എല്ലാത്തിനും കാരണം ആ വാട്‌സ്ആപ്പ് സന്ദേശം! സ്കോ​ള​ർ​ഷി​പ്പ് അ​ന്വേ​ഷി​ച്ചു വി​ദ്യാ​ർ​ഥി​ക​ളും മ​റു​പ​ടി​ന​ല്കി അ​ധി​കൃ​ത​രും വ​ല​ഞ്ഞു

ഒ​റ്റ​പ്പാ​ലം: സ്കോ​ള​ർ​ഷി​പ്പ് അ​ന്വേ​ഷി​ച്ച് വി​ദ്യാ​ർ​ഥി​ക​ളും മ​റു​പ​ടി പ​റ​ഞ്ഞ് ന​ഗ​ര​സ​ഭ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും വ​ല​ഞ്ഞു. പ​ത്താം​ക്ലാ​സി​ൽ 75 ശ​ത​മാ​ന​ത്തി​ല​ധി​കം മാ​ർ​ക്കു​വാ​ങ്ങി വി​ജ​യി​ച്ച​വ​ർ​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​തി​നാ​യി​രം രൂ​പ സ്കോ​ള​ർ​ഷി​പ്പ് ന​ല്കു​ന്നു​ണ്ടെ​ന്ന പ്ര​ചാ​ര​ണ​മാ​ണ് ഇ​തി​നു കാ​ര​ണം.

സ്കോ​ള​ർ​ഷി​പ്പ് അ​പേ​ക്ഷാ​ഫോ​റം അ​ന്വേ​ഷി​ച്ച് ദി​നം​പ്ര​തി വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും വി​വി​ധ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ക​യ​റി​യി​റ​ങ്ങു​ക​യാ​ണ്.ഇ​ത്ത​രം പ​ദ്ധ​തി​യി​ല്ലെ​ന്നും ക​ബ​ളി​പ്പി​ക്കാ​ൻ​വേ​ണ്ടി ആ​രൊ​ക്ക​യോ ചെ​യ്യു​ന്ന വേ​ല​ത്ത​ര​ങ്ങ​ൾ മാ​ത്ര​മാ​ണി​തെ​ന്നു​മാ​ണ് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​യു​ന്ന​ത്. ചി​ല​രു​മാ​യി ക​ശ​പി​ശ​യും വാ​ക്കു​ത​ർ​ക്ക​വും പ​തി​വാ​ണ്.

ഫോ​റം അ​ന്വേ​ഷി​ച്ചെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം ദി​നം​പ്ര​തി വ​ർ​ധി​ക്കു​ക​യാ​ണെ​ന്ന് ത​ദ്ദേ​ശ​സ്ഥാ​പ​ന ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റ് പ​ദ്ധ​തി​യാ​യ​തി​നാ​ൽ മ​റ​ച്ചു​വ​യ്ക്കു​ന്ന ആ​രോ​പ​ണ​വും ചി​ല കേ​ന്ദ്ര​ങ്ങ​ൾ പ​ട​ച്ചു​വി​ടു​ന്നു. മൊ​ബൈ​ൽ ഫോ​ണു​ക​ളി​ലെ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന സ​ന്ദേ​ശ​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടി​യാ​ണ് പ​ല​രും ഉ​ദ്യോ​ഗ​സ്ഥന്മാ​രു​മാ​യി ത​ർ​ക്കി​ക്കു​ന്ന​ത്. മ​റു​പ​ടി പ​റ​ഞ്ഞ് മ​ടു​ത്തി​രി​ക്കു​ക​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രും. വാ​ർ​ഡ് മെം​ബ​ർ​മാ​രേ​യും കൗ​ണ്‍​സി​ല​ർ​മാ​രേ​യും തേ​ടി​യെ​ത്തു​ന്ന​വ​രും ധാ​രാ​ളം.

വി​വ​ര​വും വി​ദ്യാ​ഭ്യാ​സ​വു​മു​ള്ള​വ​ർ​പോ​ലും സ്കോ​ള​ർ​ഷി​പ്പി​ന്‍റെ കാ​ര്യ​ത്തി​ൽ നി​ജ​സ്ഥി​തി അ​ന്വേ​ഷി​ക്കാ​തെ ഷെ​യ​ർ ചെ​യ്യു​ന്ന​താ​ണ് പ്ര​ശ്നം ഗു​രു​ത​ര​മാ​കാ​ൻ കാ​ര​ണം. അ​തേ​സ​മ​യം ചി​ല കൗ​ണ്‍​സി​ല​ർ​മാ​രും മെം​ബ​ർ​മാ​രും​വ​രെ അ​പേ​ക്ഷാ​ഫോ​റം ചോ​ദി​ച്ചെ​ത്തു​ന്നു​ണ്ടെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ഉ​പ​രി​പ​ഠ​ന​ത്തി​നു സാ​ധ്യ​ത​തേ​ടി പോ​കു​ന്ന​തി​നു​മു​ന്പ് ക​ബ​ളി​പ്പി​ക്ക​ലി​നു ഇ​ര​യാ​യ സ്ഥി​തി​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള​ത്. പ്ല​സ് ടു​വി​നു 75 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ മാ​ർ​ക്ക് ല​ഭി​ക്കു​ന്ന​വ​ർ​ക്കും 25,000 രൂ​പ ല​ഭി​ക്കു​മെ​ന്നും പ്ര​ചാ​ര​ണ​മു​ണ്ട്.

Related posts