കി​രീ​ട​വി​ജ​യ​ത്തി​നു പി​ന്നാ​ലെ പു​തി​യ ഇ​ന്നിം​ഗ്‌​സി​നു പാ​ണ്ഡെ! ആ​ശ്രി​ത​യെ മി​ന്നു​കെ​ട്ടി; പ​ങ്കെ​ടു​ത്ത​ത് കു​ടും​ബാം​ഗ​ങ്ങ​ളും സു​ഹൃ​ത്തു​ക്ക​ളും മാത്രം

മും​ബൈ: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം മ​നീ​ഷ് പാ​ണ്ഡെ വി​വാ​ഹി​ത​നാ​യി. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന ച​ട​ങ്ങി​ൽ മ​നീ​ഷ് പാ​ണ്ഡെ​യു​ടെ​യും ആ​ശ്രി​ത ഷെ​ട്ടി​യു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ത്ത​ത്.

വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​ക്കു പി​ന്നാ​ലെ സ​യി​ദ് മു​ഷ്താ​ഖ് അ​ലി ട്രോ​ഫി​യി​ലും ക​ർ​ണാ​ട​ക​യെ വി​ജ​യ​ത്തി​ലെ​ത്തി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ത​മി​ഴ് ച​ല​ച്ചി​ത്ര താ​രം ആ​ശ്രി​ത ഷെ​ട്ടി​യെ പാ​ണ്ഡെ വി​വാ​ഹം ചെ​യ്ത​ത്. 45 പ​ന്തി​ൽ​നി​ന്ന് 60 റ​ണ്‍​സ് നേ​ടി​യ പാ​ണ്ഡെ​യു​ടെ മി​ക​വി​ലാ​ണ് ക​ർ​ണാ​ട​ക കി​രീ​ടം നി​ല​നി​ർ​ത്തി​യ​ത്. 2015 ജൂ​ലൈ 14-ന് ​ഇ​ന്ത്യ​യ്ക്കാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ച പാ​ണ്ഡെ 23 ഏ​ക​ദി​ന​ങ്ങ​ളും 31 ട്വ​ന്‍റി 20 മ​ത്സ​ര​ങ്ങ​ളും ക​ളി​ച്ചി​ട്ടു​ണ്ട്.

മും​ബൈ സ്വ​ദേ​ശി​നി​യാ​യ ആ​ശ്രി​ത ഷെ​ട്ടി, മോ​ഡ​ൽ കൂ​ടി​യാ​ണ്. ഒ​രു ക​ന്നി​യും മൂ​ന്നു ക​ള​വാ​ണി​ക​ളും, ഉ​ദ​യം എ​ൻ​എ​ച്ച്4 എ​ന്നീ ത​മി​ഴ് ചി​ത്ര​ങ്ങ​ളി​ൽ വേ​ഷ​മി​ട്ടി​ട്ടു​ണ്ട്. തു​ളു ഭാ​ഷ​യി​ലി​റ​ങ്ങി​യ തെ​ല്ലി​കേ​ട ബൊ​ല്ലി​യാ​ണ് ആ​ശ്രി​ത​യു​ടെ ആ​ദ്യ സി​നി​മ. നാ​ൻ താ​ൻ ശി​വ​യാ​ണ് റി​ലീ​സ് ചെ​യ്യാ​നു​ള്ള ചി​ത്രം.

Related posts