കവളപ്പാറയിൽ നിന്ന് രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെത്തി; മരണം 35; ഇനി  കണ്ടെത്താനുള്ളത് 24 പേരെക്കൂടി

മലപ്പുറം: നിലമ്പൂർ കവളപ്പാറയിൽ ഇന്ന് രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെത്തി. രാവിലെ തുടങ്ങിയ തെരച്ചിലിന് പിന്നാലെ ആണ്‍കുട്ടിയുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. കിഷോർ (എട്ട്) ആണ് മരിച്ചത്. പിന്നാലെ മറ്റൊരു മൃതദേഹം കൂടി ലഭിച്ചു.

ഇതോടെ കവളപ്പാറ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 35 ആയി. ഇനി 24 പേരെയാണ് കണ്ടെത്താനുള്ളത്. ഇന്ന് രണ്ടാമത് കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഇത് ഏഴാം ദിവസമാണ് കവളപ്പാറയിൽ തെരച്ചിൽ നടക്കുന്നത്.

വ്യാഴാഴ്ചയും ഇന്നും തെളിഞ്ഞ കാലാവസ്ഥയായതിനാൽ ഉൗർജിത തെരച്ചിലാണ് നടക്കുന്നത്. കൂടുതൽ പേരെ കാണാതായി എന്ന് സംശയിക്കുന്ന മേഖലകളിലാണ് രാവിലെ തെരച്ചിൽ പുരോഗമിക്കുന്നത്.

Related posts