മ​ല​പ്പ​ട്ടം-​ക​ണി​യാ​ർ​വ​യ​ൽ റോ​ഡി​ൽ ചെ​ളി പ്ര​ള​യം; സ്വ​കാ​ര്യ ബ​സു​ക​ൾ ട്രി​പ്പ് റ​ദ്ദാ​ക്കി

ശ്രീ​ക​ണ്ഠ​പു​രം: ഇ​ന്ന​ലെ​യു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ മ​ല​പ്പ​ട്ടം-​ക​ണി​യാ​ർ​വ​യ​ൽ റോ​ഡ് ചെ​ളി പ്ര​ള​യ​മാ​യ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം താ​റു​മാ​റാ​യി. ത​ളി​പ്പ​റ​മ്പ്-​ശ്രീ​ക​ണ്ഠ​പു​രം-​മ​യ്യി​ൽ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ര​ണ്ട് സ്വ​കാ​ര്യ ബ​സു​ക​ൾ ഇ​ന്ന് രാ​വി​ലെ മ​ല​പ്പ​ട്ടം ത​ല​ക്കോ​ട് ചെ​ളി​യി​ൽ അ​ക​പ്പെ​ട്ട് ട്രി​പ്പ് റ​ദ്ദാ​ക്കി. ക​ണ്ണൂ​രി​ലേ​ക്കു​ള്ള കെ​എ​സ്ആ​ർ​ടി​സി ബ​സ് അ​ഡൂ​ർ വ​ഴി തി​രി​ച്ചു​വി​ട്ടു.

12.95 കി​ലോ​മീ​റ്റ​ർ ദൂ​രം വ​രു​ന്ന മ​ല​പ്പ​ട്ടം-​ക​ണി​യാ​ർ​വ​യ​ൽ-​അ​ഡു​വാ​പ്പു​റം- പാ​വ​ന്നൂ​ർ​മൊ​ട്ട റോ​ഡ് പ​ണി 2018 ഒ​ക്ടോ​ബ​ർ 17 നാ​ണ് തു​ട​ങ്ങി​യ​ത്. അ​ടു​ത്ത ഒ​ക്ടോ​ബ​ർ 16 ന് ​മെ​ക്കാ​ഡം ടാ​റിം​ഗ് ന​ട​ത്തി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് ക​രാ​റെ​ങ്കി​ലും പ​ണി​യു​ടെ 25 ശ​ത​മാ​നം പോ​ലും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല.

പ​ണി ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന​തി​നാ​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ത​ളി​പ്പ​റ​മ്പ് ഡി​വി​ഷ​നു കീ​ഴി​ലു​ള്ള റോ​ഡ് നി​ർ​മാ​ണം അ​ടു​ത്തി​ടെ കി​ഫ്ബി ‘യെ​ലോ’ ലി​സ്റ്റി​ൽ പെ​ടു​ത്തി​യി​രു​ന്നു. മൂ​ന്ന് മാ​സ​ത്തി​നു​ള​ളി​ൽ ന​ട​ക്കു​ന്ന അ​ടു​ത്ത പ​രി​ശോ​ധ​ന​യി​ലും പ​ണി​യി​ൽ പു​രോ​ഗ​തി​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ റോ​ഡ്‌ റെ​ഡ് ലി​സ്റ്റി​ൽ ഉ​ൾ​പെ​ടു​ത്തി ഫ​ണ്ടു​ക​ൾ ത​ട​യും.

Related posts