കുട്ടിയെ തോളിലേന്തി രാഹുൽ ​ഗാന്ധി; ഒപ്പം നടന്ന് രമേഷ് പിഷാരടിയും! ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ച് വി.ടി. ബല്‍റാം

രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ അണിചേർന്ന് നടൻ രമേഷ് പിഷാരടി.

വി.ടി. ബൽറാമാണ് ഇതിന്റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചത്. ചിത്രത്തിൽ പെൺകുട്ടിയെ തോളിൽവച്ച് നടക്കുന്ന രാഹുൽ ഗാന്ധിക്കൊപ്പം നടക്കുന്ന പിഷാരടിയെ കാണാം. 

അതേ സമയം ജോഡോ യാത്ര മലപ്പുറം ജില്ലയിൽ പ്രവേശിച്ചു. ഇന്നലെ പുലാമന്തോളിൽനിന്നു തുടങ്ങിയ യാത്രയിൽ ആയിരങ്ങളാണ് രാഹുൽഗാന്ധിക്കൊപ്പം അണിനിരന്നത്. 

അതേസമയം, ഭാരത് ജോഡോ യാത്രയില്‍ ഗതാഗത തടസം ഉണ്ടാക്കുന്നുവെന്നാരോപിച്ചുള്ള ഹർജി  ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

ആരോപണം തെളിയിക്കാൻ ഉതകുന്ന രേഖകൾ ഹാജരാക്കുന്നതിൽ ഹർജിക്കാരൻ പരാജയപ്പെട്ടെന്ന് കണ്ടെത്തിയാണ് ഹർജി തള്ളിയത്.

യാത്ര സമാധാനപരമായി കടന്നു പോകുകയാണെന്ന്  സർക്കാർ കോടതിയെ അറിയിച്ചു.

യാത്രയുടെ പേരിൽ റോഡിൽ ഗതാഗത സ്തംഭനം ഉണ്ടാക്കുകയാണെന്നും യാത്രക്കാരുടെ പ്രശ്നത്തിൽ ഹൈക്കോടതി ഇടപെടണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.

Related posts

Leave a Comment