മുൻപേ പോകുകയായിരുന്ന സ്കൂട്ടറിനെ ഇടിച്ചു തെറിപ്പിച്ചു; റോഡിലേക്ക് വീണ യുവാവിന്‍റെ ദേഹത്തുകൂടെ കയറിയിറങ്ങി ടോറസ്; യുവാവിന് ദാരുണാന്ത്യം


യു​വാ​വ് മ​രി​ച്ചുച​ങ്ങ​നാ​ശേ​രി: എം​സി റോ​ഡി​ൽ തു​രു​ത്തി ബി​എ​സ്എ​ൻ​എ​ലി​നു സ​മീ​പം ടോ​റ​സ് ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ട്ട് സ്കൂ​ട്ട​ർ യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു. ച​ങ്ങ​നാ​ശേ​രി പെ​രു​ന്ന പ​ന​ച്ചി​ക്കാ​വ് സ്വ​ദേ​ശി ര​തീ​ഷ് ആ​ണ് മ​രി​ച്ച​തെ​ന്നു ട്രാ​ഫി​ക് പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​ന്നു രാ​വി​ലെ 10.10നാ​ണ് അ​പ​ക​ടം. ച​ങ്ങ​നാ​ശേ​രി ഭാ​ഗ​ത്തു​നി​ന്നും കോ​ട്ട​യ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന ലോ​റി മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്പോ​ൾ ഇ​തേ ദി​ശ​യി​ൽ പോ​യ സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

സ്കൂ​ട്ട​ർ യാ​ത്രി​ക​നാ​യ യു​വാ​വ് റോ​ഡി​ലേ​ക്കു തെ​റി​ച്ചു​വീ​ണു. ലോ​റി ഇ​യാ​ളു​ടെ മേ​ൽ ക​യ​റി​യി​റ​ങ്ങു​ക​യു​മാ​യി​രു​ന്നു. യു​വാ​വ് ത​ത്ക്ഷ​ണം മ​രി​ച്ചു. മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും എ​ത്തി റോ​ഡി​ലെ ചോ​ര​യും മ​റ്റും ക​ഴു​കി വൃ​ത്തി​യാ​ക്കി.

 

Related posts

Leave a Comment