ജെൻസികളുടെ വാക്കുകളാണ് ബെസ്റ്റിയും പൂക്കിയും എല്ലാം. ഇപ്പോഴിതാ കൂട്ടുകാർ തമ്മിൽ ബെസ്റ്റിയെ ചൊല്ലി തര്ക്കമായ വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. തർക്കം ഒടുവില് സിനിമ സ്റ്റൈലിലുള്ള ഏറ്റുമുട്ടലിൽ കലാശിച്ചു. കൊച്ചിയിൽ പ്ലസ് വണ് വിദ്യാര്ഥികള് തമ്മിലാണ് അടിയുണ്ടായത്.
ദൃശ്യങ്ങള് പകര്ത്താന് കൂട്ടുകാരെ ഉള്പ്പെടെ ചുറ്റും നിര്ത്തിയ ശേഷമായിരുന്നു തമ്മിലടി. ആരെയും ഭയപ്പെടുത്തും വിധം തമ്മിലടിക്കുന്ന വിദ്യാര്ഥികളുടെ ദൃശ്യങ്ങള് നവമാധ്യമങ്ങളില് പ്രചരിച്ചതോടെ വിഷയത്തില് പോലീസ് ഇടപെട്ടു. അടിയുണ്ടാക്കിയ വിദ്യാര്ഥികളെ രണ്ടു പേരെയും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി.