വെള്ളത്തില്‍ കൊള്ളലാഭമെടുത്ത് കച്ചവടക്കാര്‍, 12 രൂപയാക്കിയിട്ടും വിലകുറയ്ക്കാതെ വ്യാപാരികളുടെ കള്ളക്കളി, എല്ലാം കണ്ടിട്ടും കാണാതെ സര്‍ക്കാരും, വെള്ളത്തില്‍ കോടികള്‍ തട്ടുന്നത് ഇങ്ങനെ

ഒ​രു ലി​റ്റ​ര്‍ കു​പ്പി​വെ​ള്ളം 12 രൂ​പ​യ്ക്ക് ന​ല്‍​ക​ണ​മെ​ന്ന നി​ര്‍​ദേ​ശം കാ​റ്റി​ല്‍ പ​റ​ക്കു​ന്നു. ന​ഗ​ര​ത്തി​ല്‍ പ​ല​യി​ട​ത്തും ഇ​പ്പോ​ഴും കു​പ്പി​വെ​ള്ളം 20 രൂ​പ​യ്ക്കു​ത​ന്നെ​യാ​ണ് വി​ല്‍​ക്കു​ന്ന​ത്. ഈ ​മാ​സം ര​ണ്ടു​മു​ത​ല്‍ വി​ല കു​റ​യ്ക്ക​ണ​മെ​ന്ന ക​ര്‍​ശ​ന നി​ര്‍​ദേ​ശ​മു​ണ്ടാ​യി​ട്ടും അ​തി​നു ത​യാ​റാ​കാ​തെ സാ​ധാ​ര​ണ​ക്കാ​രു​ടെ കീ​ശ​യി​ല്‍ ക​യ്യി​ട്ടു​വാ​രു​ക​യാ​ണ് ഒ​രു വി​ഭാ​ഗം വ്യാ​പാ​രി​ക​ളും ക​ട​യു​ട​മ​ക​ളും.

പ​ഴ​യ സ്‌​റ്റോ​ക്കാ​ണെ​ന്ന നി​ല​പാ​ടാ​ണ് പ​ല​ക​ട​യു​ട​മ​ക​ളും സ്വീ​ക​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ പ​ഴ​യ സ്‌​റ്റോ​ക്കാ​ണെ​ങ്കി​ലും അ​ല്ലെ​ങ്കി​ലും 12 രൂ​പ​യേ ഉ​പ​യോ​ക്താ​വി​ല്‍ നി​ന്നും വാ​ങ്ങാ​വൂ എ​ന്ന് കേ​ര​ള ബോ​ട്ടി​ല്ഡ് വാ​ട്ട​ര്‍ മാ​നു​ഫാ​ക്‌​ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. നി​ര്‍​ദേ​ശം പ​ര​സ്യ​മാ​യി വാ​ര്‍​ത്താ സ​മ്മേ​ള​നം വി​ളി​ച്ച് നേ​താ​ക്ക​ള്‍ അ​റി​യി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ ഇ​തി​നെ​യെ​ല്ലാം മ​റി​ക​ട​ന്നു​കൊ​ണ്ടാ​ണ് വി​ല്‍​പ​ന.

വി​ല​കു​റ​ച്ച് പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് കു​ടി​വെ​ള്ളം ന​ല്‍​കാ​ന്‍ അ​സോ​സി​യേ​ഷ​ന്‍ തീ​രു​മാ​നി​ച്ചെ​ങ്കി​ലും കു​ത്ത​ക​ക​ളു​മാ​യി ചേ​ര്‍​ന്ന് ഇ​ത് ത​ക​ര്‍​ക്കാ​നാ​ണ് ശ്ര​മം. ഇ​ത് ചോ​ദ്യം ചെ​യ്യു​ന്ന​വ​രി​ല്‍ നി​ന്നും പ​ല​രും ചി​ല്ല​റ​യി​ല്ലെ​ന്ന് പ​റ​ഞ്ഞ 15 രൂ​പ വാ​ങ്ങു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്. ആ​ദ്യം പ​ത്തു​രൂ​പ​യാ​യി​രു​ന്ന ഒ​രു ലി​റ്റ​ര്‍ കു​പ്പി​വെ​ള്ള​ത്തി​ന് ബ​ഹു​രാ​ഷ്ട്ര ക​മ്പ​നി​ക​ളു​ടെ​യും മ​റ്റും താ​ത്പ​ര്യ​പ്ര​കാ​രം 12, 15, 17, 20 എ​ന്നി​ങ്ങ​നെ വി​ല വ​ര്‍​ധി​പ്പി​ക്കു​ക​യാ​യി​രു​ന്നു.​

മു​ന്പ് കു​പ്പി​വെ​ള്ള​വി​ല കു​റ​യ്ക്കാ​ന്‍ അ​സോ​സി​യേ​ഷ​ന് ശ്ര​മി​ച്ചെ​ങ്കി​ലും അ​ന്ന് ക​ച്ച​വ​ട​ക്കാ​ര്‍​ക്ക് ഒ​രു​കു​പ്പി​ക്ക് 10 രൂ​പ​യോ​ളം ക​മ്മീ​ഷ​ന്‍ ന​ല്‍​കി വ​ന്‍​കി​ട​ ക​മ്പ​നി​ക​ള്‍ ആ ​നീ​ക്കം പൊ​ളി​ച്ചു. അ​തേ​സ​മ​യം കു​പ്പി​വെ​ള്ള​ത്തി​ന്‍റെ ഗു​ണ നി​ല​വാ​ര​ത്തി​നെ​തി​രേ വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​താ​യും ആ​ക്ഷ​പ​മു​ണ്ട്.​

വെ​ള്ള​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​ര​ത്തി​ല് ഒ​രു കു​റ​വും വ​രു​ത്താ​തെ​യാ​ണ് വി​ല കു​റ​യ്ക്കാ​ന്‍ തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്ന് അ​സോ​സി​യേ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.​വി​ല കു​റ​യ്ക്കു​ന്ന കാ​ര്യ​ത്തി​ല്‍ വ്യാ​പാ​രി​ക​ളും അ​സോ​സി​യേ​ഷ​നും പ​ര​സ്യ​മാ​യ ഏ​റ്റു​മു​ട്ട​ലി​ലേ​ക്ക് നീ​ങ്ങു​ക​യും ചെ​യ്യു​ന്നു.

Related posts