വെ​സ്റ്റ് ഇ​ൻ​ഡീ​സ് പ​ര്യ​ട​നം; ടീമിൽ ഇടം നേടി സഞ്ജു

മും​ബൈ: വെ​സ്റ്റ് ഇ​ൻ​ഡീ​സ് പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ൻ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ടീ​മി​ൽ മ​ല​യാ​ളി വി​ക്ക​റ്റ് കീ​പ്പ​ർ സ​ഞ്ജു സാം​സ​ൺ ഇ​ടം നേ​ടി.

മു​തി​ർ​ന്ന താ​ര​ങ്ങ​ളാ​യ വി​രാ​ട് കോ​ഹ്‌ലി, ​രോ​ഹി​ത് ശ​ർ​മ എ​ന്നി​വ​ർ​ക്ക് വി​ശ്ര​മം അ​നു​വ​ദി​ച്ചു. ഐ​പി​എ​ല്ലി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച ബാ​റ്റ​ർ​മാ​രാ​യ യ​ശ​സ്വി ജ​യ്സ്വാ​ൾ, തി​ല​ക് വ​ർ​മ, മീ​ഡി​യം പേ​സ​ർ മു​കേ​ഷ് കു​മാ​ർ എ​ന്നി​വ​ർ ടീ​മി​ൽ ഇ​ടം നേ​ടി. മൂ​വ​രും ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ​ൻ ട്വ​ന്‍റി-20 ടീ​മി​ൽ എ​ത്തു​ന്ന​ത്.

ഹാ​ർ​ദി​ക് പാ​ണ്ഡ്യ ന​യി​ക്കു​ന്ന ടീ​മി​ന്‍റെ വൈ​സ് ക്യാ​പ്റ്റ​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വാ​ണ്. കോ​ഹ്‌ലി, ​രോ​ഹി​ത് എ​ന്നി​വ​ർ​ക്കൊ​പ്പം ര​വീ​ന്ദ്ര ജ​ഡേ​ജ​യും ടീ​മി​ലി​ല്ല.

2022 ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ൽ പു​റ​ത്താ​യ​ശേ​ഷം കോ​ഹ്‌ലി​യും രോ​ഹി​തും ഇ​ന്ത്യ​ക്കാ​യി ഇ​തു​വ​രെ ക​ളി​ച്ചി​ട്ടി​ല്ല. അ​ജി​ത് അ​ഗാ​ർ​ക്ക​ർ ചീ​ഫ് സെ​ല​ക്ട​റാ​യ ശേ​ഷം പ്ര​ഖ്യാ​പി​ച്ച ആ​ദ്യ ടീ​മാ​ണ്.

ടീം: ​ഹാ​ർ​ദി​ക് പാ​ണ്ഡ്യ (ക്യാ​പ്റ്റ​ൻ), ഇ​ഷാ​ൻ കി​ഷ​ൻ (വി​ക്ക​റ്റ് കീ​പ്പ​ർ), ശു​ഭ്മാ​ൻ ഗി​ൽ, യ​ശ​സ്വി ജ​യ്സ്വാ​ൾ, തി​ല​ക് വ​ർ​മ, സൂ​ര്യ​കു​മാ​ർ യാ​ദ​വ്, സ​ഞ്ജു സാം​സ​ൺ (വി​ക്ക​റ്റ് കീ​പ്പ​ർ), അ​ക്സ​ർ പ​ട്ടേ​ൽ, യു​സ്‌വേ​ന്ദ്ര ചാ​ഹ​ൽ, കു​ൽ​ദീ​പ് യാ​ദ​വ്, ര​വി ബി​ഷ്ണോ​യ്, അ​ർ​ഷ​ദീ​പ് സിം​ഗ്, ഉ​മ്രാ​ൻ മാ​ലി​ക്, ആ​വേ​ശ് ഖാ​ൻ, മു​കേ​ഷ് കു​മാ​ർ.

 

Related posts

Leave a Comment