ടെസ്റ്റ് ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ച് ഡെയ്ൽ സ്റ്റെയിൻ Tuesday August 6, 2019 Support ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കൻ പേസ് ബൗളർ ഡെയ്ൽ സ്റ്റെയിൻ ടെസ്റ്റ് ക്രിക്കറ്റിൽനിന്നു വിരമിച്ചു. ഏകദിനങ്ങളിലും ട്വി20 മത്സരങ്ങളിലും കളിക്കുന്നതു തുടരും. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി 93 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള സ്റ്റെയിൻ 439 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഏകദിനത്തിലും ട്വി20യിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടിയാണ് ടെസ്റ്റിൽനിന്നു വിരമിക്കുന്നതെന്ന് സ്റ്റെയിൻ പറഞ്ഞു.