ഭര്‍തൃമതിയെ പ്രണയം നടിച്ചു വലയിലാക്കി; പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവ് അകലാന്‍ തുടങ്ങിയതോടെ പ്രശനം തുടങ്ങി…

ധ​ർ​മ​ടം: ഇ​രു​പ​ത്തി​നാ​ലു​കാ​രി​യാ​യ ഭ​ർ​തൃ​മ​തി​യെ പ്ര​ണ​യം ന​ടി​ച്ചു പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ണ്ട​ല്ലൂ​ർ സ്വ​ദേ​ശി ദീ​ക്ഷി​തി (29) നെ​യാ​ണ് ധ​ർ​മ​ടം സി​ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

യു​വ​തി ഭ​ർ​ത്താ​വി​നും മ​ക​നു​മൊ​പ്പം താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ സ​മൂ​ഹ​മാ​ധ്യ​മം വ​ഴി ദീ​ക്ഷി​തു​മാ​യി പ​രി​ച​യ​ത്തി​ലാ​യി.

തു​ട​ർ​ന്ന് ബ​ന്ധം പ്ര​ണ​യ​ത്തി​ലേ​ക്ക് വ​ഴി​മാ​റു​ക​യാ​യി​രു​ന്നു. നാ​ട്ടി​ൽ വ​ച്ച് പ​ല ത​വ​ണ​യും കോ​ഴി​ക്കോ​ട്ടും എ​റ​ണാ​കു​ള​ത്തും എ​ത്തി​ച്ചും പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു.

യു​വാ​വ് അ​ക​ലാ​ൻ തു​ട​ങ്ങി​യ​തോ​ടെ സം​ശ​യം തോ​ന്നി​യ യു​വ​തി അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് കാ​മു​ക​ൻ മ​റ്റൊ​രു യു​വ​തി​യു​മാ​യി അ​ടു​പ്പ​ത്തി​ലാ​ണെ​ന്നു മ​ന​സി​ലാ​ക്കി​യ​ത്.

ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ ന​ട​ന്ന കാ​ര്യ​ങ്ങ​ൾ ഭ​ർ​ത്താ​വി​നോ​ട് തു​റ​ന്നു​പ​റ​ഞ്ഞ യു​വ​തി അ​ടു​ത്ത​ദി​വ​സം ഭ​ർ​ത്താ​വി​നെ​യും കൂ​ട്ടി ദീ​ക്ഷി​തി​ന്‍റെ അ​ണ്ട​ല്ലൂ​രി​ലു​ള്ള വീ​ട്ടി​ലെ​ത്തി.

കൈ​യാ​ങ്ക​ളി വ​രെ​യെ​ത്തി​യ വ​ഴ​ക്കി​നൊ​ടു​വി​ൽ യു​വ​തി കൈ​യി​ൽ ക​രു​തി​യ ഗു​ളി​ക​ക​ൾ ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. അ​വ​ശ​നി​ല​യി​ൽ കു​ഴ​ഞ്ഞു​വീ​ണ യു​വ​തി​യെ ഭ​ർ​ത്താ​വ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment