എന്തായാലും മകളാണ്! വിവാഹച്ചെലവിനായി പിതാവ് അഞ്ച് ലക്ഷം രൂപ നല്‍കണമെന്ന് വിവാഹേതര ബന്ധത്തിലെ മകളുടെ ഹര്‍ജി; രണ്ടു ലക്ഷം രൂപ നല്‍കണമെന്നു കോടതി

കൊ​ച്ചി: മ​ക​ളു​ടെ വി​വാ​ഹ​ച്ചെ​ല​വ് വ​ഹി​ക്കാ​ൻ പി​താ​വി​നു ബാ​ധ്യ​ത​യു​ണ്ടെ​ന്ന വ്യ​വ​സ്ഥ വി​വാ​ഹേ​ത​ര ബ​ന്ധ​ത്തി​ലെ മ​ക​ളു​ടെ കാ​ര്യ​ത്തി​ലും ബാ​ധ​ക​മാ​ണെ​ന്നു ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി. ഹി​ന്ദു ദ​ത്തെ​ടു​ക്ക​ൽ നി​യ​മം വി​വാ​ഹേ​ത​ര ബ​ന്ധ​ത്തി​ലെ മ​ക​ളു​ടെ കാ​ര്യ​ത്തി​ലും ബാ​ധ​ക​മാ​യ​തി​നാ​ൽ വി​വാ​ഹ​ച്ചെ​ല​വി​നു പി​താ​വ് ര​ണ്ടു ല​ക്ഷം രൂ​പ ന​ൽ​ക​ണ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

വി​വാ​ഹ​ച്ചെ​ല​വി​നാ​യി പി​താ​വ് അ​ഞ്ച് ല​ക്ഷം രൂ​പ ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു മ​ക​ൾ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണു ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ വി​ധി. നേ​ര​ത്തെ ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ചു​ള്ള ഹ​ർ​ജി പാ​ല​ക്കാ​ട് കു​ടും​ബ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു. ഇ​തി​നെ​തി​രേ​യാ​ണു മ​ക​ൾ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ക​ല്യാ​ണ​ച്ചെ​ല​വ് ന​ൽ​കാ​ൻ പി​താ​വി​നു ബാ​ധ്യ​ത​യു​ണ്ടെ​ങ്കി​ലും ആ​വ​ശ്യ​ത്തി​ലേ​റെ പ​ണം ചെ​ല​വ​ഴി​ച്ച​ശേ​ഷം തു​ക മു​ഴു​വ​ൻ പി​താ​വ് ന​ൽ​ക​ണ​മെ​ന്നു പ​റ​യാ​ൻ ക​ഴി​യി​ല്ലെ​ന്നു ഡി​വി​ഷ​ൻ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

കു​ടും​ബ​ക്കോ​ട​തി​യി​ലെ ഹ​ർ​ജി​യി​ൽ യു​വ​തി മ​ക​ള​ല്ലെ​ന്ന വാ​ദ​മാ​ണു പി​താ​വ് ഉ​ന്ന​യി​ച്ച​ത്. യു​വ​തി​ക്കു സ്വ​ന്തം പേ​രി​ലു​ള്ള ര​ണ്ടു കെ​ട്ടി​ട​ങ്ങ​ളി​ൽ​നി​ന്നു വാ​ട​ക കി​ട്ടു​ന്നു​ണ്ടെ​ന്നും വി​വാ​ഹ​ച്ചെ​ല​വി​ന് ഇ​തു പ​ര്യാ​പ്ത​മാ​ണെ​ന്നും ക​ണ്ടെ​ത്തി​യ കു​ടും​ബ​ക്കോ​ട​തി ഹ​ർ​ജി ത​ള്ളു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഹൈ​ക്കോ​ട​തി​യി​ൽ യു​വ​തി ത​ന്‍റെ വി​വാ​ഹേ​ത​ര ബ​ന്ധ​ത്തി​ലു​ള്ള മ​ക​ളാ​ണെ​ന്നു പി​താ​വ് പ​റ​ഞ്ഞു. ഡി​എ​ൻ​എ പ​രി​ശോ​ധ​നാ ഫ​ല​വും ഇ​തു ശ​രി​വ​ച്ചു.

ഒ​രു ല​ക്ഷം രൂ​പ​യു​ടെ തു​ണി​ക​ളും അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ക​ല്യാ​ണ​ത്തി​നു വാ​ങ്ങി​യെ​ന്നു യു​വ​തി വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ​നി​ന്നു റി​ട്ട​യ​റാ​യ ത​നി​ക്കു പ്ര​തി​മാ​സം 30,000 രൂ​പ​യാ​ണു പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​തെ​ന്നും ഹൃ​ദ്രോ​ഗ​ബാ​ധി​ത​നാ​യ താ​ൻ ചി​കി​ത്സ​യി​ലാ​ണെ​ന്നും പി​താ​വ് ബോ​ധി​പ്പി​ച്ചു.

ഇ​വ​യൊ​ക്കെ ക​ണ​ക്കി​ലെ​ടു​ത്താ​ണു ര​ണ്ടു ല​ക്ഷം രൂ​പ ന​ൽ​കാ​ൻ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്. വി​വാ​ഹം ക​ഴി​ക്കു​ന്ന​തി​നു മു​ന്പാ​ണു യു​വ​തി ചെ​ല​വി​നാ​യി ഹ​ർ​ജി ന​ൽ​കി​യ​തെ​ന്നും വി​വാ​ഹം ക​ഴി​ഞ്ഞ​തി​നാ​ൽ വി​വാ​ഹ​ച്ചെ​ല​വ് ന​ൽ​കേ​ണ്ട​തി​ല്ലെ​ന്നു​മു​ള്ള പി​താ​വി​ന്‍റെ വാ​ദം കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല.

Related posts