അതേ നല്ല പണിയെടുത്തിട്ടു തന്നെയാണ് പടമിറക്കുന്നത്…അല്ലാതെ ഓസിനല്ല ! ആരാധകന്റെ ചോദ്യത്തിന് ഇടിവെട്ട് മറുപടിയുമായി ടൊവിനോ…

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് ടൊവിനോ തോമസ്. സിനിമയ്ക്കു പുറത്തും സോഷ്യല്‍ മീഡിയയിലുമെല്ലാം ആളുകള്‍ ടൊവിനോയെ ഇഷ്ടപ്പെടുന്നു. സാമൂഹിക വിഷയങ്ങളിലും ധീരമായ പ്രതികരണം നടത്താന്‍ താരത്തിന് മറുപടിയില്ല. ഇപ്പോള്‍ ഒരു ആരാധകന് ടൊവിനോ കൊടുത്ത മറുപടിയാണ് വൈറലാകുന്നത്.

ഒന്നിനു പിറകേ ഒന്നായി ചിത്രങ്ങളിറങ്ങുമ്പോള്‍ ആരാധകരോട് ചിത്രം കാണാന്‍ പറയാന്‍ ചമ്മലുണ്ടോ? എന്ന് ചോദിച്ച അരാധകനോട്. ‘നല്ല പണിയെടുത്തിട്ടാണ് പടമിറക്കുന്നത്. അല്ലാതെ ഓസിനല്ല, എല്ലാ പടത്തിനും രാപ്പകലില്ലാതെ നല്ല പണിയെടുക്കുന്നുണ്ട്’, എന്നായിരുന്നു ടൊവിനോയുടെ മറുപടി. പുതിയ ചിത്രം കല്‍ക്കിയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് നടി സംയുക്ത മേനോനൊപ്പം ഒരു യുട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ടൊവീനോ.

സിനിമയിലെ റൊമാന്റിക് രംഗങ്ങള്‍ അഭിനയിക്കുമ്പോള്‍ എന്തായിരിക്കും സംസാരിച്ചുകൊണ്ടിരിക്കുക എന്ന ചോദ്യവും ചിരി നിറച്ചു. എപ്പോഴാണ് കട്ട് പറയുക, ഇന്നുച്ചക്ക് ചിക്കനാണോ തുടങ്ങിയ കാര്യങ്ങളായിരിക്കും സംസാരിക്കുകയെന്നാണ് ഇരുവരും പറഞ്ഞത്.

Related posts