വീ​സ വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ്: ഇ​രു​പ​ത്തി​യ​ഞ്ചാം വ​യ​സി​ൽ ഐ​റി​ൻ ക​ട്ട​പ്പ​ന സ്വ​ദേ​ശി​യി​ൽ​നി​ന്നും ത​ട്ടി​യെ​ടു​ത്ത​ത് 10 ല​ക്ഷം രൂ​പ

ക​ട്ട​പ്പ​ന: വി​ദേ​ശ​ വീസ വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പു ന​ട​ത്തി​യ 25കാ​രി പി​ടി​യി​ൽ. കോ​ട്ട​യം പാ​മ്പാ​ടി ക​ട്ട​പ്പു​റ​ത്ത് വീ​ട്ടി​ൽ ഐ​റി​ൻ എ​ൽ​സ കു​ര്യ​നാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ട്ട​പ്പ​ന സ്വ​ദേ​ശി​യി​ൽ​നി​ന്ന് 10 ല​ക്ഷം രൂ​പ ത​ട്ടി​പ്പു ന​ട​ത്തി​യ കേ​സി​ലാ​ണ് ഇ​വ​രെ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ക​ട്ട​പ്പ​ന പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.യു​കെ​യി​ൽ ജോ​ലി​ക്കാ​യി വീ​സ വാ​ഗ്ദാ​നം ചെ​യ്ത് ക​ട്ട​പ്പ​ന സ്വ​ദേ​ശി​യി​ൽ​നി​ന്ന് 10 ല​ക്ഷം രൂ​പ ഐ​റി​ൻ എ​ൽ​സ കു​ര്യ​ൻ ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ് പ​രാ​തി.

പ​ണം ന​ൽ​കി നാ​ളു​ക​ൾ ക​ഴി​ഞ്ഞി​ട്ടും വീസ ല​ഭ്യ​മാ​വാ​തെ വ​ന്ന​തോ​ടെ ക​ട്ട​പ്പ​ന സ്വ​ദേ​ശി പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​വ​ർ തി​രു​വ​ന​ന്ത​പു​രം മാ​ങ്ങാ​ട്ടു​കോ​ണ​ത്ത് താ​മ​സി​ക്കു​ക​യാ​ണെ​ന്ന് ക​ണ്ടെ​ത്തി . തു​ട​ർ​ന്ന് ക​ട്ട​പ്പ​ന പോ​ലീ​സ് തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment