വാ​ള​യാ​ര്‍ ചെ​ക്‌​പോ​സ്റ്റി​ല്‍ വി​ജി​ല​ന്‍​സ് റെ​യ്ഡ്; രാ​ത്രി തു​ട​ങ്ങി​യ പ​രി​ശോ​ധ​നയിൽ ഉദ്യോഗസ്ഥർ പി ടിച്ചെടുത്തത് പതിനായിരങ്ങൾ

പാ​ല​ക്കാ​ട്: വാ​ള​യാ​ര്‍ ആ​ര്‍​ടി​ഒ ചെ​ക്‌​പോ​സ്റ്റി​ല്‍ വി​ജി​ല​ന്‍​സ് പ​രി​ശോ​ധ​ന. ഇ​ന്ന​ലെ രാ​ത്രി 11നു ​തു​ട​ങ്ങി​യ പ​രി​ശോ​ധ​ന ഇ​ന്നു പു​ല​ര്‍​ച്ചെ നാ​ലു​വ​രെ നീ​ണ്ടു.

പ​രി​ശോ​ധ​ന​യി​ല്‍ ചെ​ക്‌​പോ​സ്റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പി​രി​ച്ചെ​ടു​ത്തു സൂ​ക്ഷി​ച്ച 13,000 രൂ​പ പി​ടി​കൂ​ടി. ഡി​വൈ​എ​സ്പി എം.​ഷം​സു​ദീ​ന്‍റെ നി​ര്‍​ദേ​ശപ്ര​കാ​രം ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഫി​ലി​പ് സാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണു പ​ണം പി​ടി​കൂ​ടി​യ​ത്.

കാ​ന്ത​ത്തി​നൊ​പ്പം റ​ബ​ര്‍ ബാ​ന്‍​ഡ് ചു​റ്റി ചെ​ക്‌​പോ​സ്റ്റ് പ​രി​സ​ര​ത്ത് ഒ​ട്ടി​ച്ച നി​ല​യി​ലാ​ണു പ​ണം സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ട്രാ​ഫി​ക് ബോ​ധ​വ​ല്‍​കര​ണ​ത്തി​നു​ള്ള നോ​ട്ടീസി​നു​ള്ളി​ല്‍ പൊ​തി​ഞ്ഞ നോ​ട്ടു​കെ​ട്ടു​ക​ളും പി​ടി​കൂ​ടി.

ഒ​രു എം​വി​ഐ​യും നാല് എ​എം​വി​ഐ​യും ഒ​രു ഓ​ഫീ​സ് അ​റ്റ​ന്‍​ഡ​റു​മാ​ണ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രി​ല്‍ ഒ​രാ​ള്‍ ഒ​ഴി​കെ മ​റ്റാ​രും യൂ​ണി​ഫോം ധ​രി​ച്ചി​രു​ന്നി​ല്ല.

കൈ​ക്കൂ​ലി വാ​ങ്ങി യാ​തൊ​രു​വി​ധ പ​രി​ശോ​ധ​ന​യും കൂ​ടാ​തെ​യാ​ണ് വാ​ഹ​ന​ങ്ങ​ള്‍ ചെ​ക്‌​പോ​സ്റ്റ് ക​ട​ത്തിവിട്ടിരു​ന്ന​തെ​ന്നാ​ണ് പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ക്ത​മാ​യി​ട്ടു​ള്ള​ത്.

ഓ​ണ​ത്തിര​ക്കി​നി​ട​യി​ല്‍ വ്യാ​പ​ക പ​ണം പി​രി​വെ​ന്ന പ​രാ​തി​യെ തു​ട​ര്‍​ന്നു ര​ണ്ടാ​ഴ്ച്ച​യ്ക്കി​ടെ ഇ​തു ര​ണ്ടാ​മ​ത്തെ പ​രി​ശോ​ധ​ന​യാ​ണു ന​ട​ന്ന​ത്.

Related posts

Leave a Comment