഗ​ത വേ​ഷ​ത്തി​ലെ​ത്തി സി​നി​മ ആ​സ്വ​ദി​ച്ച് ഗു​രു​കു​ല വി​ദ്യാ​ർ​ഥി​ക​ൾ!

ആ​ത്മീ​യ ഗു​രു​വാ​യ നീം ​ക​രോ​ലി ബാ​ബ​യു​ടെ ജീ​വി​ത​വും അ​ധ്യാ​പ​ന​ങ്ങ​ളും പ്ര​മേ​യ​മാ​ക്കി ഒ​രു​ക്കി​യ ‘ഹ​നു​മാ​ൻ അം​ശ്’ എ​ന്ന ച​ല​ച്ചി​ത്രം 100 കോ​ടി രൂ​പ ക​ള​ക്ഷ​ൻ പി​ന്നി​ട്ട് വി​ജ​യ​ക​ര​മാ​യി മു​ന്നേ​റു​മ്പോ​ൾ, ചി​ത്ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി ഗു​രു​കു​ല വി​ദ്യാ​ർ​ഥി​ക​ൾ തി​യ​റ്റ​റി​ലെ​ത്തി​യ​ത് ശ്ര​ദ്ധേ​യ​മാ​കു​ന്നു.

ഒ​രു പ്രാ​ദേ​ശി​ക ഗു​രു​കു​ല​ത്തി​ലെ ബ്ര​ഹ്മ​ചാ​രി​ക​ളാ​യ യു​വ വി​ദ്യാ​ർ​ഥി​ക​ൾ ത​ങ്ങ​ളു​ടെ പ​ര​മ്പ​രാ​ഗ​ത വേ​ഷ​വി​ധാ​ന​ങ്ങ​ളി​ലാ​ണ് തി​യ​റ്റ​റി​ലെ​ത്തി ചി​ത്രം ക​ണ്ട​ത്. പി​വി​ആ​റി​ൽ ചി​ത്രം കാ​ണാ​ന്‍ പ​ര​ന്പ​രാ​ഗ​ത രീ​തി​യി​ലു​മെ​ത്തി​യ ഈ ​വി​ദ്യാ​ർ​ഥി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി​ട്ടു​ണ്ട്.

വി​ശാ​ൽ ച​തു​ർ​വേ​ദി സം​വി​ധാ​നം ചെ​യ്ത്, ശോ​ഭി​നാ​വ് സ​ത്യാ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തി​യ ഈ ​ചി​ത്രം ആ​ഗ​സ്റ്റ് 7നാ​ണ് തി​യ​റ്റ​റു​ക​ളി​ൽ റി​ലീ​സ് ചെ​യ്ത​ത്.

നാ​ലാം വാ​ര​ത്തി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ന്ന ഈ ​ചി​ത്രം ബോ​ക്സ് ഓ​ഫീ​സി​ൽ വ​ൻ വി​ജ​യ​മാ​ണ് നേ​ടു​ന്ന​ത്. ഇ​തി​നി​ട​യി​ൽ ഉ​ത്ത​രാ​ഖ​ണ്ഡ് സ​ർ​ക്കാ​രും ചി​ത്ര​ത്തി​ന് നി​കു​തി ഇ​ള​വ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മു​ഖ്യ​മ​ന്ത്രി പു​ഷ്ക​ർ സിം​ഗ് ധാ​മി​യാ​ണ് സം​സ്ഥാ​ന​ത്ത് ‘ഹ​നു​മാ​ൻ അം​ശ്’ സി​നി​മ​യ്ക്ക് ടാ​ക്സ് ഫ്രീ ​ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി അ​റി​യി​ച്ച​ത്.

ഭാ​ര​തീ​യ ആ​ത്മീ​യ പാ​ര​മ്പ​ര്യ​ങ്ങ​ളു​ടെ ക​ഥ പ​റ​യു​ന്ന ഈ ​ചി​ത്രം കാ​ണാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ കൂ​ട്ട​ത്തോ​ടെ എ​ത്തി​യ​ത് സി​നി​മ​യു​ടെ പ്ര​ചാ​ര​ണ​ത്തി​ന് പു​തി​യൊ​രു ത​ലം കൂ​ടി​യാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

 

 

 

Related posts

Leave a Comment