സമൂഹ മാധ്യമങ്ങളില്‍ വീഡിയോകൾ വൈറലാകണമെങ്കില്‍ വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കേണ്ടി വരും. അതിൽ പലതും അപകടം പിടിച്ച വഴികളുമാണ്. സോഷ്യൽ മീഡിയയിൽ അടുത്തിടെ വൈറലായ മ്യൂസിക് വീഡിയോ കണ്ടവർ അന്തം വിട്ടിരിക്കുകയാണ്. പാട്ടു പാടി ഡാൻസ് ചെയ്യുന്പോൾ യുവാവ് തന്റെ ജീന്‍സ് പാന്റില്‍ പെട്രോൾ ഒഴിച്ചു തീ കൊടുക്കുകയായിരുന്നു.
തീ ആളിപ്പടരുമ്പോൾ യുവാവ് പാട്ടു പാടി മുന്നോട്ടു നടക്കുന്നു. എന്നാൽ രണ്ടു വരി പാടി തീരും മുൻപേ പാന്റ് കത്തി ദേഹം പൊള്ളാൻ തുടങ്ങി. അതോടെ നിലത്തു വീണ് പാന്റ്സ് ഊരിയെറിഞ്ഞു. നിരവധി പേരാണു വീഡിയോ പങ്കുവച്ചത്. “പാഠം പാഠിച്ചോ…’ എന്നായിരുന്നു ചിലരുടെ ചോദ്യം. പാട്ടുകാരന് അഭിനന്ദനം അര്‍ഹിക്കുന്നെന്നും ചിലരെഴുതി.