ചാറ്റ് ചെയ്ത്   മൊബൈൽ ഫോൺ കണ്ടെത്താനായില്ല;  ചെറായിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; മൊ​ഴി​കൾ ശരിയാകുന്നില്ല

 
വൈ​പ്പി​ൻ: ചെ​റാ​യി പ​ള്ള​ത്താം​കു​ള​ങ്ങ​ര ബീ​ച്ച് റോ​ഡി​ൽ യുവാവ് കൊല്ലപ്പെട്ട കേസിൽ പോ​ലീ​സി​നു യുവാവിന്‍റെ മൊ​ബൈ​ൽ ഫോ​ണ്‍ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് സൂ​ച​ന.

ക​ല്ലു​മ​ഠ​ത്തി​ൽ പ്ര​ണ​വ് -23 ആണ് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിലെ പ്ര​തി​ക​ൾ ഒ​രു പെ​ണ്‍​കു​ട്ടി​യു​ടെ വ്യാ​ജ​പ്രൊ​ഫൈ​ൽ ഉ​ണ്ടാ​ക്കി ചാ​റ്റ് ചെ​യ്താ​ണ് പ്ര​ണ​വി​നെ പ​ള്ള​ത്താം​കു​ള​ങ്ങ​ര ബീ​ച്ച് റോ​ഡി​ൽ വ​രു​ത്തി കൊ​ല ന​ട​ത്തി​യത് എന്നതുകൊണ്ടു തന്നെ കേ​സി​ലെ പ്ര​ധാ​ന തെ​ളി​വു​ക​ളി​ലൊ​ന്നാ​ണ് പ്രണവിന്‍റെ മൊ​ബൈ​ൽ ഫോ​ണ്‍.

എ​ന്നാ​ൽ പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത​തി​ൽനി​ന്നും പ​ര​സ്പ​ര വി​രു​ദ്ധ​മാ​യ മൊ​ഴി​ക​ളാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്. ഫോ​ണ്‍ സ​മീ​പ​ത്തെ ചെ​മ്മീ​ൻ​കെ​ട്ടി​ൽ എ​റി​ഞ്ഞെ​ന്ന് ഒ​രാ​ൾ പ​റ​യു​ന്പോ​ൾ, മ​റ്റൊ​രാ​ൾ പ​റ​യു​ന്ന​ത് ത​ല്ലി​പ്പൊ​ളി​ച്ച് ക​ള​ഞ്ഞെ​ന്നാ​ണ്.

ത​ല്ലി​പ്പൊ​ളി​ച്ച​തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ തോ​ട്ടി​ൽ ക​ള​ഞ്ഞെ​ന്നും പ​റ​യു​ന്നു. മാ​ത്ര​മ​ല്ല പ്ര​തി​ക​ളു​ടെ മൊ​ബൈ​ൽ​ഫോ​ണു​ക​ളും ന​ശി​പ്പി​ച്ചു​വെ​ന്നാ​ണ് മൊ​ഴി​ക​ൾ. എ​ന്നാ​ൽ ഈ ​മൊ​ഴി​ക​ളൊ​ന്നും വി​ശ്വ​സ​നീ​യ​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​ക​ളെ ചോ​ദ്യംചെയ്യും.

ഇ​തി​നി​ടെ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന ര​ണ്ടാം പ്ര​തി അ​യ്യ​ന്പി​ള്ളി ചൂ​ള​ക്ക​പ്പ​റ​ന്പി​ൽ നാം​ദേ​വ് -19 ഇ​ന്ന​ലെ ഞാ​റ​ക്ക​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ നാ​ട​കീ​യ​മാ​യി കീ​ഴ​ട​ങ്ങി.

തു​ട​ർ​ന്ന് കോ​ട​തി മു​ന​ന്പം പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. പോ​ലീ​സ് ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്. ഇ​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ണും ന​ശി​പ്പി​ച്ചു ക​ള​ഞ്ഞ​താ​യാ​ണ് പറയുന്നത്.

കീ​ഴ​ട​ങ്ങി​യ ര​ണ്ടാം പ്ര​തി​യെ പോ​ലീ​സ് ഇ​ന്ന് കു​ഴു​പ്പി​ള്ളി പ​ള്ള​ത്താം​കു​ള​ങ്ങ​ര ബീ​ച്ച് റോ​ഡി​ൽ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ഇ​തോ​ടെ നി​ല​വി​ൽ നാ​ലു പ്ര​തി​ക​ൾ ഉ​ള്ള ഈ ​കേ​സി​ൽ മു​ഴു​വ​ൻ പേ​രെ​യും പി​ടി​കൂ​ടി ക​ഴി​ഞ്ഞ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment