വൃദ്ധി വിശാല്‍ !ഈ കൊച്ചു സുന്ദരിയാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ താരം; വൃദ്ധിയുടെ ഡാന്‍സിന്റെ ഫുള്‍ വീഡിയോ കാണാം…

നവമാധ്യമങ്ങളില്‍ ഇപ്പോഴത്തെ താരം വൃദ്ധി വിശാല്‍ എന്ന കൊച്ചു മിടുക്കിയാണ്. ഈ ആറുവയസുകാരി ഒരു കല്യാണവീട്ടില്‍ കളിച്ച ഡാന്‍സാണ് ഇപ്പോള്‍ മലയാളികളുടെയെല്ലാം വാട്‌സ് ആപ്പ് ,ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസായി തീര്‍ന്നിരിക്കുന്നത്.

സീരിയല്‍ താരം കൂടിയായ അഖില്‍ ആനന്ദിന്റെ വിവാഹവേദിയാണ് വൃദ്ധി ചുവടുവച്ചത്. യുകെജി വിദ്യാര്‍ത്ഥിനിയായ ഈ കുട്ടിത്താരം ഇതിനോടകം രണ്ട് സിനിമകളിലും അഭിനയിച്ചു.

കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിന്റേയും ഗായത്രിയുടേയും മകളാണ്. ടിവിയില്‍ നോക്കി സ്വയം പഠിച്ച ചുവടുകളാണ് വൃദ്ധി വിവാഹ വേദിയില്‍ മനോഹരമാക്കിയത്. എന്തായാലും ഈ ഓമനത്തം തുളുമ്പുന്ന കുട്ടിത്താരത്തിന്റെ ആരാധകരുടെ എണ്ണം കുതിച്ചുയര്‍ന്നിരിക്കുകയാണ്.

Related posts

Leave a Comment