ട്രാഫിക് ബ്ലോക്കില്‍പെട്ടു; വീട്ടിലേക്കുള്ള പച്ചക്കറി അരിഞ്ഞ് യുവതി

യാത്രകളില്‍ നമ്മള്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് ട്രാഫിക് ബ്ലോക്കുകള്‍. മണിക്കുറുകള്‍ നീളുന്ന ബ്ലോക്കുകള്‍ വരെ ചില സമം ഉണ്ടാകാറുണ്ട്.

അത്തരത്തില്‍ ബ്ലോക്കില്‍പെട്ട ഒരു യുവതിയുടെ കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. ബാംഗ്ലൂരിലാണ് സംഭവം. ട്രാഫിക് ബ്ലോക്കില്‍ അകപ്പെട്ട യുവതി സമയം പാഴാക്കാതെ കാറിനുള്ളിലിരുന്ന് പച്ചക്കറി അരിയുന്ന ചിത്രമാണ് വൈറലാകുന്നത്.

ഓരോ സമയവും വിലപ്പെട്ടതാണ് പ്രൊഡക്ടീവ് ആയിരിക്കണം എന്ന് കുറിപ്പുമായാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ യുവതി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

നിരവധി പേരാണ് ചിത്രത്തിനു കമന്റ് ചെയ്തിരിക്കുന്നത്. ബാംഗ്ലൂര്‍ പോലുള്ള നഗരത്തില്‍ ഇത്തരമൊരു അവസ്ഥ ഉണ്ടായില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളു എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.

Related posts

Leave a Comment