സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ അ​ഴി​ഞ്ഞാ​ട്ടം പേ​രാ​മ്പ്ര​യി​ല്‍ രൂ​ക്ഷ​മാകുന്നു ; എ​ര​വ​ട്ടൂ​രി​ല്‍ ബ​സ്‌സ്റ്റോ​പ്പ്  വാ​ഹ​ന​ത്തി​ല്‍ കെ​ട്ടി​വ​ലി​ച്ചു ത​ക​ര്‍​ത്ത നിലയിൽ

പേ​രാ​മ്പ്ര: സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ അ​ഴി​ഞ്ഞാ​ട്ടം പേ​രാ​മ്പ്ര​യി​ല്‍ രൂ​ക്ഷ​മാ​യി. ചാ​നി​യം ക​ട​വ്-വ​ട​ക​ര റോ​ഡി​ല്‍ എ​ര​വ​ട്ടൂ​രി​ലെ പ​ള്ളി​മു​ക്കി​ല്‍ മു​സ്‌ലിം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍ സ്ഥാ​പി​ച്ച ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്രം വാ​ഹ​ന​ത്തി​ല്‍ കെ​ട്ടിവ​ലി​ച്ചു ത​ക​ര്‍​ത്തു. ഇ​ന്നു പു​ല​ര്‍​ച്ചെ​യാ​ണു സം​ഭ​വം.

ക​ല്ലി​ട്ടു കെ​ട്ടി​യ ത​റ​യി​ല്‍ ഇ​രു​മ്പു തൂ​ണ്‍ സ്ഥാ​പി​ച്ചു മേ​ലെ ഇ​രു​മ്പു ഷീ​റ്റി​ട്ട വാ​ഹ​ന കാ​ത്തി​രി​പ്പു കേ​ന്ദ്ര​മാ​ണി​ത്. ന​ബി​ദി​നാ​ഘോ​ഷ ഒ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​ല​ര്‍​ച്ചെ ഒ​ന്നുവ​രെ പ​ള്ളി​യി​ലും ബ​സ് സ്റ്റോ​പ്പ് പ​രി​സ​ര​ത്തു​മാ​യി ആ​ളു​ക​ളു​ണ്ടാ​യി​രു​ന്നു.

അ​തി​നു ശേ​ഷ​മാ​ണു അ​തി​ക്ര​മം അ​ര​ങ്ങേ​റി​യ​ത്. സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ചു ഇ​ന്നു രാ​വി​ലെ ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ര​വ​ട്ടൂ​രി​ല്‍ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി. സി.​പി​.എ. അ​സീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​കെ.​ മൊ​യ്തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Related posts